നരഭോജി കടുവ കൂട്ടിലായി
പുൽപ്പള്ളി വണ്ടിക്കടവിലെ കടുവ കൂട്ടിലായി. നരഭോജി കടുവയാണ് ഇന്നലെ രാത്രി ഒന്നരയോടെ വനപാലകർ സ്ഥാപിച്ച കൂട്ടിലായത്. വയനാട് വന്യജീവി സങ്കേതത്തിലെ WWL48 നമ്പർ കടുവയാണ് കുടുങ്ങിയത്.
ആറാം വർഷവും കൊയ്ത്തുത്സവം വിപുലമായി ആഘോഷിച്ച് നീലഗിരി കോളേജ് അധ്യാപകരും വിദ്യാർത്ഥികളും
ആറാം വർഷവും കൊയ്ത്തുത്സവം വിപുലമായി ആഘോഷിച്ച് നീലഗിരി കോളേജ് അധ്യാപകരും വിദ്യാർത്ഥികളും. വിപുലമായ നെൽ കൃഷി, പൂക്കളും വിവിധ ഇനം പഴവർഗങ്ങൾ, പച്ചക്കറി, കിഴങ്ങ് വർഗങ്ങൾ തുടങ്ങി നിരവധി ഇനങ്ങൾ ഓരോ വർഷവും കൃഷി ചെയ്യുന്നു. ചുരുങ്ങിയത് പതിനായിരം കിലോ…
വണ്ടിക്കടവ് ഉന്നതികാര്‍ക്ക് വീടും സ്ഥലവും ഉറപ്പാക്കും: മന്ത്രി ഒ.ആര്‍ കേളു
വണ്ടിക്കടവ് ഉന്നതികാര്‍ക്ക് വീടും സ്ഥലവും ഉറപ്പാക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ജില്ലയിലെ ഗോത്ര മേഖലയിലെ വികസന പ്രവര്‍ത്തന വിടവുകള്‍ പരിഹരിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ട്രൈബല്‍ ഡെവലപ്‌മെന്റ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സുല്‍ത്താന്‍…
കടുവയുടെ ആക്രമണത്തിൽ പോത്ത് ചത്തു
ചീയമ്പം: ചീയമ്പം 73ൽ കടുവയുടെ ആക്രമണത്തിൽ പോത്ത് ചത്തു. 73 ഉന്നതിയിലെ ബിജുവിൻ്റെ പോത്തിനെയാണ് കടുവ കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെ ചീയമ്പം ചെക്ക് ഡാമിന് സമീപത്തയിരുന്നു കടുവയുടെ ആക്രമണമുണ്ടായത്.
വയനാട്ടിൽ 10,000 കോടിയുടെ എഐ – ഡാറ്റാ സെന്റർ പാർക്ക് വരുന്നു
കൊച്ചി: മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ എൻ.ജി.ഒയുടെ നേതൃത്വത്തിൽ വയനാട്ടിൽ എഐ ആൻഡ് ഡാറ്റാ സെന്റർ പാർക്ക് സ്ഥാപിക്കുന്നു. സൗത്ത് വയനാട്ടിൽ കൽപ്പറ്റയ്ക്കും നിലമ്പൂരിനും ഇടയിലായി 10,000 കോടി രൂപ മുതൽമുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെയും വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളുടെയും…
ചുരത്തില്‍ അടിയന്തര ക്രെയിന്‍ സംവിധാനവും ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണം-ടി. സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ: വയനാട് ജില്ലയിലേക്കുള്ള പ്രധാന പ്രവേശന മാര്‍ഗമായ താമരശ്ശേരി ചുരത്തില്‍ അനുഭവപ്പെടുന്ന ഗുരുതര ഗതാഗതക്കുരുക്ക് ആയിരക്കണക്കിന് യാത്രക്കാരുടെ ദൈനംദിന ജീവിതം താറുമാറാക്കുകയാണെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് പറഞ്ഞു. ചുരത്തില്‍ അടിയന്തര ഗതാഗത ക്രമീകരണങ്ങളും, അത്യാധുനിക ക്രെയിന്‍ സംവിധാനവും…
യു ഡി എഫിൽ വിശ്വാസമർപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി; പ്രിയങ്കാഗാന്ധി എം പി
കല്‍പ്പറ്റ: യു ഡി എഫില്‍ വിശ്വാസമര്‍പ്പിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നുവെന്ന് പ്രിയങ്കാഗാന്ധി എം പി. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഈ ജനവിധി നമുക്ക് പുതിയ ശക്തിയും ആത്മവിശ്വാസവും നല്‍കുന്നുവെന്നും, തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും എന്റെ…
സഹോദരങ്ങളുടെ പോരാട്ടം; അനിയനെ തോൽപ്പിച്ച് ജേഷ്ഠൻ; ചെറ്റപ്പാലത്ത് ലീഗിന് വിജയം
മാനന്തവാടി: സഹോദരങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ മാനന്തവാടി നഗരസഭയിലെ ചെറ്റപ്പാലം വാർഡിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായ ജേഷ്ഠൻ സി. കുഞ്ഞബ്ദുള്ളയ്ക്ക് വിജയം. എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സ്വന്തം അനിയൻ സി. ആബുട്ടിയെ 25 വോട്ടുകൾക്കാണ് കുഞ്ഞബ്ദുള്ള പരാജയപ്പെടുത്തിയത്. കുഞ്ഞബ്ദുള്ളയ്ക്ക്…
ജനവിധി നാളെ വോട്ടെണ്ണല്‍ രാവിലെ ഏട്ട് മണി മുതൽ
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് (ഡിസംബര്‍ 13) രാവിലെ ഏട്ട് മുതല്‍ ജില്ലയിലെ ഏഴ് കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ബ്ലോക്ക്തല വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പഞ്ചായത്തുകളുടെയും നഗരസഭകളുടേത് അതത്…
ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
സുൽത്താൻബത്തേരി :ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സുൽത്താൻബത്തേരി ചെതലയം പുകലമാളം തൈത്തൊടി വീട്ടിൽ പരേതനായ അബ്ദുള്ളയുടെ മകൻ അബ്ദുൽ മുത്തലിബാണ് (33)മരിച്ചത്. ഇന്നലെ രാത്രി 8:40 ഓടെയാണ് ദേശീയപാതയിൽ തിരുനെല്ലിക്ക് സമീപം അപകടം ഉണ്ടായത്. തിരുനെല്ലി…
















