13 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയുടെ കാല് തല്ലിയൊടിച്ച് പിതാവ്; സത്യാവസ്ഥ അറിയാതെ പിതാവിനെ അറസ്റ്റ് ചെയ്ത പൊലീസിന് മജിസ്‌ട്രേറ്റിന്റെ വിമർശനം
തിരുവനന്തപുരം: തലസ്ഥാനത്തെ പോത്തൻകോട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയായ 40-കാരനെ പിതാവ് കായബലം പ്രയോഗിച്ച് നേരിട്ടു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സിനിമാക്കഥകളെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തരംകിട്ടിയപ്പോൾ 13 വയസ്സുകാരിയെ പ്രലോഭിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി…
കഞ്ചാവ് കച്ചവടം തടയാൻ ശ്രമിച്ച മുത്തശ്ശിയെ യുവാവ് കല്ലുകൊണ്ട് ഇടിച്ചുകൊന്നു; പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ്
ബെംഗളൂരു ∙ വീട്ടിലെ കഞ്ചാവ് കച്ചവടം എതിർത്ത മുത്തശ്ശിയെ 26 വയസ്സുകാരൻ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തി. കർണാടകയിലെ ശിവമോഗയിലാണ് ബുധനാഴ്ച വൈകിട്ട് ദാരുണമായ സംഭവമുണ്ടായത്. മിലാഘട്ട് വാർഡിൽ താമസിക്കുന്ന സുശീല (55)യാണ് ചെറുമകൻ കിഷോറിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒളിവിൽ പോയ പ്രതിയെ…
സുഹൃത്തിനൊപ്പമെത്തിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു, 11 പേർ അറസ്റ്റിൽ
നാസിക്∙ സുഹൃത്തിനൊപ്പം വനമേഖലയിൽ ഇരിക്കുകയായിരുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ജൽഗാവിലെ ജാംനർ താലൂക്കിലെ ഫത്തേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ജൂൺ രണ്ടിനാണ് സംഭവം. 11 പേരെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾക്കും യുവതിക്കും തമ്മിൽ പരസ്പരം പരിചയമുണ്ടെന്നാണ്…
വാഹനത്തിലിരുന്ന് മദ്യപാനം; ചോദ്യം ചെയ്ത വാഹന ഉടമയെ ജാക്കി ലിവർ കൊണ്ട് തലയ്ക്കടിച്ചു, കൊടുംക്രൂരത
മൂന്നാർ∙ വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന തന്റെ വാഹനത്തിലിരുന്ന് ചിലർ മദ്യപിച്ചത് ചോദ്യം ചെയ്ത വാഹന ഉടമയെ തലയ്ക്കടിച്ചു പരുക്കേൽപിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. രണ്ടു പേർ ഒളിവിലാണ്. മൂന്നാർ ന്യൂനഗറിൽ എം.മുനീശ്വരൻ (40) ആണ് അറസ്റ്റിലായത്. ന്യൂനഗർ സ്വദേശി എ.അഗസ്റ്റിൻ ബാബു…
4 വർഷത്തെ പ്രണയം, വിവാഹാഭ്യർഥന നിരസിച്ചതോടെ പക; അത്താഴത്തിന് ക്ഷണിച്ച് വരുത്തി കാമുകിയെ കുത്തിവീഴ്ത്തി കൊന്നു
ബെംഗളൂരു∙ വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിൽ യുവാവ് പട്ടാപ്പകൽ യുവതിയെ കുത്തിക്കൊന്നു. ബെംഗളൂരു മഹാലക്ഷ്മി ലേഔട്ടിൽ ആണ് സംഭവം. അഞ്ജലി (23) ആണ് കൊല്ലപ്പെട്ടത്. പ്രതി രാജീവിനെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെയായിരുന്നു നഗരത്തെ നടുക്കിയ കൊലപാതകം. യുവതിയെ…
