ഭാര്യ പറഞ്ഞു; സർവകലാശാല വിദ്യാർഥികൾക്കുനേരെ വെടിയുതിർത്ത് പാക്ക് സൈനികൻ

ഇസ്‌ലാമാബാദ്∙ ഭാര്യ പറഞ്ഞതിനെത്തുടർന്ന് വിദ്യാർഥി പ്രക്ഷോഭത്തിനുനേരെ വെടിയുതിർത്ത് പാക്കിസ്ഥാൻ സൈനികൻ. ഇസ്‌ലാമാബാദിലെ സർഹാദ് സർവകലാശാലയിലാണ് സംഭവം. ഫീസ്, ക്ലാസ് സമയക്രമം എന്നിവയുമായി ബന്ധപ്പെട്ട് വകുപ്പ് മേധാവിക്കെതിരെ സർവകലാശാലയിൽ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന വിദ്യാർഥികൾക്കുനേരെയായിരുന്നു സൈനികന്റെ ആക്രമണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട്…

‘ഈ പാപത്തിനു ഏഴ് തലമുറ അനുഭവിക്കും’; ഇഎംഐ ആത്മഹത്യകളിൽ നിർണായകമായി യൂട്യൂബർ സംഗീതയുടെ അവസാന വിഡിയോ

മുംബൈ ∙ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മലയിടുക്കിലേക്ക് ചാടി മരിച്ച സംഭവത്തിൽ ഐഫോൺ ഇഎംഐ തർക്കമാണ് കാരണമെന്ന വാർത്തകൾ നിഷേധിച്ച് ബന്ധുക്കൾ രംഗത്ത്. പതിനെട്ടുകാരനായ കുനാൽ ചാന്ദ്ഗുഡെ വാങ്ങിയ ഐഫോണിന്റെ മാസത്തവണ അടയ്ക്കാൻ മാതാപിതാക്കൾ വിസമ്മതിച്ചതാണ്…

കറങ്ങുന്ന റൈഡിനിടെ സുരക്ഷാ ബെൽറ്റ് തകർന്നു; യുവതി ദൂരേക്ക് തെറിച്ചുവീണു, ഗുരുതര പരിക്ക്

അഹില്യാനഗർ: ഉത്സവത്തിനെത്തിയ യുവതിക്ക് ജോയ് റൈഡ് സമ്മാനിച്ചത് സന്തോഷത്തിന് പകരം ഞെട്ടിക്കുന്ന ദുരനുഭവം. മഹാരാഷ്ട്രയിലെ ജാംഖേഡിൽ നടന്ന ആനന്ദ് മേളയ്ക്കിടെയാണ് യുവതി കറങ്ങിക്കൊണ്ടിരുന്ന ജോയ് റൈഡിൽ നിന്ന് താഴേക്ക് തെറിച്ചുവീണത്. അപകടത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി.   നാഗേശ്വർ…

ചണ്ഡീഗഡിൽ ഭീകരാക്രമണശ്രമം തടഞ്ഞു, സ്ഫോടക വസ്തുക്കളുമായി മൂന്നുപേർ പിടിയിൽ; ഖലിസ്ഥാൻ ഭീകരസംഘടനയുമായി ബന്ധം

ന്യൂഡൽഹി∙ ചണ്ഡീഗഡിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ഡീഗഡിലെ സെക്ടർ 43-ലെ ബസ് സ്റ്റാൻഡിന് സമീപത്തുനിന്നാണ് സ്ഫോടക വസ്തുക്കളുമായി മൂന്നുപേരെ പൊലീസ് പിടികൂടിയത്. ഖലിസ്ഥാൻ ഭീകരസംഘടനയുമായി ബന്ധമുള്ളവരാണ് പിടിയിലായത്.   ടിഫിൻ ബോക്സ് ബാഗിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു…

വിഡിയോ വൈറലായി; വിദ്യാർഥിനികൾക്കൊപ്പം ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിന് സസ്പെൻഷൻ

