‘അനാവശ്യമായി തലയിടരുത്’; പ്രായപൂര്‍ത്തിയായര്‍ തമ്മിലുള്ള വിവാഹത്തില്‍ പൊലീസിന് നേരെ കണ്ണുരുട്ടി അലഹബാദ് ഹൈക്കോടതി
ലഖ്‌നൗ: രണ്ട് മുതിര്‍ന്ന വ്യക്തികള്‍ തമ്മിലുള്ള വിവാഹത്തില്‍ പൊലീസ് ഇടപെടുന്നത് ക്രിമിനല്‍ നിയമപ്രക്രിയയുടെ ദുരുപയോഗം മാത്രമല്ല, അവരുടെ മൗലികാവകാശത്തിന്റെ ഗുരുതരമായ ലംഘനവുമാണെന്ന് അലഹബാദ് ഹൈക്കോടതി. ഇത്തരം വിവാഹങ്ങളില്‍ അന്വേഷണം നടത്തേണ്ട കാര്യം പൊലീസിനില്ലെന്നും അവര്‍ കുറ്റകൃത്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ്…
നവജാതശിശു വിൽപന: ഗൂഢസംഘത്തിലെ 2 പേർ അറസ്റ്റിൽ; മൂപ്പിലിരാജ തന്നെയോ കാർത്തിക്? അന്വേഷണം
കോട്ടയം ∙ അന്യസംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് അവർക്കുണ്ടാകുന്ന നവജാത ശിശുക്കളെ വിൽക്കുന്നുവെന്ന പരാതിയിൽ തമിഴ്നാട് തിരുനെൽവേലി സ്വദേശി മൂപ്പിലിരാജ (27), വാഗമൺ പുതുക്കാട് കൂന്ദാനിയിൽ വീട്ടിൽ കെ.എസ്.അർജുൻ (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തേ യുവതിയെ പാർപ്പിച്ചിരുന്ന തീക്കോയിയിലെ…
‘17 തവണ കുത്തി, ശരീരത്തിലൂടെ കാർ കയറ്റിയിറക്കി’; യുഎസിൽ മലയാളി നഴ്സിനെ കൊന്നത് ഭർത്താവ്
കോട്ടയം മോനിപ്പള്ളി ഊരാളിൽ വീട്ടിൽ ഇന്നും കണ്ണീർ വറ്റിയിട്ടില്ല. യുഎസിൽ മലയാളി നഴ്സായ മെറിൻ ജോയി കൊല്ലപ്പെട്ടിട്ട് ഇന്ന് (ജൂലൈ 28) ആറു വർഷം തികയുകയാണ്. ഓർമകളിൽ തീരാനോവായി പടരുന്ന ആ ക്രൂരകൃത്യം മെറിന്റെ ഭർത്താവ് ഫിലിപ് മാത്യുവാണ് നടത്തിയതെന്നത് ഇന്നും…
പ്രണായഭ്യാർഥന നിരസിച്ചു, തമിഴ്‌നാട്ടിൽ 11-ാം ക്ലാസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം
കടലൂർ: തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ ചിദംബരത്തിന് സമീപം പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ കഴുത്തറുത്ത് യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ചു. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് ആക്രമണം നടന്നത് എന്നാണ് വിവരം. അയ്യപ്പൻ എന്ന ഇലക്ട്രീഷ്യനാണ് പെൺകുട്ടിയെ ആക്രമിച്ചതെന്ന് പോലീസ്…
ഒൻപതുവയസ്സുള്ള ഇരട്ടക്കുട്ടികളെ പിതാവ് തട്ടിക്കൊണ്ടുപോയി; ആശങ്ക, ജാഗ്രതാ നിർദേശവുമായി പൊലീസ്
കലിഫോർണിയ∙ കലിഫോർണിയയിലെ ലങ്കാസ്റ്ററിൽ ഒൻപതുവയസ്സുള്ള ഇരട്ടക്കുട്ടികളെ പിതാവ് തട്ടിക്കൊണ്ടുപോയതായി പരാതി. ജൂലൈ 23നാണ് സോളമൻ, മരോഷിന എന്നീ കുട്ടികളെ പിതാവായ ഡേവിഡ് സുക്കോണി (71) കൂട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്. ദിവസങ്ങൾ പിന്നിട്ടിട്ടും കുട്ടികളെ കണ്ടെത്താനായിട്ടില്ല. തവിട്ടുനിറത്തിലുള്ള മുടിയും കണ്ണുകളുമുള്ള ഡേവിഡ്…
