ഇയർഔട്ട് ആകുമെന്ന ഭയം, എഞ്ചിനിയറിങ് വിദ്യാർഥി ജീവനൊടുക്കി; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

കൊച്ചി: കോതമംഗലത്ത് എഞ്ചിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എംഎ എഞ്ചിനീയറിങ് കോളേജിലെ മൂന്നാംവർഷ സിവിൽ എഞ്ചിനീയറിങ് വിദ്യാർഥി അരുണാചൽ സ്വദേശി മിച്ചി മിർപുവാണ് മരിച്ചത്. വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.   മിച്ചിയുടെ പക്കൽനിന്നും മൂന്ന്…

അടച്ചിട്ട വീട് കുത്തിത്തുറന്ന് 28 പവന്‍ കവര്‍ന്നു

കോഴിക്കോട്: കൊയിലാണ്ടിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 28 പവന്‍ കവര്‍ന്നു. കൊയിലാണ്ടിയിലെ അരുണ ജ്വല്ലറി ഉടമ ഗംഗാധരന്റെ വീട്ടിലാണ് മോഷണം.   ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. വീടിന്റെ വാതില്‍ കുത്തിത്തുറന്ന നിലയിലാണ്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു.…

‘മാതാപിതാക്കളെ ദൈവസന്നിധിയിലേക്ക് അയക്കാൻ പറഞ്ഞു’; ഇരട്ടക്കൊലപാതകത്തിൽ മകന്റെ വിചിത്രമൊഴി

തൊടുപുഴ: ഇടുക്കി നെടുങ്കണ്ടം എഴുകുംവയലിൽ മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അജീഷ് ലഹരിക്ക് അടിമയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രിയിലാണ് മാതാപിതാക്കളായ ആന്റണിയെയും ഭാര്യ വത്സമ്മയെയും അജീഷ് കൊലപ്പെടുത്തിയത് . സംഭവത്തിൽ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.…

മൃതദേഹം മാറി നൽകി ആശുപത്രി; ബന്ധുക്കൾ തിരിച്ചറിഞ്ഞത് വീട്ടിൽ എത്തിച്ചപ്പോൾ

കാസർകോട് ∙ ആശുപത്രിയിൽനിന്നും മൃതദേഹം മാറി നൽകി. ചിറ്റാരിക്കാൽ സ്വദേശി പി.സി. തോമസ് പനച്ചിക്കൽ (86) എന്നയാളുടെ മൃതദേഹമാണ് മാറി നൽകിയത്. കണ്ണൂർ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയ്ക്കാണ് പിഴവ് സംഭവിച്ചത്. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ…

ഓണക്കാലത്ത് വാങ്ങിക്കോ, അടുത്ത മാസം കൂടും ഫ്രിജ്, എസി, വാഷിങ് മെഷീൻ വില? സർവ ഗൃഹോപകരണങ്ങൾക്കും വില കൂടും

കൊച്ചി∙ ഫ്രിജ്, എസി, വാഷിങ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഓഗസ്റ്റിൽ തന്നെ വാങ്ങുക. ഒക്ടോബറിൽ ഉത്തരേന്ത്യയിലെ ദീപാവലിയുടെ മുന്നോടിയായി നടക്കുന്ന ഷോപ്പിങ് ഉത്സവത്തിൽ സർവ ഗൃഹോപകരണങ്ങൾക്കും വില കൂടുമെന്ന് വിവിധ കമ്പനികൾ അറിയിപ്പ് നൽകിയിരിക്കുകയാണ്.   ഡീസൽ വില…

മൊബൈല്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താൻ ശ്രമം; യുവാവ് പിടിയിൽ

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പൊരുന്തമണ്‍ സ്വദേശി അബിന്‍ പി. ആര്‍ (21) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും മൂന്ന് ഗ്രാം എംഡിഎംഎ കണ്ടെടുത്തു.   ഓപ്പറേഷന്‍ തുഫാന്റെ ഭാഗമായി ഡാന്‍സാഫ്…