വീട്ടിൽ അതിക്രമിച്ചു കയറി; വിവാഹിതയായ യുവതിയുടേയും ആൺ സുഹൃത്തിന്റെയും വിഡിയോ പകർത്തി
കാസർകോട് ∙ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി യുവതിയുടേയും ആൺ സുഹൃത്തിന്റെയും വിഡിയോ പകർത്തി ഭീഷണിപ്പെടുത്തിയവർക്കെതിരെ കേസ്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഭർതൃമതിയായ 27കാരിയുടെ പരാതിയിലാണ് രണ്ട് പേർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തത്. ജൂൺ 23ന് രാത്രി…
നടിമാർ ഉൾപ്പെട്ട പെൺവാണിഭ സംഘം പിടിയിൽ; നടത്തിയിരുന്നത് മേക്കപ്മാൻ
മുംബൈ ∙ സിനിമാ നടിമാർ ഉൾപ്പെട്ട പെൺവാണിഭ സംഘം പിടിയിലായി. മറാഠി സിനിമകളിൽ പ്രധാനവേഷം ചെയ്യുന്ന നടിയും ബംഗാളി, ഹിന്ദി സിനിമകളിൽ അഭിനയിക്കുന്ന നടിയും സംഘത്തിലുണ്ടായിരുന്നെന്നു പൊലീസ് അറിയിച്ചു. സിനിമാ രംഗത്തുള്ള മേക്കപ്മാനാണു സംഘം നടത്തിയിരുന്നതെന്നും ഇയാളും പിടിയിലായിട്ടുണ്ടെന്നും പറഞ്ഞ പൊലീസ്…
മക്കളുടെ മുന്നിലിട്ട് പിതാവിനെ തല്ലി; പെൺകുട്ടികളോട് അസഭ്യം പറഞ്ഞു: സ്വകാര്യ ബസ് ജീവനക്കാരെ നാട്ടുകാർ തല്ലി
കോഴിക്കോട്∙ പാളയത്തു നിന്ന് ബംഗളൂരുവിലേക്ക് നൈറ്റ് സർവീസ് ബസിൽ റിസർവേഷനെടുത്ത് പോകാൻ പിതാവിനൊപ്പം എത്തിയ പെൺകുട്ടിക്കും സഹോദരിക്കും പിതാവിനും നേരെ ബസ് ജീവനക്കാരുടെ മർദനം. ആക്രമത്തിൽ പരുക്കേറ്റ പിതാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.50 ന് പാളയം ചിന്താവളപ്പ്…
13കാരിയെ നാല് ദിവസത്തിനിടെ 12 പേർ ക്രൂരമായി പീഡിപ്പിച്ചു; അറസ്റ്റ്
ജയ്‌സൽമേർ∙ രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ 13 വയസ്സുകാരിയായ സ്കൂൾ വിദ്യാർഥിനിയെ നാല് ദിവസത്തിനിടെ പന്ത്രണ്ടോളം പേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂൺ 18ന് ഒരു കൂട്ടുകാരിയെ കാണാനായി പെൺകുട്ടി ശ്രീവിജയനഗറിലേക്ക് പോയിരുന്നു.…
ഷോപ്പിങ്ങിനെന്നു പറഞ്ഞ് സിയ കേതനിൽനിന്ന് വാങ്ങിയത് ഒരു കോടി; പണം ചേതന് നൽകി: ഉദയ്പുരിൽവച്ചും ഗൂഢാലോചന?
പുണെ∙ മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ട യുവ വ്യവസായി കേതൻ അഗർവാളിൽനിന്ന് ഒരു കോടി രൂപയോളം പ്രതിശ്രുത വധു സിയ കൈപ്പറ്റിയിരുന്നെന്ന് റിപ്പോർട്ട്. കേതൻ അഗർവാളിനെ പ്രതിശ്രുത വധു സിയയും കാമുകൻ ചേതനും ചേർന്ന് മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിലെ കൊക്കയിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലാണ്…















