മേപ്പാടി പഞ്ചായത്തിലെ 9 മുതൽ 12 വരെ വാർഡുകളിലെ വിദ്യാർഥികൾക്ക് ഇന്ന് അവധി; ജില്ലയിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയില്ല
വയനാട്: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് (ഓഗസ്റ്റ് 4) മേപ്പാടി ഗ്രാമപഞ്ചായത്തിലെ 9, 10, 11, 12 വാർഡുകളിലെ എല്ലാ വിദ്യാർഥികൾക്കും അവധി പ്രഖ്യാപിച്ചു. കൂടാതെ, ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. ഇവയൊഴികെ വയനാട് ജില്ലയിലെ…
വയനാട്ടിൽ നാളെയും പൊതുഅവധി പ്രഖ്യാപിച്ചിട്ടില്ല; രാവിലെ 7 മണിക്ക് ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്ന് ജില്ലാ കലക്ടർ
കൽപ്പറ്റ: നാളെ (ഓഗസ്റ്റ് 4) വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒഴികെ നിലവിൽ പൊതുഅവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിലെ കാലാവസ്ഥാ സാഹചര്യം നിരന്തരം വിലയിരുത്തിവരികയാണെന്നും, സാഹചര്യങ്ങൾക്കനുസരിച്ച് എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ രാവിലെ 7.00 മണിക്ക്…
22 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ; ഹൊസ്ദുർഗ് പോലീസിനെ സഹായിച്ച് വയനാട് പോലീസ്
മാനന്തവാടി: കാസർഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി 22 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടാൻ ഹൊസ്ദുർഗ് പോലീസിനെ സഹായിച്ച് വയനാട് പോലീസ്. കണ്ണൂർ അലവിൽ സ്വദേശിയായ സി.എച്ച്. മുന്ന എന്ന മുനീർ (54)…
അപകടത്തിൽപ്പെട്ട കാറിൽ നിന്നും എംഡിഎംഎയും, കഞ്ചാവും കണ്ടെത്തി
പിണങ്ങോട്: നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ കാറിലകപ്പെട്ട യുവാക്കളെ വൈത്തിരി പോലീസും, നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. എന്നാല്‍ യുവാക്കളുടെ പരിഭ്രമം കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോള്‍ കാറില്‍ നിന്നുംഎംഡിഎംഎയും, കഞ്ചാവും കണ്ടെത്തി. ഇന്നലെ രാത്രി പിണങ്ങോട് അത്തിമൂല ചാത്തോത്ത് ആണ് സംഭവം…
മാനന്തവാടിയിൽ 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം;കേസ് അടിസ്ഥാനരഹിതം; പ്രതികളുടെ ബന്ധുക്കൾ രംഗത്ത്
മാനന്തവാടി : മാനന്തവാടിയിൽ 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി എന്ന പേരിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന ആരോപണവുമായി പ്രതികളുടെ ബന്ധുക്കൾ രംഗത്ത്. പെൺകുട്ടിയുടെ അച്ഛനും മാനന്തവാടി പോലീസും ചേർന്ന് കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് പ്രതികളിലൊരാളായ അജിത് കുമാറിന്റെ അമ്മ…
താമരശ്ശേരി ചുരത്തിൽ ബൊലേറോ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം
ചുരം ഒമ്പതാം വളവിന് താഴെ ഭാഗത്ത് ബൊലീറോജിപ്പ് കൊക്കയിലേക്ക് പതിച്ചു. യാത്രക്കാർക്ക് പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം ജില്ലയിലുള്ളവരാണ് അപകടത്തിൽ പെട്ടത്,യാത്രക്കാർ സുരക്ഷിതരാണ്. ഹൈവേ പോലീസും ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും സ്ഥലത്തെത്തി.
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കൽപ്പറ്റ :* ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ *വയനാട് ജില്ലയിലെ അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍* ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും *നാളെ (03-08-2026)* അവധി പ്രഖ്യാപിച്ചു. …
പെരിയ – നിടുംപൊയിൽ റോഡിൽ നേരിയ മണ്ണിടിച്ചിൽ രക്ഷാപ്രവർത്തനം സജീവം; ജെ.സി.ബി ഉപയോഗിച്ച് തടസ്സങ്ങൾ നീക്കുന്നു
വയനാട്/കണ്ണൂർ: പെരിയ – നിടുംപൊയിൽ റോഡിൽ മഴ തുടരുന്ന സാഹചര്യത്തിൽ ചെറിയ രീതിയിൽ മണ്ണിടിഞ്ഞു മരങ്ങൾ റോഡിൽ വീണത്തിനാൽ ജെ.സി.ബി ഉപയോഗിച്ച് രക്ഷാപ്രവർത്തനങ്ങളും റോഡ് ഗതാഗതയോഗ്യമാക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. ഫയർ ഫോഴ്സ് നാട്ടുകാരും സംഭവസ്ഥലത്ത് സജീവമായി രംഗത്തുണ്ട്. റോഡിലേക്ക് മരങ്ങളോ മണ്ണിടിച്ചിലോ…
കനത്ത മഴ: മതിൽ വീടിലേക്ക് ഇടിഞ്ഞു വീണു
കനത്ത മഴയിൽ വീടിന്റെ പുറകു വശത്തെ കൂറ്റൻ മതിൽ വീടിലേക്ക് ഇടിഞ്ഞു. എടവക പഞ്ചായത്തിലെ അഞ്ചാംപ്പീടിക എസ് അഹ്മദ് സഖാഫിയുടെ വീടിന്റെ പുറകുവശത്തു രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ ചിലവിൽ ചെത്തുകല്ല് കൊണ്ടു നിർമിച്ച 4 മീറ്ററോളം ഉയരമുള്ള മതിലാണ്…
മുത്തങ്ങയിൽ വൻ ലഹരിവേട്ട; 51 ഗ്രാം എം.ഡി.എം.എയുമായി 16-കാരനടക്കം നാലുപേർ പിടിയിൽ
മുത്തങ്ങ : ലഹരിക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിന്റെ ഭാഗമായി മുത്തങ്ങ പോലീസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 51.350 ഗ്രാം എം.ഡി.എം.എയുമായി 16 വയസ്സുകാരൻ ഉൾപ്പെടെ നാലുപേരെ പോലീസ് പിടികൂടി. കൽപ്പറ്റ മണിയങ്കോട് സ്വദേശി ബി. വിഷ്ണു (30), കുപ്പാടി…















