കവര്‍ച്ച, പ്രവാസി മലയാളിയെ തലയ്ക്ക് കല്ലെറിഞ്ഞു വീഴ്ത്തി, കയറുകൊണ്ട് കെട്ടി കനാലില്‍ തള്ളി; ഗുരുതരാവസ്ഥയില്‍

കൊച്ചി: ആലുവ നഗരമധ്യത്തില്‍ നടുക്കുന്ന കവര്‍ച്ച. ആലുവ റെയില്‍വേ സ്റ്റേഷന് സമീപം പ്രവാസി മലയാളിയെ ആക്രമിച്ച് മാലയും പണവും കവര്‍ന്നു. രണ്ടുപേര്‍ ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കോടനാട് സ്വദേശി ജോഫിന്‍ ജിജു ആശുപത്രിയില്‍ ചികിത്സയിലാണ്.   പുലര്‍ച്ചെയാണ് സംഭവം.…

അര്‍ധ രാത്രിയിലെ പവര്‍ കട്ട് നിങ്ങളെ രോഗിയാക്കും; ഡോക്ടറുടെ കുറിപ്പ്

സമീപകാലത്തൊന്നുമില്ലാത്ത വിധം വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് കേരളം. ദിവസം പല വട്ടം വൈദ്യുതി വിതരണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയാണ്, കെഎസ്ഇബി ഇതിനെ നേരിടുന്നത്. ഈ നിയന്ത്രണം പലപ്പോഴും അര്‍ധരാത്രിയിലേക്കും നീളും. രാത്രി ഉറക്കത്തിനിടെ കറന്റ് പോവുന്നത് അസ്വസ്ഥതയുണ്ടാക്കുക മാത്രമല്ല, നമ്മുടെയൊക്കെ ആരോഗ്യത്തേയും ബാധിക്കുന്നുണ്ടെന്ന്…

കടുത്ത ചൂടിന് ആശ്വാസമായി ഇന്ന് മുതൽ മഴയെത്തും

ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മുതൽ മഴയെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മുതൽ മൂന്ന് ദിവസത്തേയ്ക്കാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് പാലക്കാട്‌, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്.   മണിക്കൂറിൽ 30…

അകലം പാലിക്കാൻ ആവശ്യപ്പെട്ട ബൈക്കറായ യുവതിയെ കാറിടിപ്പിച്ചുവീഴ്ത്തി, നിർത്താതെ പോയി

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ സ്പോർട്സ് ബൈക്ക് ഓടിക്കുകയായിരുന്ന യുവതിയെ ഇടിച്ച് വീഴ്ത്തി കാർ ഡ്രൈവർ. യുവതി ബൈക്കിൽ നിന്ന് തെറിച്ച് റോഡിൽ വീണിട്ടും കാർ നിർത്താതെ പോയി. തെറിച്ചുവീണ യുവതിയുടെ വാഹനം കാർ കുറച്ചുദൂരം റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോവുകയും ചെയ്തു. ഗോൾഫ് കോഴ്സ്…

മണിപ്പൂരിൽ രണ്ടിടങ്ങളിൽ ആക്രമണം; ഗർഭിണിയായ സ്ത്രീ ഉൾപ്പടെ 4 പേർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ രണ്ടിടത്ത് ആക്രമണം. മണിപ്പൂരിലെ ലോങ്പി, ടോളൻ ഗ്രാമങ്ങളിലാണ് ഇന്നലെയാണ് അജ്ഞാതരുടെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഗർഭിണിയായ സ്ത്രീ ഉൾപ്പടെ നാലുപേർ കൊല്ലപ്പെടുകയും ഒരു സ്ത്രീയെ കാണാതാവുകയും ചെയ്തു. പരുക്കേറ്റ രണ്ടുപേരെ അസം റൈഫിൾസ് ആശുപത്രിയിലേക്ക് മാറ്റി..   1990-കളിലെ…

30 രൂപയ്ക്കുവരെ വൈദ്യുതി വാങ്ങും; പവര്‍കട്ട് ഒഴിവാക്കാന്‍ കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോഡ് ഷെഡിങ്ങും പവകട്ടുകളും ഒഴിവാക്കുന്നതിന്റെ ഭാഗമായി യൂണിറ്റിന് 30 രൂപ വരെ കൊടുത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. തിങ്കളാഴ്ച മുതല്‍ തന്നെ പുതിയ വൈദ്യുതി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.…

സാങ്കേതിക തകരാർ; നെടുമ്പാശ്ശേരിയിൽ നിന്ന് ദുബൈയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് മുടങ്ങി

എറണാകുളം: സാങ്കേതിക തകരാറിനെ തുടർന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് ദുബൈ സർവീസ് മുടങ്ങി. ഇന്ന് (ഞായർ) രാവിലെ 11.05-ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് പുറപ്പെടാൻ സാധിക്കാതെ വന്നത്.   വിമാനത്തിന്റെ തകരാർ പരിഹരിക്കാനുള്ള…

ഉറങ്ങുമ്പോൾ ഒരു കാൽ എപ്പോഴും പുതപ്പിന് പുറത്താണോ? കാരണം ഇതാണ്

ഉറങ്ങുമ്പോൾ പുതപ്പിനുള്ളിൽ നിന്ന് ഒരു കാൽ പുറത്തേക്ക് ഇടുന്ന ശീലം പലർക്കുമുണ്ട്. അറിയാതെ ചെയ്യുന്ന ഈ ശീലത്തിന് പിന്നിൽ ശരീരത്തിന്റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനവുമായി ബന്ധമുണ്ടാകാം.   ഉറക്കത്തിലേക്ക് കടക്കുമ്പോൾ ശരീരത്തിന്റെ താപനിലയിൽ സ്വാഭാവികമായ മാറ്റങ്ങൾ സംഭവിക്കും. പുതപ്പിനുള്ളിൽ ചൂട് കൂടുതലായി…

നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്

നിലമ്പൂർ: അവധിദിനം ആഘോഷിച്ച് കക്കാടംപൊയിലിൽനിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച ബൈക്ക് നിർത്തിയിട്ട ടിപ്പർ ലോറിയുടെ പിറകിലിടിച്ച് യുവാവ് മരിച്ചു. മലയോരപാതയിൽ എസ് വളവിനു സമീപം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. എടക്കര നാരോക്കാവ് പാപ്പച്ചംപടിയിൽ തടുത്താലിൽ ജെറിൻ (33) ആണ് മരിച്ചത്.…

ഫ്‌ലാറ്റില്‍ അതിക്രമിച്ചു കയറി, മലയാളികളെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് മര്‍ദിച്ചു, റിയാദില്‍ വന്‍കവര്‍ച്ച

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളികളെ ആക്രമിച്ച് പത്ത് ലക്ഷത്തോളം റിയാലിന്റെ (ഏകദേശം 2.2 കോടിയിലധികം ഇന്ത്യന്‍ രൂപ) കവര്‍ന്നു. റിയാദിലെ നസീമില്‍ താമസസ്ഥലത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പ്രവാസികളെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച ശേഷമായിരുന്നു മോഷണം.   സിഗരറ്റ് മൊത്തവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ…