ഭക്തർ ക്ഷേത്രങ്ങളിൽ കയറുമ്പോൾ ഫോൺ മോഷ്ടിക്കും; സിസിടിവി തെളിവായി, മുൻ പൊലീസുകാരൻ അറസ്റ്റിൽ

തളിപ്പറമ്പ് ∙ ക്ഷേത്രത്തിൽ തൊഴാൻ കയറുന്നവർ പുറത്തുവച്ച മൊബൈൽ ഫോണുകൾ മോഷ്ടിച്ച സംഭവത്തിൽ, സേനയിൽനിന്ന് പുറത്താക്കപ്പെട്ട പൊലീസുകാരൻ അറസ്റ്റിൽ. പയ്യന്നൂർ അന്നൂർ പുതിയങ്കാവ് വെള്ളോറ മഠത്തിൽ വിപിൻകുമാറിനെയാണ് (39) അറസ്റ്റ് ചെയ്തത്. നേരത്തേ മോഷണക്കേസുകളിലടക്കം ഉൾപ്പെട്ടതിനാൽ ഇയാളെ സേനയിൽനിന്ന് പിരിച്ചുവിട്ടിരുന്നു.  …

സ്വപ്ന സുരേഷ് വിവാഹിതയായി

മരട് ( കൊച്ചി) ∙ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വിവാഹിതയായി. കേസിലെ മറ്റൊരു പ്രതിയായ പി.എസ്.സരിത്താണ് വരൻ. തിരുവനന്തപുരം തൈക്കാട് സ്വദേശിയായ സ്വപ്നയും തിരുവല്ലം സ്വദേശി സരിത്തും ഇപ്പോൾ കൊച്ചിയിലാണ് താമസം.കൊച്ചി നെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ കഴിഞ്ഞ…

വാതിലിൽ മുട്ടി അജ്ഞാതൻ കന്നാട്ടിയുടെ ഉറക്കം കെടുത്തുന്നു; ഒരാൾ മാത്രമാണോ അതോ സംഘമാണോ?

പേരാമ്പ്ര ∙ മുട്ടൽ ഭീതിയിൽ കന്നാട്ടി. രാത്രി വീടിന്റെ വാതിലിൽ മുട്ടി ഭീതി പരത്തുന്ന അജ്ഞാതൻ കന്നാട്ടിയുടെ ഉറക്കം കെടുത്തുന്നു. രണ്ടാഴ്ചയായി ഇവിടെ വീടുകൾ മാറി മാറി അജ്ഞാതൻ വാതിലിൽ മുട്ടൽ തുടരുകയാണ്. നാട്ടുകാർ സംഘടിതമായി പലയിടങ്ങളിലായി കാവൽ നിന്നിട്ടും ആളെ…

വീടിന്റെ മച്ചിൽ ബെഡ്ഷീറ്റ് കെട്ടി ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം; കതക് ചവിട്ടിത്തുറന്ന് രക്ഷിച്ച് പൊലീസ്

കോടഞ്ചേരി∙ ആത്മഹത്യക്കു ശ്രമിച്ച യുവാവിനെ പാഞ്ഞെത്തി രക്ഷിച്ച് പോലീസ്. ബെഡ്ഷീറ്റിൽ തൂങ്ങിനിന്ന യുവാവിനെ ഉദ്യോഗസ്ഥർ ജീവിതത്തിലേക്ക്‌ ചേർത്തുനിർത്തി. കോടഞ്ചേരി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഇ.കെ റസാഖിന്റെ നിർദേശ പ്രകാരം സബ് ഇൻസ്പെക്ടർ പ്രദീപ്.കെ.സി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജിനേഷ് കുര്യൻ, സീനിയർ…

വിദ്യാർഥിക്ക് വെട്ടേറ്റു; ആക്രമണം ബസ് കാത്ത് നിൽക്കുമ്പോൾ, രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം തോന്നയ്ക്കലിൽ കോളേജ് വിദ്യാർഥിക്ക് വെട്ടേറ്റു. രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബസ് കാത്ത് നിൽക്കുമ്പോൾ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു.തോന്നയ്ക്കൽ മങ്കാട്ടുമൂല സ്വദേശികളായ ഷോബിത്ത്, ദിൽഷാന്ത് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്.   സായിഗ്രാം കോളേജിലെ ഡിഗ്രി വിദ്യാർഥി വിഘ്നേഷിനാണ് വെട്ടേറ്റത്.…

ശ്രീറാമിനും രേണുരാജിനും മാറ്റം, 4 പുതിയ കലക്ടർമാർ; ഐഎഎസ് തലപ്പത്തെ അഴിച്ചുപണി

തിരുവനന്തപുരം∙ ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാറ്റം. കൃഷി വകുപ്പ് ഡയറക്ടറായ ഡോ. ശ്രീറാം വെങ്കിട്ടരാമനെ വനം വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയുമായി നിയമിച്ചു. ആരോഗ്യ അഡീഷനൽ സെക്രട്ടറി ഡോ. രേണു രാജിന് നാഷനൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ…

മെഡിക്കൽ കോളജ് ശുചിമുറിയിൽ മൊബൈൽ ഉപയോഗിച്ച് യുവതിയുടെ വിഡിയോ പകർത്തി; യുവാവ് കസ്റ്റഡിയിൽ

കോഴിക്കോട് ∙ മെഡിക്കൽ കോളജ് സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വിഡിയോ പകർത്തിയതായി പരാതി. ഇതുമായി ബന്ധപ്പെട്ട് 22 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ ഫോൺ പൊലീസ് പരിശോധിച്ചു വരികയാണ്. സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ വാർഡ്…

‘ചില പ്രതികളെ സംരക്ഷിക്കുകയാണോ’: മൈക്രോ ഫിനാൻസ് തട്ടിപ്പിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി∙ എസ്എൻഡിപി യോഗം മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതിയിൽ തീരുമാനമെടുക്കണമെന്ന ഉത്തരവിനെക്കുറിച്ച് ഇന്നലെ മാത്രമാണ് അറിഞ്ഞതെന്ന് പിന്നാക്ക വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി അറിയിച്ചു. കേസിൽ…

വനിതാ കണ്ടക്ടർക്കുനേരെ ലൈംഗികാതിക്രമം; തമിഴ്നാട് സ്വദേശി പിടിയിൽ: പൊലീസിനെതിരെയും ആക്രമണം

കൊല്ലം∙ കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടർക്കു നേരെ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ. തമിഴ്നാട് കുളച്ചൽ സ്വദേശി സെൽഡൺ പനീർസെൽവം ആണ് പിടിയിലായത്. കൊല്ലം–കുളത്തൂപ്പുഴ റൂട്ടിലോടുന്ന പ്രിയദർശിനി ബസിൽ വച്ചാണ് അതിക്രമമുണ്ടായത്.   റെയിൽവേ സ്റ്റഷന്‍ പരിസരത്തുനിന്നാണ് സെൽഡൺ ബസിൽ കയറിയത്. ബസ്…

മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു; സംഭവം മലപ്പുറത്തെ ലോഡ്ജിൽ

മലപ്പുറം∙ മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഓടൻകുഴി സ്വദേശി സുബിൻ ബാബുവാണ് (20) ആത്മഹത്യയ്ക്കു ശ്രമിച്ചത്. മലപ്പുറത്തെ ലോഡ്ജിൽ വച്ചായിരുന്നു സംഭവം. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.…