പാൽചുരം റോഡ് നിയന്ത്രണവിധേയമായി തുറന്നു 

പാൽചുരം റോഡ് നിയന്ത്രണവിധേയമായി തുറന്നു.ഇന്നലെയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത നിരോധനം ഏർപ്പെടുത്തിയ പാൽചുരം റോഡ് നിയന്ത്രണ വിധേയമായി തുറന്നു. ശക്തമായ പോലീസ് നിരീക്ഷണത്തോടെ ഗതാഗതം പുനസ്ഥാപിക്കാൻ കണ്ണൂർ ജില്ലാ കലക്ടർ നിർദ്ദേശിച്ചു.

കബനി നദിയിൽ കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി

വയനാട് പുൽപ്പള്ളി കബനി നദിയിൽ കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി.   മരിച്ചത് പുൽപ്പള്ളി വെട്ടത്തൂർ ഊരിലെ ചന്ദ്രൻ (50)   കഴിഞ്ഞ ഞായറാഴ്ച ചങ്ങാടത്തിൽ പുഴ കടക്കുന്നതിനിടെയാണ് ചങ്ങാടം മറിഞ്ഞ് അപകടമുണ്ടായത്.   കാണാതായി നാലാം ദിവസമാണ് വെട്ടത്തൂർ പമ്പ്…

പാൽചുരത്തിൽ മണ്ണിടിച്ചിൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു

വയനാട് കണ്ണൂർ പാതയിലെ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ മൂലം ഗതാഗതം പൂർണ്ണമായി തടസപ്പെട്ടു.ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.ഇനി ഒരറിയുപ്പുണ്ടാകുന്നത് വരെ യാത്രക്കാർ പേര്യ ചുരം വഴി പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.  

സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെൻട്രൽ ജയിലിലടച്ചു

  കല്‍പ്പറ്റ, മുണ്ടേരി, താന്നിക്കല്‍ വീട്ടില്‍ വേണുഗോപാല്‍(35)നെയാണ് സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ജൂലൈ മാസത്തിൽ അമ്പലവയൽ സ്റ്റേഷൻ പരിധിയിൽ 124.39 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ ഇയാൾ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരികയായിരുന്നു. ലഹരികേസില്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം വീണ്ടും…

സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയയാൾ പിടിയിൽ

തലപ്പുഴ: തവിഞ്ഞാൽ, യവനാർകുളത്തെ മിനി സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയയാൾ പിടിയിൽ. മലപ്പുറം, കീഴാറ്റൂർ, പട്ടിക്കാട്, കാരാടാൻ വീട്ടിൽ, മൊയ്തീൻ കുട്ടി(49)യെയാണ് ശനിയാഴ്ച തലപ്പുഴ പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും (SAGOC)ചേർന്ന് പെരിന്തൽമണ്ണയിൽ വച്ച് പിടികൂടിയത്.   ജൂലൈ 30…

ചീരാലിൽ പ്ലസ്ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

  ചീരാൽ ഡോക്ടർപാടി ചോലയിൽ ഷഫീഖൻ്റെ മകൻ നിഹാൽ മുഹമ്മദ് ആണ് മരിച്ചത്. ഇന്ന് രാവിലെ നിഹാലിനെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.. മയ്യത്ത് നിസ്കാരം വൈകിട്ട് 4.30ന് ചീരാൽ ജുമാ മസ്ജിദിൽ ബത്തേരി സെൻ്റ് മേരീസ്…

പുഴയിൽ വീണ കാർ യാത്രകനെ ജീവൻ പണയം വെച്ച് രക്ഷിച്ചു യുവാക്കളെ ഡിവൈഎഫ്ഐ ആദരിച്ചു

എടവക: പുഴയിൽ വീണ കാർ യാത്രകനെ ജീവൻ പണയം വെച്ച് രക്ഷിച്ച എടവക എള്ളുമന്ദം സ്വദേശികളായ യുവാക്കളെ ഡിവൈഎഫ്ഐ എടവക മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കഴിഞ്ഞ ചൊവ്വാഴ്‌ച വൈകിട്ട് 6 മണിയോടെയാണ് പുഴയിലേക്ക് കാർ മറിഞ്ഞ് അപകടം ഉണ്ടായത്. നിമിഷങ്ങൾക്കുള്ളിൽ…

വാഹനാപകടം;ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു

മാനന്തവാടി: മാനന്തവാടി എരുമത്തെരുവില്‍ കാല്‍നട യാത്രികന്‍ വാഹനമിടിച്ച് മരിച്ചു. ലോട്ടറി കച്ചവടക്കാരനായ കണ്ണോത്തുമല സ്വദേശി അറുമുഖന്‍ (63) ആണ് മരിച്ചത്. റോഡ് മുറിച്ചുകിടക്കുന്നതിനിടെ ടിപ്പര്‍ ഇടിക്കുകയായിരുന്നു.സംഭവസ്ഥലത്ത് വെച്ച് മരണം സംഭവിച്ചു.

റംബുട്ടാൻ വില കൂടി; കിലോയ്ക്ക് 250 മുതൽ 300 രൂപ വരെ, വിൽപന സജീവം

അമ്പലവയൽ ∙ സീസണായതോടെ റോഡരികിലും പെ‍ാതുയിടങ്ങളിലുമെല്ലാം റംബുട്ടാൻ വിൽപന സജീവമായി. കഴിഞ്ഞ വർഷം കിലോയ്ക്ക് 200 മുതൽ 220 രൂപവരെയായിരുന്നു വിലയെങ്കിൽ ഇപ്പോൾ 250 മുതൽ 300 രൂപ വരെയാണ്. മുൻ വർഷത്തേക്കാൾ ഉൽപാദനവും റംബുട്ടാന്റെ വരവും കുറഞ്ഞതാണ് വിലയിൽ വർധനയുണ്ടാകാൻ…

വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മേപ്പാടി:കാന്തംപാറ വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചീരാൽ വെള്ളച്ചാൽ സ്വദേശി വെട്ടുകല്ലിൽ അമൽ വിഷ്ണു (32) ആണ് മരിച്ചത്.   ഇന്ന് വൈകിട്ട് ആണ് യുവാവ് ഒഴുക്കിൽ പെട്ടത്. ഏറെ നേരത്തെ തിരച്ചിൽ ഒടുവിൽ രാത്രി 7. 30 യാണ്…