കൊളഗപ്പാറയിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ടു
കൊളഗപ്പാറയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞു.കൽപ്പറ്റ സ്വദേശികൾ സഞ്ചരിച്ച കാറാണ് ഇന്ന് വൈകീട്ട് 4.15 ഓടെ അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല. അപകടത്തിൽ സമീപത്തെ വൈദ്യുതി പോസ്റ്റ് തകർന്നു.
വയനാട് തുരങ്കപാത അടിയന്തരമായി യാഥാർത്ഥ്യമാക്കണം; എക്യൂമെനിക്കൽ ഫോറം സർക്കാരിനോട് ആവശ്യപ്പെട്ടു
സുൽത്താൻ ബത്തേരി: വയനാട്ടുകാരുടെ ദീർഘകാലത്തെ യാത്രാക്ലേശങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ആവിഷ്കരിച്ച തുരങ്കപാത പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്ന തരത്തിലുള്ള ആധുനിക എഞ്ചിനീയറിങ് സംവിധാനങ്ങളോടെ എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് എക്യൂമെനിക്കൽ ഫോറം വയനാട് സർക്കാരിനോട് ആവശ്യപ്പെട്ടു. കാർഷിക പ്രാധാന്യമുള്ളതും മികച്ച ടൂറിസം…
പൂക്കോട് തടാകം പായൽ നിറഞ്ഞ് നാശത്തിന്റെ വക്കിൽ
വയനാട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമായ പൂക്കോട് തടാകം പായൽ നിറഞ്ഞ് നാശത്തിന്റെ വക്കിൽ. തടാകത്തിന്റെ തൊണ്ണൂറ് ശതമാനത്തോളം ഭാഗവും നിലവിൽ പായൽ മൂടിയ അവസ്ഥയിലാണ്. ഇത് കാരണം വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായ ബോട്ടിങ് ഇപ്പോൾ ദുസ്സഹവും അപകടഭീഷണിയുള്ളതുമായി…
നിസാർ വയനാട് ദുബായിൽ വെച്ച് മരണപ്പെട്ടു
പ്രശസ്ത ഗായകനും കലാകാരനുമായ നിസാർ വയനാട് ദുബായിൽ വെച്ച് മരണപ്പെട്ടു.നിലവിൽ ദുബായ് ദേര മങ്കുൾ ആസ്റ്റർ ഹോസ്പിറ്റലിലാണ് മൃതദേഹം ഉള്ളത്. വയനാട് കമ്പളക്കാട് സ്വദേശിയാണ്. ഹൃദയാഘാതം ആണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഗൾഫ് നാടുകളിലെ സംഗീത വേദികളിലെ സജീവ…
ഗൂഡല്ലൂരിലെ ജന്മം ഭൂമിയിലുള്ള ഓവാലി പഞ്ചായത്തിൽ ആളുകൾ കുറയുന്നതിന് കാരണമെന്ത്? എങ്ങനെ പരിഹരിക്കും
ഗൂഡല്ലൂർ ∙ ഗൂഡല്ലൂർ താലൂക്കിലെ ഓവാലി പഞ്ചായത്തിന്റെ മുഴുവൻ പ്രദേശങ്ങളും ജന്മം ഭൂമിയിൽപെട്ടതാണ്. ഇതു കാരണമുള്ള നിയന്ത്രണങ്ങളിൽ പഞ്ചായത്തിലെ ജനങ്ങൾ മനംമടുത്തിരിക്കുന്നു. 10 വർഷങ്ങൾക്കു മുൻപ് പഞ്ചായത്തിൽ 25,000ത്തിനടുത്ത് ആളുകളാണുണ്ടായിരുന്നത്. ഈ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അത് 15,000ത്തിൽ താഴെയായെന്ന് ഓവാലി…
യാത്രക്കാരുമായി സർവീസ് നടത്തിയ ബസ് തടഞ്ഞ് സമാന്തര സർവീസിന്റെ ‘കളിയാട്ടം’
സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി–മലവയൽ റോഡിൽ യാത്രക്കാരുമായി സർവീസ് നടത്തിയിരുന്ന പൊതുഗതാഗത ബസിന് മുന്നിൽ സമാന്തര സർവീസ് നടത്തുന്ന ഓട്ടോറിക്ഷ തടഞ്ഞുനിർത്തിയതായി പരാതി. സമാന്തര സർവീസുകൾ പൊതുഗതാഗത സംവിധാനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി പലതവണ പരാതികൾ നൽകിയിട്ടും, ഇത്തരം പ്രവർത്തനങ്ങൾ തുടരുന്നതായാണ്…
പടിഞ്ഞാറത്തറയിലും പനമരത്തും കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച; പ്രതികളെ കർണാടകയിൽ നിന്ന് പൊക്കി പോലീസ്
പടിഞ്ഞാറത്തറ: ബീവറേജ് പരിസരങ്ങളിൽ തക്കംപാത്തുനിന്ന് കാറിൽ തട്ടിക്കൊണ്ടുപോയി കത്തിമുനയിൽ നിർത്തി കൊള്ളയടിക്കുന്ന സംഘത്തെ സാഹസികമായി പിടികൂടി വയനാട് പോലീസ്. തരുവണ, മന്ദംകണ്ടി വീട്ടിൽ മുഹമ്മദ് ബഷീർ (45), പീച്ചങ്കോട്, കാളിയാർ വീട്ടിൽ സൈദുള്ള ( 36), എന്നിവരെയാണ് കർണാടകയിലെ ചാമരാജ്…
സ്‌കൂൾ ബസ്സിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
സുൽത്താൻ ബത്തേരി: ബത്തേരിയിൽ നിർത്തിയിട്ടിരുന്ന സ്‌കൂൾ ബസ്സിനുള്ളിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി മണിച്ചിറ സ്വദേശി പാറക്കൽ സെയ്‌തലവി (58) ആണ് മരിച്ചത്. ചുള്ളിയോട് റോഡിലെ വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ടിരുന്ന ബസ്സിന്റെ കമ്പിയിലാണ് മൃതദേഹം കണ്ടെത്തിയത്.…
മധ്യവയസ്‌കനെ കാണമാനില്ല
കൽപ്പറ്റ : ചേര്യം കൊല്ലിയിൽ നിന്ന് ഞായറാഴ്ച മുതൽ കാൺമാനില്ലന്ന് പരാതി. കല്ലുവട്ടം താഴെ രാമൻകുട്ടി (49 ) നെയാണ് കാണാതായത്. ഇയാളെകുറിച്ച് വിവരം ലഭിക്കുന്നവർ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
യുവാവിനെ കാണാനില്ലെന്ന് പരാതി
ബത്തേരി: യുവാവിനെ കാണാനില്ലെന്ന് പരാതി. ബത്തേരി, മണിച്ചിറ, പൂമല, വെള്ളോളി വീട്ടിൽ വി. മുൻഫർ(43)നെയാണ് 31/08/2026 മുതൽ കാണാനില്ലെന്ന് കാണിച്ച് ബത്തേരി സ്റ്റേഷനിൽ പരാതി ലഭിച്ചത്.പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു. ഇയളെപ്പറ്റി എന്തെങ്കിലും വിവരം ലഭിയ്ക്കുന്നവർ…
