ഗർഭകാലത്ത് ജോലിക്കെത്തുമ്പോൾ സൽവാർ കമ്മീസും ഷാളും ധരിക്കാം; വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

തിരുവനന്തപുരം ∙ ഗര്‍ഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കായി യൂണിഫോം പരിഷ്‌കരിച്ച് ഉത്തരവ്. ഗര്‍ഭകാലത്ത് ജോലിക്കെത്തുമ്പോള്‍ കാക്കി സല്‍വാര്‍ കമ്മീസും ഷാളും ഷൂസിനു പകരം സാന്‍ഡലുകളും ധരിക്കാമെന്നാണ് ഉത്തരവ്. പൊലീസ് ആസ്ഥാന ഐജി ഹര്‍ഷിത അത്തല്ലൂരിയാണ് ഉത്തരവിറക്കിയത്. ഗര്‍ഭാകാലത്ത് പാന്റ്‌സും ഷര്‍ട്ടും ധരിക്കുന്നതുമൂലം…

സിപിഎമ്മിനു മൂന്നു കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനം നൽകി ദമ്പതികൾ; റജിസ്ട്രേഷൻ രേഖ സംസ്ഥാന സെക്രട്ടറിക്ക് കൈമാറി

ചെന്നൈ ∙ ദക്ഷിണേന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റായ മലയാപുരം ശിങ്കാരവേലു ചെട്ടിയാർ കരുത്തുറ്റ പ്രവർത്തനം നടത്തിയ ട്രിപ്ലിക്കേനിൽ സിപിഎമ്മിനു മൂന്നു കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനം നൽകി ദമ്പതികൾ. അണ്ണാനഗർ സ്വദേശികളായ അഭിഭാഷകൻ ഇ.ഗോകുൽകൃഷ്ണൻ, ഭാര്യ മദ്രാസ് സർവകലാശാലയിലെ പ്രഫ. ജി.ജയന്തി എന്നിവരാണ്…

‘സംസ്‌കാര ശൂന്യന്‍, സനാതന ധര്‍മത്തിനു വിരുദ്ധമായി മറ്റൊരു മതത്തില്‍ വിശ്വസിച്ചു’; ഗണേഷിനെതിരെ എന്‍എസ്എസ്

കൊട്ടാരക്കര: കെബി ഗണേഷ് കുമാറിനു നേരെ രൂക്ഷ വിമര്‍ശനവുമായി കൊട്ടാരക്കര എന്‍എസ്എസ് താലൂക്ക് യൂണിയന്‍ രംഗത്ത്. എന്‍എസ്എസ് പ്രസ്ഥാനത്തെയും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെയും പരസ്യമായി വിമര്‍ശിച്ചതിലുള്ള പ്രതിഷേധം അറിയിച്ചുകൊണ്ട് യൂണിയന്‍ അംഗം ജി തങ്കപ്പന്‍ പിള്ളയാണ് പ്രമേയം അവതരിപ്പിച്ചത്.…

ഓണത്തിന് പ്രവാസികൾക്ക് വിമാനക്കമ്പനികളുടെ ഇരുട്ടടി; ഈടാക്കുന്നത് പത്തിരട്ടിയോളം അധിക ടിക്കറ്റ് നിരക്ക്

തിരുവനന്തപുരം: പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ. ഓണാവധി കഴിഞ്ഞ് മടങ്ങിപ്പോകുന്ന പ്രവാസികളിൽ നിന്ന് വിമാന കമ്പനികൾ ഈടാക്കുന്നത് 10 ഇരട്ടിയോളം അധിക നിരക്കാണ്. നിരക്ക് കുറയ്ക്കാൻ സംസ്ഥാന സർക്കാരും കേരളത്തിലെ എംപിമാരും കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നാണ് എയർ ട്രാവൽ ഏജൻസികൾ…