17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും
കാസർകോട്: വഴി നടന്നു പോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ലൈംഗിക ഉദ്ദേശ്യത്തോടെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. ബേഡഡുക്ക മുന്നാട് ചേടിമൊട്ട തട്ടുമ്മൽ ഹൗസിൽ കബീർ (35) നെയാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി…
അപൂർവ അർബുദത്തെ അതിജീവിച്ച് 51-കാരി; ഒറ്റദിവസം കൊണ്ട് കാൻസർ ചികിത്സ പൂർത്തിയാക്കി കണ്ണൂർ ആസ്റ്റർ മിംസ്
കണ്ണൂർ: ശസ്ത്രക്രിയയും കീമോതെറാപ്പിയും ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കി അപൂർവവും ജീവന് ഭീഷണിയുമായ ഉദരാർബുദത്തെ അതിജീവിച്ച് 51-കാരിയായ കണ്ണൂർ സ്വദേശിനി. അത്യാധുനിക ചികിത്സാരീതിയായ ഹൈപെക് ശസ്ത്രക്രിയയിലൂടെയാണ് കണ്ണൂർ ആസ്റ്റർ മിംസിലെ മെഡിക്കൽ സംഘം രോഗിക്ക് പുതുജീവൻ നൽകിയത്. ഉദരസംബന്ധമായ അസ്വസ്ഥതകളോടെ ആശുപത്രിയിലെത്തിയ…
ഭാര്യ വിളിച്ചപ്പോള്‍ ഇപ്പോള്‍ വരാമെന്ന് പറഞ്ഞു; ബസിനുള്ളില്‍ ഡ്രൈവര്‍ തൂങ്ങിമരിച്ചു
പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനുള്ളില്‍ ഡ്രൈവര്‍ തൂങ്ങിമരിച്ചു. പേരാമ്പ്ര – വടകര-ചാനിയംകടവ് റൂട്ടിലോടുന്ന ദോസ്ത് ബസ്സിലെ ഡ്രൈവർ നൊച്ചാട് സ്വദേശി ഹരീഷ് (40)എന്ന മോനൂട്ടനാണ് മരിച്ചത്. കിഴക്കയില്‍ ശങ്കരന്റെയും ദേവിയുടെയും മകനാണ് ഹരീഷ്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ഹരീഷിനെ…
ചികിത്സ കഴിഞ്ഞിട്ടും ഏറ്റെടുക്കാൻ ആളില്ല; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്നവരുടെ എണ്ണത്തിൽ വർധന
തിരുവനന്തപുരം: ചികിത്സ കഴിഞ്ഞിട്ടും ഏറ്റടുക്കാൻ ആളില്ലാത്തതിനാൽ സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്നവരുടെ എണ്ണത്തിൽ വർധന. തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ മാത്രം ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട 55 പേരുണ്ട്. കൃത്യമായ പുനരധിവാസ പദ്ധതികൾ ഇല്ലാത്തതാണ് ഇവരെ മാറ്റിപ്പാർപ്പിക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണം. …
രാത്രി ഉറങ്ങുന്നവരെ ഉണർത്തും, സൈലന്റ് മോഡിലാണെങ്കിലും അലർട്ട്; പലരെയും ഞെട്ടിച്ച പെരുമഴ സന്ദേശത്തിനു പിന്നിൽ
തിരുവനന്തപുരം∙ കഴിഞ്ഞദിവസം പുലര്‍ച്ചെ ഒരു മണിക്കുശേഷം പെട്ടെന്നു ഫോണിലേക്കു വന്ന അലര്‍ട്ട് കേട്ടു പലരും ഞെട്ടിയുണര്‍ന്നിരുന്നു. ആരാണു വിളിക്കുന്നതെന്നും എന്താണു സംഭവിക്കുന്നതെന്നും അറിയാതെ ഫോണ്‍ എടുത്തു നോക്കുമ്പോഴാണ് പെരുമഴയുമായി ബന്ധപ്പെട്ട മുന്നറിയിപ്പാണെന്നു പലര്‍ക്കും മനസിലാകുന്നത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലെ മുഴുവന്‍…
ശബരിമലയിലെ മില്‍മ നെയ്യ് ഇടപാട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
കൊച്ചി: ശബരിമലയിലെ മില്‍മ നെയ്യ് ഇടപാടിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. നെയ്യ് ഇടപാട് ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു. വിഷയം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ഹൈക്കോടതി ദേവസ്വം ബെഞ്ച്…
മഴ അതിതീവ്രം; ശക്തമായ കാറ്റ്, ഇടിമിന്നൽ; 14 ജില്ലകളിലും മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ അതിശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രണ്ട് ജില്ലകളിൽ യല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,…
മഴക്കെടുതി: കെഎസ്ഇബിയ്ക്ക് 25 കോടിയുടെ നാശനഷ്ടം; ബാധിച്ചത് 2892 ട്രാന്‍സ്ഫോര്‍മറുകളെ
തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്ത അതിതീവ്രമഴയിൽ കെഎസ്ഇബിയ്ക്ക് ഉണ്ടായത് കനത്ത നാശനഷ്ടം. ഇതുവരെ 25.43 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 2892 ട്രാന്‍സ്ഫോര്‍മറുകളെ മഴക്കെടുതി ബാധിച്ചു. 6,56,770 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. 349 ഹൈ ടെന്‍ഷന്‍ പോസ്റ്റുകളും…
വീട്ടിലേക്ക് വഴി ലഭിക്കുന്നില്ല; പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി
മലപ്പുറം: പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി. മലപ്പുറം വാഴയൂർ പഞ്ചായത്തിലാണ് സംഭവം. വാഴയൂർ സ്വദേശി ഗോപാലനും കുടുംബവുമാണ് ഭീഷണിയുമായി എത്തിയത്. പെട്രോൾ കുപ്പിയുമായാണ് കുടുംബം പഞ്ചായത്ത് ഓഫീസിലെത്തിയത്. വീട്ടിലേക്ക് വഴി ലഭിക്കുന്നില്ലെന്നാരോപിച്ചാണ് കുടുംബം ഭീഷണി മുഴക്കിയത്. വീട്ടിലേക്കുള്ള വഴി…
മഴക്കെടുതി: പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു, പുതുക്കിയ തീയതി അറിയാം
കേരള പബ്ലിക് സർവീസ് കമ്മീഷൻ ആഗസ്റ്റ് 4, 5, 6, 10 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ ഓൺലൈൻ, ഒ.എം.ആർ പരീക്ഷകളും പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇതേ ദിവസങ്ങളിൽ നടക്കാനിരുന്ന വനം വന്യ…