വാക്കുതര്‍ക്കം; 8 മാസം ഗർഭിണിയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; ക്രൂരകൃത്യം മക്കളുടെ മുന്നിൽ വച്ച്
മഹോബ∙ എട്ടുമാസം ഗർഭിണിയായ ഭാര്യയെ മക്കളുടെ മുന്നിൽ വച്ച് അരിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്. ഉത്തർപ്രദേശിലെ മഹോബയിലെ ബിജ്രാരിയിലാണ് നടുക്കുന്ന സംഭവം. മനിഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി ഹനീഫ് മൻസൂരിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചും രണ്ടും വയസ്സുള്ള മക്കളുടെ മുന്നിൽ…
ഗർഭിണിയെ കൊലപ്പെടുത്തി ഗർഭസ്ഥ ശിശുവിനെ തട്ടിക്കൊണ്ടുപോയി; മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്ന കൊടുംക്രൂരത
ബൊഗോട്ട ∙ മനുഷ്യമനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്ന അതിക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് കൊളംബിയ. കാലി നഗരത്തിനടുത്തുള്ള പോൾവൊറീനസ് സ്വദേശിനിയായ എട്ടുമാസം ഗർഭിണിയായ മരിയ കമീല പൊട്ടോസി (21) എന്ന യുവതിയെ കുത്തിക്കൊന്നശേഷം ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൃത്യം നടത്തിയവർ ഗർഭസ്ഥ…
‘1342 കോടിയുടെ മയക്കുമരുന്ന്’, കാനഡയിൽ വൻ ലഹരിവേട്ട; ഇന്ത്യൻ വംശജരായ 11ട്രക്ക് ഡ്രൈവർമാർ പിടിയിൽ
ഒന്റാറിയോ: കാനഡയിലെ ഒന്റാറിയോയിൽ അതിർത്തി കടന്നുള്ള വൻ ലഹരിക്കടത്ത് ശൃംഖലയെ തകർത്ത് പോലീസ്. 139 മില്യൺ ഡോളർ (ഏകദേശം 1342 കോടി രൂപ) വിലമതിക്കുന്ന 1.7 ടണ്ണോളം വരുന്ന നിരോധിത ലഹരിമരുന്നുകളാണ് അധികൃതർ പിടിച്ചെടുത്തത്. അതിർത്തി കടന്നുള്ള ലഹരിക്കടത്ത് തടയുന്നതിനായി 2025…
സമൂഹമാധ്യമത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണം; യുവതിയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി
ഓക്‌ലഹോമ ∙ തനിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ വെടിവച്ചുകൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. യുഎസിലെ ഓക്‌ലഹോമയിൽ വ്യാഴാഴ്ച രാത്രി 11.15ഓടെയാണ് സംഭവം നടന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ സാറ ഗിൽസണിനെ (43) വെടിവച്ച് കൊന്ന ശേഷം ഭർത്താവ്…
പണം തട്ടിപ്പിന് നഴ്‌സ് അറസ്റ്റിൽ,പിന്നാലെ പരാതിക്കാരനായ ഡോക്ടർ നൂറോളം പേരെ പീഡിപ്പിച്ചെന്ന് ആരോപണം
ജയ്പൂർ: 65-കാരനായ ഡോക്ടറിൽനിന്ന് രണ്ടു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ നഴ്സ്, ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. പരാതിക്കാരനായ ഡോക്ടർ ‘സീരിയൽ റേപിസ്റ്റ്’ ആണെന്നും നൂറിലധികം സ്ത്രീകളെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും അറസ്റ്റിലായ കമല എന്ന നഴ്സ് ആരോപിച്ചു.…
















