നിയന്ത്രണം വിട്ട കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം
മാനന്തവാടി പാലത്തിന് സമീപം പഴശ്ശി പാർക്കിനടുത്തായി നിയന്ത്രണം വിട്ട കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. അപകടത്തിൽ കാറിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ല. കോഴിക്കോട് ഭാഗത്തുനിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം നഷ്ടമായി റോഡരികിലെ താഴ്‌ചയിലേക്ക്…
കൃഷ്ണഗിരിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം
കൃഷ്ണഗിരിയിൽ വെച്ച് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടമുണ്ടായി. കാറിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ യാത്രികർക്ക് അപകടത്തിൽ നിസ്സാര പരിക്കേറ്റു. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. അപകടത്തിന്റെ ആഘാതത്തിൽ റോഡരികിലെ വൈദ്യുതി പോസ്റ്റ് പൂർണ്ണമായും തകർന്നു വീണു. ഇതേ തുടർന്ന് കൃഷ്‌ണഗിരി…
കള്ളാടി മണ്ണിടിച്ചിൽ, താമരശേരി ചുരത്തിലെ ഗതാഗത തടസം; വയനാടിനെ വിനോദസഞ്ചാരികൾ കൈവെടിയുന്നോ?
കൽപറ്റ ∙ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കഴിഞ്ഞ വർഷത്തെ ഓണക്കാലത്തെക്കാൾ വിനോദസഞ്ചാരികൾ കുറഞ്ഞു. ഡിടിപിസിയുടെ കീഴിലുള്ള പൂക്കോട് തടാകം, പഴശ്ശി പാർക്ക്, വയനാട് ഹെറിറ്റേജ് മ്യൂസിയം, പഴശ്ശി സ്മാരകം, ചീങ്ങേരി, കർലാട്, കാന്തൻപാറ വെള്ളച്ചാട്ടം എന്നിവയിലെല്ലാം സഞ്ചാരികൾ കുറഞ്ഞു. പൂക്കോട് തടാക…
116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്
വെള്ളമുണ്ട: ക്രോഷെറ്റ് ചെയിൻ സ്റ്റിച്ചിങ്ങിൽ അതിവേഗ പ്രകടനം കാഴ്ചവെച്ച് വയനാട് വെള്ളമുണ്ട സ്വദേശിനിയായ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം. ഒരു മിനിറ്റിൽ 116 ക്രോഷെറ്റ് ചെയിൻ സ്റ്റിച്ചുകൾ പൂർത്തിയാക്കിയതിനാണ് ശിവന്യ റെക്കോർഡ് സ്വന്തമാക്കിയത്. ഈ വിഭാഗത്തിലെ നിലവിലെ…
‘അടുപ്പ് പുകയ്ക്കാനുള്ള ചുള്ളിവിറക് നൽകില്ല’; പാതയോരത്ത് കിടന്നു നശിക്കുന്നത് ലക്ഷങ്ങൾ വിലയുള്ള മരങ്ങൾ
പുൽപള്ളി ∙ ലക്ഷങ്ങൾ വിലകിട്ടുന്ന വൻമരങ്ങൾ വനപ്രദേശത്ത് വെയിലും മഴയുമേറ്റ് നശിക്കുന്നു. ചെതലയം റേഞ്ചിൽ ഇരുളം ഭാഗത്താണ് വനത്തിൽ പലേടത്തും മരങ്ങൾ നശിക്കുന്നത്. കാശുമുടക്കി വനംവകുപ്പ് മുറിച്ച് റോഡരികിൽ സൂക്ഷിച്ച തേക്കുൾപ്പെടെയുള്ള മരങ്ങളാണ് മണ്ണോടുചേരുന്നത്. കുപ്പാടി മരം ഡിപ്പോയിൽ കോടികളുടെ മരങ്ങൾ…
രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച പണം പിടികൂടി
മാനന്തവാടി: തിരുനെല്ലി പോലീസ് സ്‌റ്റേഷൻ പരിധിയിലെ കാട്ടിക്കുളത്ത് വെച്ച് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 1,44,50,000 (ഒരു കോടി നാൽപ്പത്തിനാല് ലക്ഷത്തി അൻപതിനായിരം) രൂപ പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കാറിൽ യാത്ര ചെയ്‌തിരുന്ന മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.വടകര അടക്കത്തെരുവ്…
കാറിനുനേരെ പാഞ്ഞടുത്ത് കാട്ടാന; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വൈദികനും കുടുംബവും
കൽപറ്റ ∙ ഗുണ്ടൽപേട്ടിൽ നിന്ന് വയനാട്ടിലെ ബത്തേരിയിലേക്കുള്ള യാത്രാമധ്യേ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് വൈദികനും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബന്ദിപ്പൂർ വനപാതയിൽ കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു സംഭവം. വയനാട് തൃക്കൈപ്പറ്റ സെന്റ് തോമസ് പള്ളിയിലെ ഫാദർ റജി പോൾ ചവർപ്പിനാലും കുടുംബവും കാറിൽ സഞ്ചരിക്കുന്നതിനിടെയാണ്…
ഡ്രൈഡേയിൽ മദ്യവിൽപ്പന: 22 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ
കരണി കല്ലൻചിറ :എക്സൈസ് പ്രിവൻ്റീവ് ഓഫീസർ രജിത്ത്.പി.വി യുടെ നേതൃത്വത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസ് സംഘം ഓപ്പറേഷൻ തണ്ടറിൻ്റേയും ഓണം സ്പെഷ്യൽ എൻഫോഴ്‌സ്മെൻ്റ് ഡ്രൈവിൻ്റേയും ഭാഗമായി കരണി കല്ലൻചിറ ഭാഗത്ത് നടത്തിയ റെയിഡിൽ ഡ്രൈഡേയിലെ വിൽപ്പനക്കായി 22 കുപ്പികളിലായി സൂക്ഷിച്ചുവച്ച…
കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ച് നാല് പേർക്ക് പരിക്ക്
ദേശീയപാത 766 ൽ പൊൻകുഴിക്ക് സമീപം കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ച് നാലുപേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 7 മണിയോടെയായിരുന്നു അപകടം. ഗുണ്ടൽപേട്ടിൽ നിന്നും വരുന്നതിനിടെ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. മീനങ്ങാടി കരണി സ്വദേശികളായ പടാരിക്കുന്ന് ശാന്തഭവനിൽ ഭാസ്കരൻ,…
ഏക മകളെ തനിച്ചാക്കി രേഷ്മ മടങ്ങി; വയനാട് സ്വദേശി യുകെയിൽ മരണപ്പെട്ടു
ലിവർപൂൾ/വയനാട്∙ മലയാളി യുവതിക്ക് യുകെയിൽ ദാരുണാന്ത്യം. വയനാട് മീനങ്ങാടി പാതിരിപ്പാലം കുമിഴിക്കൊല്ലി ആക്കൽ വീട്ടിൽ രാജൻ – ഗീതാകുമാരി ദമ്പതികളുടെ മകൾ രേഷ്മ രാജൻ (32) ആണ് ലിവർപൂളിൽ മരിച്ചത്. ഗാൾബ്ലാഡറുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കായി ചൊവ്വാഴ്ച ലിവർപൂളിലെ എൻഎച്ച്എസ് ആശുപത്രിയിൽ…
















