‘മുത്തശ്ശിയെ സംരക്ഷിക്കണമെന്നു പേരക്കുട്ടിയോട് പറയാന്‍ പറ്റില്ല; ജീവനാംശം നല്‍കാനും ബാധ്യത ഇല്ല’

കൊച്ചി: മരുമകളും വിദ്യാഭ്യാസ വായ്പ്പയെടുത്ത് പഠിക്കുന്ന പേരക്കുട്ടിയും ജീവനാംശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പെന്‍ഷന്‍കാരിയായ 83കാരി ഫയല്‍ ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളി. നിയമപരമായി മരുമകള്‍ക്ക് അത്തരമൊരു ബാധ്യതയില്ലെന്നും മുത്തശ്ശിയെ സംരക്ഷിക്കണമെന്നു പേരക്കുട്ടിയോട് പറയാനാകില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ ഹര്‍ജി…

ആദ്യ ഫോള്‍ഡബിള്‍ ഐ ഫോണ്‍ പുറത്തിറക്കി ആപ്പിള്‍; വില മൂന്ന് ലക്ഷം മുതല്‍

ആപ്പിള്‍ തങ്ങളുടെ ആദ്യത്തെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണായ ‘ഐഫോണ്‍ ഡ്യുവോ’ ആഗോളതലത്തില്‍ അവതരിപ്പിച്ചു. പോക്കറ്റില്‍ എളുപ്പത്തില്‍ ഒതുങ്ങുന്നതും അതേസമയം ഐപാഡിന് സമാനമായ വലിയ സ്‌ക്രീന്‍ അനുഭവം നല്‍കുന്നതുമായ രീതിയിലാണ് പുതിയ ഫോണിന്റെ രൂപകല്‍പന.   ഇന്ത്യയില്‍ ഇതുവരെ വിപണിയിലെത്തിയതില്‍വെച്ച് ഏറ്റവും വിലകൂടിയ സ്മാര്‍ട്ട്ഫോണാണ്…

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു; പ്രതികൾക്ക് 7 വർഷം തടവ്

തളിപ്പറമ്പ് (കണ്ണൂർ) ∙ സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ 2 സഹോദരങ്ങൾക്കും ഇവരുടെ സുഹൃത്തിനും 7 വർഷം തടവും പിഴയും ശിക്ഷ. കാസർകോട് ഒളവറ പുത്തൻ പുരയിൽ ഫസലുൽ റഹ്മാനെ (37) വധിക്കാൻ ശ്രമിച്ച കേസിൽ…

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം: കൊല്ലപ്പെട്ടവരിൽ മലയാളിയും

കൊളംബോ ∙ ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്റെ മൃതദേഹം കോടതി നിർദേശപ്രകാരം പൊലീസ് സാന്നിധ്യത്തിൽ അടക്കം ചെയ്തതായി അധികൃതർ അറിയിച്ചു. ചെങ്ങന്നൂർ സ്വദേശി ശരത്ചന്ദ്രൻ ഉണ്ണിത്താൻ (73) ആണു കൊല്ലപ്പെട്ടത്. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ…

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ്, കടത്ത് ട്രെയിൻ വഴി; കേരളത്തിലെത്തിച്ചാൽ 20,000 രൂപ; രണ്ടുപേർ പിടിയിൽ

കൊച്ചി∙ കണ്ടാൽ പെയിന്റ് ബക്കറ്റ്. എന്നാൽ ഉള്ളിലുള്ളത് സൂക്ഷ്മമായി ഒളിപ്പിച്ച കിലോക്കണക്കിന് കഞ്ചാവ്. എറണാകുളം എക്സൈസ് റേഞ്ച് സംഘം പിടികൂടിയ 2 ബംഗാൾ സ്വദേശികൾ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിരുന്നത് ഇങ്ങനെയാണ്. 16.356 കിലോ കഞ്ചാവാണ് ബംഗാൾ ബാടൂറിയ സ്വദേശി രാജ മണ്ഡൽ…

