തോക്കും വ്യാജ തിരിച്ചറിയൽ കാർഡും; നരേന്ദ്രമോദി പങ്കെടുക്കേണ്ട വേദിയിൽനിന്ന് 2 പേർ കസ്റ്റഡിയിൽ

മുംബൈ∙ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കേണ്ട വേദിയിൽനിന്ന് തോക്കും വ്യാജ തിരിച്ചറിയൽ കാർഡുകളുമായി രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിലെ നിത മുകേഷ് അംബാനി കൾചറൽ സെന്ററിലാണ് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് നടക്കുന്നത്. വൈകിട്ട് പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്.…

ജനറൽ ആശുപത്രിയിൽനിന്ന് നൽകിയ ഗുളിക പൊട്ടിച്ചപ്പോൾ കുഴമ്പെന്ന്; പരാതിയിൽ കഴമ്പില്ലെന്ന് അധികൃതർ

പത്തനംതിട്ട∙ ജനറൽ ആശുപത്രിയിൽനിന്ന് രോഗിക്കു നൽകിയ ഗുളിക പൊട്ടിച്ചപ്പോൾ കുഴമ്പു രൂപത്തിലെന്നു പരാതി. ഇലന്തൂർ സ്വദേശി സുനിൽ കുമാറാണു ആശുപത്രി സൂപ്രണ്ടിനു പരാതി നൽകിയത്. കഴിഞ്ഞ 27നു ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ എത്തി ഡോക്ടറെ കണ്ടിരുന്നു. അപ്പോൾ കുറിച്ചു നൽകിയ…

ഭാര്യയെ കൊന്ന് കവറിലാക്കി, ഫ്രിജിൽ സൂക്ഷിച്ചു; ‘ഷുഗർഡാഡിയെയും’ കൊല്ലുമെന്ന് ഭർത്താവിന്റെ ഭീഷണി

ഗുവാഹത്തി∙ ഭാര്യ റിയ താലൂക്ദാറിനെ കൊലപ്പെടുത്തി ഫ്രിജിനുള്ളിൽ കവറിൽ സൂക്ഷിച്ച രാമാനുജ് ഗോസ്വാമിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സെപ്റ്റംബർ 6ന് ഗുവാഹത്തിയിലെ അപ്പാർട്മെന്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതോടെയാണ് പൊലീസ് സ്ഥലത്തെത്തുന്നതും കൊലപാതക വിവരം പുറത്തറിയുന്നതും. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന…

പന്ത്രണ്ടാം ക്ലാസിൽ 95.7% മാർക്ക്, ആഗ്രഹിച്ച വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം ലഭിച്ചില്ല; 17 കാരൻ ജീവനൊടുക്കി

മുംബൈ ∙ പന്ത്രണ്ടാം ക്ലാസ് സയൻസ് പരീക്ഷയിൽ 95.7 ശതമാനം മാർക്ക് നേടിയ വിദ്യാർഥി, ഉന്നത പഠനത്തിന് ആഗ്രഹിച്ച വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം ലഭിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. കുടുംബാംഗങ്ങളുടെ വാട്‌സാപ് ഗ്രൂപ്പിലേക്ക് തന്റെ തീരുമാനം അറിയിച്ച് സന്ദേശം…

കൂടുതൽ സ്വർണം ആവശ്യപ്പെട്ടു; ഗർഭിണിയായിരുന്നപ്പോഴും പീഡനം: യുവതി കിണറ്റിൽ ചാടി ജീവനൊടുക്കിയതിൽ കുടുംബം

മമ്പറം ∙ പാതിരിയാട് ഭർതൃവീട്ടിലെ കിണറ്റിൽ ചാടി ജീവനൊടുക്കിയ കെ.ജ്യോതിഷ നേരിട്ടതു കടുത്ത മാനസിക ശാരീരിക പീഡനമെന്ന് ബന്ധുക്കൾ. മാങ്ങാട്ടിടം ആമ്പിലാട്ടെ പുതിയപറമ്പത്ത് വീട്ടിൽ ശ്രീഹരന്റെ മകൾ കെ.ജ്യോതിഷയാണ് (24) ഇക്കഴിഞ്ഞ മാർച്ച് 8 നു പുലർച്ചെ അഞ്ചു മണിയോടെ കിണറ്റിൽ…

