ബോയ്സ് ടൗണ്‍- പാല്‍ചുരം റോഡില്‍ ഗതാഗത നിയന്ത്രണം

ജില്ലയില്‍ മഴ ശക്തമായി തുടരുന്നതിനാലും പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാലും ബോയ്സ് ടൗണ്‍- പാല്‍ചുരം റോഡിലൂടെയുള്ള രാത്രി ഗതാഗതത്തിന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു.

ജില്ലയിലെ മതപഠന-ട്യൂഷന്‍-സ്‌പെഷ്യല്‍ ക്ലാസുകള്‍ക്ക് നാളെ അവധി

കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസ്സുകള്‍, കോച്ചിംഗ് ക്ലാസ്സുകള്‍ക്ക് നാളെ (ഓഗസ്റ്റ് 8) ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കോളേജുകള്‍ക്ക് അവധി ബാധകമല്ല.…

ശുചിമുറിയിൽ പ്രസവിച്ച് ആദിവാസി യുവതി,സംഭവം വയനാട്ടിൽ

മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രസവ വാർഡിലെ ശുചിമുറിയിൽ പ്രസവിച്ച് ആദിവാസി യുവതി. തിരുനെല്ലി പഞ്ചായത്ത് സ്വദേശിയായ 19-കാരിയാണ് ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പ്രസവ വേദനയെ തുടർന്ന് ഇന്ന് രാവിലെയാണ് യുവതിയെ ആശുപത്രിയിൽ…

കെഎസ്ആർടിസി ബസ്സും സ്വകാര്യ ബസ്സുകളും കൂട്ടിയിടിച്ച് അപകടം:സംഭവം മാനന്തവാടിയിൽ

മാനന്തവാടിയിൽ നിന്നും കൽപ്പറ്റയ്ക്ക് പോകുകയായിരുന്ന എസ് ടി ടി  ബസ്സും, നിരവിൽ പുഴയിൽ നിന്നും മാനന്തവാടിക്ക് വരികയായിരുന്ന കാഞ്ഞായീസ് ബസ്സും, മാനന്തവാടിക്ക് വരികയായിരുന്ന കെ എസ് ആർ ടി സി പ്രിയദർശിനി ബസ്സും  കൂട്ടിയിടിച്ച്  അപകടം.രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം.ആർക്കും പരിക്കില്ല.ബസ്സിന്റെ മുൻപ്…

വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു;രക്ഷകരായി അഗ്നി രക്ഷാ സേനാ 

വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; അഗ്നി രക്ഷാ സേനാ രക്ഷകരായി   സുൽത്താൻ ബത്തേരി നെന്മേനി ഗ്രാമപഞ്ചായത്ത് റഹ്മത്ത് നഗർ പുളിക്കൽ സക്കീനയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് വ്യാഴാഴ്ച വൈകുന്നേരം ലീക്കായി തീപ്പിടിച്ചത്. സിലിണ്ടർ പുറത്ത് എത്തിച്ച് പ്രത്യേക രീതിയിൽ കമഴ്ത്തി…

ഉണക്ക കഞ്ചാവുമായി യുവാവ് എക്സെെസ് പിടിയിൽ

ബത്തേരി: ഉണക്ക കഞ്ചാവുമായി യുവാവ് എക്സെെസ് പിടിയിൽ. കാര്യമ്പാടി, ചൂതുപാറ ഭാഗം എലമ്പിലക്കാട്ടിൽ വീട്ടിൽ നിൻസൺ വർഗ്ഗീസ് ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 200 ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെടുത്തു. ഇയാൾ നിരവധി പോലീസ്, എക്സൈസ് കേസുകളിൽ പ്രതിയാണ്. ഓപ്പറേഷൻ തണ്ടറിന്റെയും…

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

*🚨BREAKING NEWS🚨* കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ നാളെ (ഓഗസ്റ്റ് 7) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളെജുകള്‍, മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ,…

ക്ഷീര കർഷകർക്ക് ആശ്വാസം !പുൽപ്പള്ളിയിലെ സഞ്ചരിക്കുന്ന മൃഗാശുപത്രി വീണ്ടും ഓട്ടം തുടങ്ങി

പുൽപ്പള്ളി : പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലയിലെ ക്ഷീര കർഷകർക്ക് ആശ്വാസം !പുൽപ്പള്ളിയിലെ സഞ്ചരിക്കുന്ന മൃഗാശുപത്രി വീണ്ടും ഓട്ടം തുടങ്ങി. പുൽപള്ളിയിലെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ വാടക, ശമ്പളം എന്നിവ കുടിശികയായതോടെ ആ സംവിധാനത്തിന്റെ പ്രവർത്തനവും നിലച്ചിരുന്നു. മാസങ്ങളായുള്ള വാഹന വാടക, ഡ്രൈവറുടെ ബത്ത,…

മൂന്ന് ജില്ലകളില്‍ നാളെ അവധി; ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ മാത്രം

കോഴിക്കോട്: കോഴിക്കോട്, വയനാട്, പത്തനംതിട്ട ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ജില്ല കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തിരുവല്ല താലുക്കില്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന…

അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ

മാനന്തവാടി: മദ്യലഹരിയിൽ വയോധികയായ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. തോണിച്ചാൽ പിലാക്കണ്ടിക്കുന്നേൽ വീട്ടിൽ ദിനേശൻ (50) ആണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്ന ദിനേശൻ വീട്ടിൽ വെച്ച് അമ്മയെ ക്രൂരമായി മർദ്ദിക്കുകയും കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 1-ന് വൈകുന്നേരം…