ജയ്‌പുർ ∙ രാജസ്ഥാനിലെ ആൽവാറിൽ വിദ്യാർഥിനികൾക്കൊപ്പം ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനു സസ്പെൻഷൻ. ഒൻപത് മുതൽ 12–ാം ക്ലാസ് വരെ പഠിക്കുന്ന 200 ഓളം വിദ്യാർഥികളെയും കൊണ്ടാണ് പ്രിൻസിപ്പൽ ചെക്ക് ഡാമിലെത്തിയത്. വനിത അധ്യാപകരെ കൂട്ടാതെയാണ് പ്രിൻസിപ്പൽ പെൺകുട്ടികൾ അടക്കമുള്ള വിദ്യാർഥികളുമായി…

സവാള വില കുതിച്ചുയരുന്നു; തടയിടാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് പഞ്ചസാരയ്ക്ക് പിന്നാലെ സവാള വിലയും കുതിച്ചുയരുന്നു. രാജ്യത്തെ ശരാശരി സവാള വില കിലോയ്ക്ക് 42 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 19 ശതമാനം വര്‍ധനവാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 45 ശതമാനമാണ് വര്‍ധന. ഡല്‍ഹി,…

വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ്: ഒരു കുടുംബത്തിന് 3 സൗജന്യ ഗ്യാസ് സിലിണ്ടർ; സ്ത്രീകള്‍ക്ക് കൂടുതൽ ബസുകളിൽ സൗജന്യ യാത്ര

ചെന്നൈ∙ തമിഴ്നാട്ടിൽ വമ്പൻ ജനക്ഷേമപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി.ജോസഫ് വിജയ്. വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങൾക്ക് ഒരു വർഷം മൂന്ന് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്ന് വിജയ് നിയമസഭയിൽ പറഞ്ഞു. ‘അന്നപൂർണി സൂപ്പർ സിക്സ്’ എന്നുപേരിട്ട പദ്ധതി 2027-ലെ…

സെപ്റ്റംബര്‍ 11ന് ബാങ്ക് ദേശീയ പണിമുടക്ക്; നാലുദിവസം അടഞ്ഞുകിടക്കും

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്. ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്ക് ആഹ്വാനം ചെയ്തത്.   ബാങ്കിങ് പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ചുദിവസമായി കുറയ്ക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നതിലെ കാലതാമസം, പ്രവര്‍ത്തന…

ഐഫോണിന്റെ ഇംഎംഐ അടയ്ക്കാൻ പണമില്ല; പുഴയിൽ ചാടിയ അധ്യാപകനെ രക്ഷപ്പെടുത്തി

ന്യൂഡൽഹി ∙ തവണവ്യവസ്ഥയിൽ പണം അടച്ച് ഐഫോൺ സ്വന്തമാക്കിയ അധ്യാപകൻ തുക അടയ്ക്കാനാവാതെ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഓഖ്‌ല നിവാസിയായ 30 വയസ്സുള്ള നൃത്താധ്യാപകൻ വരുമാനത്തിൽ കുറവുണ്ടായതിനെ തുടർന്നാണ് യമുന നദിയിൽ ജീവനൊടുക്കാൻ ചാടിയത്. എന്നാൽ യുവാവ് നദിയിൽ ചാടുന്നതു കണ്ട ആളുകൾ…

നാലംഗ കുടുംബം കൊല്ലപ്പെട്ട നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന്റെ പലഭാഗങ്ങളിൽ

ധാക്ക ∙ ബംഗ്ലദേശിലെ രംഗ്പുർ നഗരത്തിൽ ഒരു വീട്ടിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. രംഗ്പുർ ജില്ലാ സ്കൂളിൽനിന്നും വിരമിച്ച ഗണപതി ചക്രവർത്തി (65), ഭാര്യ പ്രീതിലത ചക്രവർത്തി (50), മകൾ അഗാമി ചക്രവർത്തി (23), മകൻ പ്രിയം ചക്രവർത്തി (12)…