അപകടത്തിൽപ്പെട്ട കാറിൽ നിന്നും എംഡിഎംഎയും, കഞ്ചാവും കണ്ടെത്തി
പിണങ്ങോട്: നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ കാറിലകപ്പെട്ട യുവാക്കളെ വൈത്തിരി പോലീസും, നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. എന്നാല്‍ യുവാക്കളുടെ പരിഭ്രമം കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോള്‍ കാറില്‍ നിന്നുംഎംഡിഎംഎയും, കഞ്ചാവും കണ്ടെത്തി. ഇന്നലെ രാത്രി പിണങ്ങോട് അത്തിമൂല ചാത്തോത്ത് ആണ് സംഭവം…
മാനന്തവാടിയിൽ 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം;കേസ് അടിസ്ഥാനരഹിതം; പ്രതികളുടെ ബന്ധുക്കൾ രംഗത്ത്
മാനന്തവാടി : മാനന്തവാടിയിൽ 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി എന്ന പേരിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന ആരോപണവുമായി പ്രതികളുടെ ബന്ധുക്കൾ രംഗത്ത്. പെൺകുട്ടിയുടെ അച്ഛനും മാനന്തവാടി പോലീസും ചേർന്ന് കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് പ്രതികളിലൊരാളായ അജിത് കുമാറിന്റെ അമ്മ…
താമരശ്ശേരി ചുരത്തിൽ ബൊലേറോ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം
ചുരം ഒമ്പതാം വളവിന് താഴെ ഭാഗത്ത് ബൊലീറോജിപ്പ് കൊക്കയിലേക്ക് പതിച്ചു. യാത്രക്കാർക്ക് പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം ജില്ലയിലുള്ളവരാണ് അപകടത്തിൽ പെട്ടത്,യാത്രക്കാർ സുരക്ഷിതരാണ്. ഹൈവേ പോലീസും ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും സ്ഥലത്തെത്തി.
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കൽപ്പറ്റ :* ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ *വയനാട് ജില്ലയിലെ അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍* ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും *നാളെ (03-08-2026)* അവധി പ്രഖ്യാപിച്ചു. …
പെരിയ – നിടുംപൊയിൽ റോഡിൽ നേരിയ മണ്ണിടിച്ചിൽ രക്ഷാപ്രവർത്തനം സജീവം; ജെ.സി.ബി ഉപയോഗിച്ച് തടസ്സങ്ങൾ നീക്കുന്നു
വയനാട്/കണ്ണൂർ: പെരിയ – നിടുംപൊയിൽ റോഡിൽ മഴ തുടരുന്ന സാഹചര്യത്തിൽ ചെറിയ രീതിയിൽ മണ്ണിടിഞ്ഞു മരങ്ങൾ റോഡിൽ വീണത്തിനാൽ ജെ.സി.ബി ഉപയോഗിച്ച് രക്ഷാപ്രവർത്തനങ്ങളും റോഡ് ഗതാഗതയോഗ്യമാക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. ഫയർ ഫോഴ്സ് നാട്ടുകാരും സംഭവസ്ഥലത്ത് സജീവമായി രംഗത്തുണ്ട്. റോഡിലേക്ക് മരങ്ങളോ മണ്ണിടിച്ചിലോ…
കനത്ത മഴ: മതിൽ വീടിലേക്ക് ഇടിഞ്ഞു വീണു
കനത്ത മഴയിൽ വീടിന്റെ പുറകു വശത്തെ കൂറ്റൻ മതിൽ വീടിലേക്ക് ഇടിഞ്ഞു. എടവക പഞ്ചായത്തിലെ അഞ്ചാംപ്പീടിക എസ് അഹ്‌മദ് സഖാഫിയുടെ വീടിന്റെ പുറകുവശത്തു രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ ചിലവിൽ ചെത്തുകല്ല് കൊണ്ടു നിർമിച്ച 4 മീറ്ററോളം ഉയരമുള്ള മതിലാണ്…
മുത്തങ്ങയിൽ വൻ ലഹരിവേട്ട; 51 ഗ്രാം എം.ഡി.എം.എയുമായി 16-കാരനടക്കം നാലുപേർ പിടിയിൽ
മുത്തങ്ങ : ലഹരിക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിന്റെ ഭാഗമായി മുത്തങ്ങ പോലീസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 51.350 ഗ്രാം എം.ഡി.എം.എയുമായി 16 വയസ്സുകാരൻ ഉൾപ്പെടെ നാലുപേരെ പോലീസ് പിടികൂടി. കൽപ്പറ്റ മണിയങ്കോട് സ്വദേശി ബി. വിഷ്ണു (30), കുപ്പാടി…
വയനാട്ടിൽ മഴക്കെടുതി രൂക്ഷം; 23 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, 1068 പേരെ മാറ്റിപ്പാർപ്പിച്ചു
കൽപ്പറ്റ : വയനാട് ജില്ലയിൽ മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 23 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നായി 324 കുടുംബങ്ങളിലെ 1068 പേരെയാണ് നിലവിൽ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്.…
പേരിയ ചുരത്തിൽ ഇടിഞ്ഞുവീണ മണ്ണ് മാറ്റി,ഗതാഗതം പുന:സ്ഥാപിച്ചു
പേരിയ ചുരത്തിൽ ഇടിഞ്ഞുവീണ മണ്ണ് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു വൈകിട്ടാണ് ചന്ദനതോടിന് ജില്ലാ അതിർത്തിയോട് ചേർന്ന് മണ്ണിടിഞ്ഞത് ഒപ്പം മരം കടപുഴകി വീഴുകയും ചെയ്തിരുന്നു രാത്രി വൈകിയാണ്. മരവും മണ്ണും നീക്കിയത്. പൊതുപ്രവർത്തകനായ കെസി നാസറിൻറെ ഇടപെടലാണ്…
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിർദേശമനുസരിച്ച് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെൻ്ററുകൾ, കോച്ചിംഗ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ, ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( ഓഗസ്റ്റ് 2) ജില്ലാ കലക്ടർ…
















