പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞു; സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം

ആറ്റിങ്ങൽ∙ സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച പതിനഞ്ചുകാരിക്കു ഗുരുതര പരുക്ക്. ആറ്റിങ്ങലിലെ സർക്കാർ വിദ്യാലയത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതാണ് ആത്മഹത്യാ ശ്രമത്തിനു കാരണമെന്നാണ് ലഭിക്കുന്ന വിവരം. ആറ്റിങ്ങൽ സ്വദേശിയായ പത്താം…

പനമരത്തെ രണ്ടു വീടുകളില്‍ മോഷണശ്രമം

പനമരത്തെ രണ്ടു വീടുകളില്‍ മോഷണശ്രമം. പനമരം ചാലില്‍ ഭാഗത്തെ ന്യൂ സ്റ്റോര്‍ റിയാസിന്റെ വീട്ടിലും, നടവയല്‍ റോഡിലെ പനമരം ചെറുപുഴയ്ക്ക് സമീപത്തെ പുത്തന്‍പുരയ്ക്കല്‍ സണ്ണിയുടെ വീട്ടിലുമാണ് മോഷണശ്രമം നടന്നത്. രണ്ടു വീടുകളിലും ആളില്ലാത്ത സമയത്തായിരുന്നു മോഷണശ്രമം നടന്നത്. വീടുകളുടെ മുന്‍ വാതിലിന്റെ…

ജിം ഉടമസ്ഥതയുടെ പേരിൽ തർക്കം; ഡൽഹിയിൽ യുവാവിനെയും ഭാര്യയെയും തല്ലിച്ചതച്ചു, മകനെ നഗ്നനാക്കി മർദിച്ചു

ന്യൂഡൽഹി: ജിം സെന്ററിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവിന് ക്രൂരമർദനം. ഡൽഹിയിലെ ലക്ഷ്മിനഗറിലാണ് സംഭവം. ഭർത്താവിനെ രക്ഷപ്പെടുത്താൻ ചെന്ന ഭാര്യയ്ക്കും മർദനമേറ്റു. ഇവരുടെ മകനെ വീട്ടിൽനിന്ന് പുറത്തേക്ക് വലിച്ചിഴച്ച് നഗ്നനാക്കി മർദിച്ചതായും പരാതിയുണ്ട്.   സംഭവത്തിൽ ജിം കെയർ ടേക്കറായ സതീഷ്…

തെലങ്കാന സ്വദേശിനിയെ കൊന്ന് US-ൽനിന്ന് മുങ്ങി; ഇൻ്റർപോളിൻ്റെ നീക്കം; മുൻകാമുകൻ തമിഴ്‌നാട്ടിൽ പിടിയിൽ

ചെന്നൈ: തെലങ്കാന സ്വദേശിയായ യുവതിയെ യുഎസിൽ കൊലപ്പെടുത്തിയശേഷം ഇന്ത്യയിലേക്ക് മുങ്ങിയ പ്രതി തമിഴ്‌നാട്ടിൽ അറസ്റ്റിലായി. അമേരിക്കയിൽ ഡാറ്റ അനലിസ്റ്റായ നികിത ഗോഡിശാല(27)യെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ അർജുൻ ശർമ(26)യെ തമിഴ്‌നാട്ടിൽനിന്ന് പിടികൂടിയത്. യുവതിയെ കൊലപ്പെടുത്തിയശേഷം ഇന്ത്യയിലേക്ക് മുങ്ങിയ അർജുനെ ഇന്റർപോൾ നൽകിയ…

സഹകരണ ബാങ്ക് തട്ടിപ്പ്: ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. 2001നും 2011നും ഇടയില്‍ കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളായിരുന്നവരാണ് സുപ്രീംകോടതിയെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചിരുന്നത്.   ജസ്റ്റിസ്…

പുൽപ്പള്ളിയിൽ വൻ മോഷണം: സംഭവം നടന്നത് വീട്ടുകാർ ഉത്സവത്തിന് പോയപ്പോൾ

പുൽപ്പള്ളി: ദേവസ്വം ഉത്സവത്തിന്റെ ഘോഷയാത്ര കാണാൻ വീട്ടുകാർ പോയ സമയത്ത് പുൽപ്പള്ളിയിൽ വൻ മോഷണം. ടൗണിന് സമീപത്തെ പ്രതാപ് ചന്ദ്രന്റെ വീട്ടിലാണ് കവർച്ച നടന്നത്. 19 പവൻ സ്വർണാഭരണങ്ങളും 80,500 രൂപയും അപഹരിച്ചു. ഞായറാഴ്ച രാത്രി പുൽപ്പള്ളി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട…

ബിയറുമായി പോയ ലോറി അപകടത്തിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

കൽപ്പറ്റ :മൈസൂരിൽ നിന്നും കൊച്ചിയിലെ ബിവറേജസ് ഔട്ട്‌ലെറ്റിലേക്ക് ബിയറുമായി പോയ ലോറി അപകടത്തിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം. പുൽപ്പള്ളി വേലിയമ്പം സ്വദേശി അഖിൽ കൃഷ്ണൻ (30) ആണ് മരിച്ചത്. പുൽപ്പള്ളി വേലിയമ്പം കോട്ടമുരട്ട് ബാലകൃഷ്ണന്റെ മകനാണ് അഖിൽ. തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട് ഇരിങ്ങാടൻപള്ളി…

മകളുടെ പേരില്‍ അരക്കോടിയുടെ നിക്ഷേപം ആഗ്രഹിക്കുന്നുണ്ടോ?; ഇതാ ഒരു പദ്ധതി

ഉപരിപഠനം ഉള്‍പ്പെടെ ഭാവിയില്‍ പെണ്‍കുട്ടികളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 2015ലാണ് പെണ്‍കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി പദ്ധതി ആരംഭിച്ചത്.   പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ മാതാപിതാക്കള്‍ക്ക്…

വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവം:മുഖ്യപ്രതി പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ. അനസി(34)നെയാണ് ബത്തേരി പോലീസ് പിടികൂടിയത്.   29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ വച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. കൃത്യമായ തുടരന്വേഷണത്തിലാണ്…

നിയന്ത്രണം വിട്ട ലോറി മരത്തിൽ ഇടിച്ച് ഡ്രൈവർ മരിച്ചു

അമ്പലവയൽ നെല്ലാറച്ചലിൽ  ലോറി നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. തമിഴ്നാട് രജിസ്ട്രേഷനുള്ള മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്.വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ   പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇന്ന് രാവിലെയാണ് സംഭവം.