7 പേർക്ക് പുതുജീവനേകി യുവസൈനികന്‍ രാഹുല്‍; വൃക്കകള്‍, ഹൃദയ വാല്‍വ്, കരള്‍, ചർമം, കോര്‍ണിയ ദാനം ചെയ്തു

കൊല്ലം ∙ അവയവദാനത്തിലൂടെ 7 പേർക്ക് പുതുജീവനേകി യുവസൈനികന്‍. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി രാഹുല്‍ രാജീവ് (30) ആണ് അവയവദാനത്തിലൂടെ മാതൃകയാകുന്നത്. രാഹുലിന്റെ വൃക്കകള്‍, ഹൃദയ വാല്‍വ്, കരള്‍, ചർമം, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്തത്. ഹിമാചല്‍പ്രദേശില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയതായിരുന്നു…

‘രക്ഷപ്പെട്ട്’ ചപ്പാത്തിയും പൊറോട്ടയും പഴംപൊരിയും, പുതിയവില പ്രാബല്യത്തിൽ

റെയിൽവേ സ്റ്റേഷനുകളിലെ കേറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ സാധനങ്ങളുടെ വില 5 മുതൽ 15 രൂപ വരെ വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഇന്നലെ പ്രാബല്യത്തിൽ വന്നു.   2 ഇഡ്ഡലി ചട്ണി/സാമ്പാറിനൊപ്പം 25 രൂപ, ഉഴുന്നു വട (2 വീതം), പരിപ്പുവട (2…

എംഡിഎംഎ കേസിലെ പ്രതി പൊലീസിനെ ആക്രമിച്ചു; എസ്ഐയുടെ കഴുത്തിന് പരുക്ക്, പൊലീസുകാരന്റെ എല്ലിന് പൊട്ടൽ

കൊച്ചി ∙ ലഹരിക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയുടെ ആക്രമണത്തിൽ പൊലീസുകാർക്ക് പരുക്ക്. ഇന്നലെ മരട് പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. പ്രതിയും പൊലീസുകാരും ആശുപത്രിയിൽ ചികിത്സയിലാണ്. ആലപ്പുഴ കുത്തിയതോടെ നികരത്തിൽ വീട്ടിൽ രഞ്ജിത് (32) ആണ് സ്റ്റേഷനിൽ വച്ച് അക്രമാസക്തനായത്. ഇയാളുടെ ആക്രണമത്തിൽ എസ്ഐ…

ജയിലിൽ ഫോണിനായി ഒരു ലക്ഷം നൽകി പ്രജ്വൽ, പരിശോധനയിൽ പോൺ വിഡിയോകൾ: ജയിൽ ജീവനക്കാർ ഉൾപ്പെടെ കസ്റ്റഡിയിൽ

ബെംഗളൂരു∙ ലൈംഗിക പീഡനക്കേസിൽ ജീവപര്യന്തം തടവിലുള്ള ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്നും പിടിച്ചെടുത്ത ഫോണിൽ നിരവധി പോൺ വിഡിയോകൾ കണ്ടെത്തിയതായി റിപ്പോർട്ട്. ജയിലിൽ കഴിയവേ, പ്രജ്വലിന്റെ പക്കൽനിന്ന് ഫോണുകളും മറ്റും പിടിച്ചെടുത്തിരുന്നു. ഇത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ്…

കാമുകനെ കൊന്നു, ശരീരഭാഗം കഷ്ണങ്ങളാക്കി സ്യൂട്ട്ക്കേസിൽ, ആന്തരികാവയവങ്ങൾ ക്ലോസറ്റിലിട്ടു; ‘ലേഡി സുകുമാരക്കുറുപ്പ്’ എവിടെ?

1996 ജൂലൈ…ഊട്ടിയിൽ നിന്ന് കൊടൈക്കനാലിലേക്ക് ചീറിപ്പാഞ്ഞു വരുന്ന ഒരു ഒമ്നി. വാഹനത്തിനുള്ളിൽ യാത്രക്കാരിയായി ഒരു സ്ത്രീ മാത്രമാണുള്ളത്. അവരുടെ മുഖത്ത് ചെറിയ അസ്വസ്ഥത പ്രകടമാണ്. വാഹനം ഓടിക്കൊണ്ടിരിക്കുന്നതിനിടെ എന്തോ ചീഞ്ഞളിഞ്ഞ ദുർഗന്ധം കാറിലാകെ പടർന്നു. പുറത്തുനിന്നുള്ള ഗന്ധമായിരിക്കുമെന്ന് കരുതി ആദ്യം ഡ്രൈവർ…

ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കടയ്ക്കല്‍ സ്വദേശിയായ ടിടിഇ അറസ്റ്റില്‍

കൊല്ലം: ട്രെയിനില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി ഷിജുവാണ് അറസ്റ്റിലായത്. ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.   തൃശൂരിനും വള്ളത്തോള്‍ നഗറിനും ഇടയില്‍ വച്ച് യുവതിയുടെ സ്വകാര്യഭാഗത്ത് കടന്നുപിടിച്ചതായാണ് പരാതി.…

വീട് ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; ഭാര്യയുടെ വിവാഹം നടത്തി ഭർത്താവ്

ലക്നൗ∙ കാമുകനൊപ്പം പോയ ഭാര്യയുടെ വിവാഹം നടത്തി ഭർത്താവ്. മലിഹാബാദ് സ്വദേശികളായ ദമ്പതികളുടെ വിവാഹം ഒരു വർഷം മുൻപാണ് നടന്നത്. നാല് ദിവസം മുൻപ് യുവതി ഭർത്താവിന്റെ വീട്ടിൽനിന്ന് ഇറങ്ങി കാമുകനൊപ്പം പോയി. യുവതിയെ കാണാതായെന്ന പരാതിയെ തുടർന്ന് പൊലീസ് നടത്തിയ…

‘ആ കമന്റ് എന്നെ ചിന്തിപ്പിച്ചു, പുറത്തു നിന്ന് നോക്കുമ്പോൾ ‘മൂശേട്ട’, ‘പെരിമെനോപോസ്’ എനിക്ക് തിരിച്ചറിയാൻ സാധിച്ചില്ല’

താൻ എഴുതിയ ആദ്യ പുസ്തകം, The Autobiography of God ബന്ധപ്പെട്ട് ന്യൂ ഇന്ത്യൻ എക്സ്പ്രസിൻ്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ നൽകിയ അഭിമുഖം ജീവിതം തന്നെ മാറ്റിമറിച്ചെന്ന് നടി ലെന. അന്നാണ് ആളുകൾ താൻ എന്താണെന്ന് മനസ്സിലാക്കുന്നതെന്ന് എക്സ്പ്രസ് ഡയലോ​ഗ്സിൽ ലെന വീണ്ടുമെത്തിയപ്പോൾ…

കെണിയായത് വിമാനത്തെ പരിഹസിച്ച വിഡിയോ, നടിക്ക് 3 കോടിയുടെ മാനനഷ്ടക്കേസ്! പരസ്യമായി മാപ്പ് പറയണമെന്ന് കമ്പനി

പ്രശസ്ത ബോളിവുഡ് താരവും നർത്തകിയുമായ നോറ ഫത്തേഹിക്കെതിരെ 3 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് പ്രമുഖ സ്വകാര്യ വ്യോമയാന കമ്പനിയായ ഡ്യൂൺസ് ഏവിയേഷൻ. യാത്ര ചെയ്ത ചാർട്ടേഡ് വിമാനത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരവും ഉത്തരവാദിത്തമില്ലാത്തതുമായ പരാമർശങ്ങൾ നടത്തി കമ്പനിയുടെ സൽപേരിന്…

നൂറ് രൂപ കൈയില്‍ ഉണ്ടോ?, കെഎസ്എഫ്ഇയുടെ സുഗമ നിക്ഷേപ പദ്ധതിയില്‍ ഇടാം; ചിട്ടിയുള്ളവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍

കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ് കെഎസ്എഫ്ഇ. കെഎസ്എഫ്ഇയില്‍ നിക്ഷേപത്തിന് 100 ശതമാനം സുരക്ഷയാണ് വാഗ്ദാനം ചെയ്യുന്നത്. കെഎസ്എഫ്ഇയുടെ ഏറ്റവും കരുത്തുറ്റ നിക്ഷേപ ഓപ്ഷന്‍ ചിട്ടിയാണെങ്കിലും വെറുമൊരു ചിട്ടിക്കമ്പനി എന്ന നിലയിലല്ല കെഎസ്എഫ്ഇ വളരുന്നത്. ഇവിടെ വായ്പാ സൗകര്യങ്ങളും നിക്ഷേപ…