പണം വാങ്ങി ചിത്രങ്ങൾ നൽകി, ‘ഒളിഞ്ഞുനോട്ട’ ദൃശ്യങ്ങളും പകർത്തി; അന്വേഷണം ‘പെയ്ഡ്’ ഗ്രൂപ്പുകളിലേക്ക്

കാക്കനാട്: തൃക്കാക്കര ഭാരതമാതാ കോളേജ് മോർഫിങ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മാവേലിക്കര ഐ.എച്ച്.ആർ.ഡി. കോളേജിലെ ബി.കോം. വിദ്യാർഥി സനീഷ് (20) ആണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്. കേസിൽ നേരത്തേ അറസ്റ്റിലായ എസ്. ശ്രീഹരി അധ്യാപകരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ അഞ്ചംഗ…

റഷ്യയിൽ ഇന്ത്യൻ പൗരനെ സൈന്യത്തിൽ ചേരാൻ നിർബന്ധിക്കുന്നുവെന്ന് ഭാര്യ; ഇടപെട്ട് ഇന്ത്യൻ എംബസി

മോസ്കോ ∙ ജോലിയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽനിന്നും റഷ്യയിലെത്തിയ ഭർത്താവിനെ മോസ്കോയിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തെന്നും റഷ്യൻ സൈന്യത്തിൽ ചേരാൻ നിർബന്ധിക്കുന്നതായും യുവതിയുടെ ആരോപണം. സോഷ്യൽ മീഡിയയിലൂടെയാണ് യുവതി ഇന്ത്യൻ പ്രധാനമന്ത്രി ഉൾപ്പടെയുള്ളവരുടെ സഹായം തേടിയത്. സംഭവത്തിൽ റഷ്യയിലെ ഇന്ത്യൻ എംബസി അന്വേഷണം…

ഇൻസ്റ്റാഗ്രാം വീണ്ടും കീഴടക്കുന്നത് ’80s വൈബ്’ തന്നെ; വ്യത്യസ്ത കാലഘട്ടങ്ങളിലെ റെട്രോ ലുക്ക് പരീക്ഷിക്കാം!

ഇൻസ്റ്റാഗ്രാം തുറന്നാൽ ഇപ്പോൾ എവിടെയും ഒരു ’80s വൈബ്’ കാണാൻ കഴിയും! പഴയകാലത്തെ ഫാഷനും ഹെയർസ്റ്റൈലുമൊക്കെ സോഷ്യൽ മീഡിയയിൽ വീണ്ടും വലിയ ട്രെൻഡായി മാറിക്കഴിഞ്ഞു. ഇന്നത്തെ ഒരു ഫോട്ടോ നൽകിയാൽ, 80കളിലെ സ്റ്റൈലിൽ താൻ എങ്ങനെയുണ്ടാകുമായിരുന്നുവെന്ന് ചാറ്റ്ജിപിടി പോലുള്ള എഐ ടൂളുകൾ…

മുറി ഒഴിഞ്ഞ് ബാഗുമായി പോയതെങ്ങോട്ട്; ഒമാനില്‍ രണ്ടു മലയാളി യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

മസ്‌കത്ത് ∙ ഒമാനിൽ രണ്ടു മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. റൂവി ഹംരിയയിൽ വ്യാഴാഴ്ച കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബുവിനെയും (28) റൂവിയിൽ ശനിയാഴ്ച മലപ്പുറം സ്വദേശി ശരത്തിനെയുമാണ് (29) മരിച്ച നിലയിൽ കണ്ടെത്തിത്.   കോഴിക്കോട് കല്ലായി…

ടോൾ പ്ലാസയിൽ സ്വകാര്യ ബസ് ജീവനക്കാരന്റെ ഗുണ്ടായിസം; ടോൾ ബാരിയർ ഒടിച്ചു മാറ്റി ബസ് കടത്തിവിട്ടു

കുമ്പളം ∙ ടോൾ പ്ലാസയിൽ സ്വകാര്യ ബസ് ജീവനക്കാരന്റെ ഗുണ്ടായിസം. ടോൾ ജീവനക്കാരെ അസഭ്യം പറഞ്ഞ് ടോൾ ബാരിയർ ഒടിച്ചു മാറ്റി ബസ് കടത്തി വിട്ടു. ഇന്നലെ വൈകിട്ടാണ് ആയിരുന്നു സംഭവം. എറണാകുളത്തു നിന്ന് ആലപ്പുഴ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ‘സുൽത്താൻ’…