കടുവകളെ കണ്ടത് രണ്ടായിരത്തിലധികം തവണ; ശ്രീനിവാസൻ അങ്ങനെ കടുവാ ശ്രീനിയായി

രണ്ടായിരം തവണയിലധികം കടുവയെ കണ്ട ഒരു മനുഷ്യൻ. മൂന്നാം ക്ലാസ് മുതൽ കാടിനെ മനപ്പാഠമാക്കിയവൻ. പറമ്പിക്കുളം കടുവാസങ്കേതത്തിലെ വനംവകുപ്പ് വാച്ചർ കെ. ശ്രീനിവാസൻ അങ്ങനെ ടൈഗർമാൻ ഓഫ് പറമ്പിക്കുളമായി. അഞ്ച് കടുവകളെ ഒരുമിച്ച് ഒറ്റ ഫ്രെയിമിൽ ഫോട്ടോ എടുത്തത് മുതൽ കടുവാ…

4% പലിശ നിരക്കിൽ സ്വർണ പണയം, ചിട്ടി, ഡെപ്പോസിറ്റുകൾ; തട്ടിയത് കോടികൾ; രണ്ടുപേർ പിടിയിൽ

കോഴിക്കോട്∙ പേരാമ്പ്രയിൽ സ്വകാര്യ ധനകാര്യസ്ഥാപനം നടത്തി ആയിരത്തോളം നിക്ഷേപകരിൽനിന്നു കോടികൾ തട്ടിയെടുത്ത് ഒളിവിൽ പോയ സംഭവത്തിൽ കമ്പനി നടത്തിപ്പുകാരായ രണ്ടുപേർ പിടിയിൽ. പേരാമ്പ്രയിൽ അർബൻ നിധി എന്ന സ്ഥാപനത്തിലൂടെ പണം തട്ടിച്ച കടിയങ്ങാട് സ്വദേശികളായ മലയിൽ കെ.കെ.രതീഷ് (43), ചെറുകുന്നുമ്മൽ സി.കെ.ജനിൽ…

വിവാഹം സ്ത്രീയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കലല്ല’; ഭര്‍തൃ ബലാത്സംഗം സംബന്ധിച്ച വ്യവസ്ഥ പരിശോധിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: വിവാഹത്തോടെ സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യം അവസാനിക്കുന്നില്ലെന്നും ഭര്‍തൃ ബലാത്സംഗം കുറ്റകരമാക്കാണോ എന്നത് സംബന്ധിച്ച നിയമവ്യവസ്ഥ പരിശോധിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി. ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന…

അമ്മയ്ക്കുനേരെ ഒഴിച്ച തിളച്ച കഞ്ഞിവെള്ളം ദേഹത്തുവീണ് എട്ടുവയസ്സുകാരിക്ക് പൊള്ളലേറ്റു; അച്ഛന്‍ അറസ്റ്റില്‍

മലപ്പുറം: അമ്മയ്ക്കുനേരെ മദ്യലഹരിയില്‍ അച്ഛന്‍ ഒഴിച്ച തിളച്ച കഞ്ഞിവെള്ളം ദേഹത്ത് വീണ് എട്ടുവയസ്സുകാരിക്ക് ഗുരുതര പൊള്ളലേറ്റു. മലപ്പുറം അരീക്കോട് ഞായറാഴ്ചയാണ് സംഭവം. കുട്ടിയുടെ കാലുകള്‍ക്കാണ് പൊള്ളലേറ്റത്. ആദ്യം സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ്…

സവാള വില കുറയ്ക്കാൻ സർക്കാരിന്റെ ഇടപെടൽ; ഹോർട്ടികോർപ്പിലൂടെ 35 രൂപ നിരക്കിൽ വിൽപന

കൽപറ്റ ∙ സർക്കാരിന്റെ വിപണി ഇടപെടൽ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോർട്ടികോർപ് മുഖേന കൃഷി വകുപ്പ് ജില്ലയിൽ കുറഞ്ഞ നിരക്കിൽ സവാള വിൽപന ആരംഭിച്ചു. കലക്ടറേറ്റ് പരിസരത്ത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ ഹോർട്ടികോർപ് മൊബൈൽ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.…