പ്രധാനമന്ത്രിയുടെ ഫെയ്സ്ബുക്ക് വിഡിയോ അപ്രത്യക്ഷമായി; കേന്ദ്ര സർക്കാരിനോട് മാപ്പ് പറഞ്ഞ് മെറ്റ
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വിഡിയോ ഫെയ്സ്ബുക്കിൽ താൽക്കാലികമായി ബ്ലോക്ക് ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാരിനോട് മാപ്പ് പറഞ്ഞ് മെറ്റ. സാങ്കേതിക തകരാർ മൂലമാണ് വിഡിയോ നീക്കം ചെയ്യപ്പെട്ടതെന്നാണ് മെറ്റയുടെ വിശദീകരണം. പിഴവ് സംഭവിച്ചതിനെത്തുടർന്നാണ് ഉള്ളടക്കം നീക്കം ചെയ്തതെന്നും…
നീലക്കുറിഞ്ഞി പൂക്കുന്ന മേഖലകളിൽ പൊതുജനങ്ങൾക്ക് വിലക്കേർപ്പെടുത്തി വനംവകുപ്പ്; ലംഘിച്ചാൽ കർശന നടപടി
ചെന്നൈ:പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന ഒരു വിസ്‌മയമാണ് നീലക്കുറിഞ്ഞി.ഓരോ സീസണിലും നീലക്കുറിഞ്ഞി കാണാൻ സന്ദർശകർ ഒഴുകിയെത്തും. പക്ഷേ തമിഴ്‌നാട്ടിൽനീലഗിരി ജില്ലയിലെ നീലക്കുറിഞ്ഞി പൂക്കുന്ന പ്രദേശങ്ങളിൽ പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് വനംവകുപ്പ്. സംരക്ഷിത സസ്യവിഭാഗത്തിൽപ്പെട്ട നീലക്കുറിഞ്ഞി ചെടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും പ്രദേശത്ത്…
വിദ്യാര്‍ഥികള്‍ക്കെതിരായ കേസില്‍ നിയമസഹായമേകാൻ സിജെപി; 1 കോടി നൽകുമെന്ന് കപിൽ സിബൽ
ന്യൂഡൽഹി: പ്രതിഷേധങ്ങളിലും സമരങ്ങളിലും പങ്കെടുത്ത് പൊലീസിന്റെയും ഭരണകൂടത്തിന്റെയും നിയമനടപടികൾ നേരിടുന്നവർക്ക് സഹായവുമായി കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി). നിയമസഹായം ആവശ്യമുള്ളവരെയും അഭിഭാഷകരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഓൺലൈൻ പോർട്ടൽ ആരംഭിക്കുമെന്നും സിജെപി വക്താവ് സൗരവ് ദാസ് വ്യക്തമാക്കി. മുതിർന്ന അഭിഭാഷകനും രാജ്യസഭാ…
പ്രതിരോധ രഹസ്യങ്ങൾ ചോർന്നു?; ഡിആർഡിഒ ഡാറ്റകൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്കെന്ന് കണ്ടെത്തൽ
ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടനയായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷന്‍റെ (DRDO) ഡാറ്റകൾ ചോർന്നതായി സംശയം. ഡിആർഡിഒയുമായി ബന്ധപ്പെട്ട 31 ജിബി രേഖകളാണ് ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത് എന്നാണ് സൂചന. ഈ രേഖകൾ 8,000 ഡോളറിന് വില്പനയ്ക്ക്…
ദുബായ്–മുംബൈ ഇൻഡിഗോ വിമാനത്തിൽ പുക; അടിയന്തരമായി നിലത്തിറക്കി
മുംബൈ∙ ദുബായിൽനിന്ന് മുംബൈയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിന്റെ ചരക്ക് സൂക്ഷിക്കുന്ന ഭാഗത്ത് പുക കണ്ടെത്തിയതിനെ തുടർന്ന് രാജ്കോട്ട് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്താവള അധികൃതർ വാർത്താ ഏജൻസിയായ എഎൻഐയെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്കോട്ട് വിമാനത്താവള ഡയറക്ടർ ദിഗന്ത ബോറ…
‘സര്‍ക്കാര്‍ ജോലിക്ക് അതിന്റെതായ മൂല്യമുണ്ട്’; കരൂര്‍ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി; വിജയ്‌യ്ക്ക് തിരിച്ചടി
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ഒരു കുടുംബാംഗത്തിനു വീതം സര്‍ക്കാര്‍ ജോലി നല്‍കിയ തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ജൂലൈ പത്തിന് കരൂര്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി വിജയ് ആണ് ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളായ 31 പേര്‍ക്ക് ആശ്രിത നിയമനം…
അണ്ണാക്കിലെ പിരി വെട്ടിയോ നട്ടെല്ലില്ലാത്തവന്മാരേ, സിജെപി തട്ടിപ്പുകാരുടെ കൂട്ടം: തുറന്നടിച്ച് മാധവ് സുരേഷ്
സിജെപി പ്രവർത്തകർക്കും ഒരുവിഭാഗം മാധ്യമങ്ങൾക്കും രാഷ്ട്രീയ എതിരാളികൾക്കുമെതിരെ രൂക്ഷവിമർശനവുമായി സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർ കേരളത്തിലും പഞ്ചാബിലും നടക്കുന്ന അനീതികൾക്ക് നേരെ എന്തുകൊണ്ട് കണ്ണടയ്ക്കുന്നു എന്ന് മാധവ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ച പോസ്റ്റിൽ ചോദ്യമുയർത്തുന്നു.…
വെള്ളംനിറഞ്ഞ കുഴയിൽവീണ് ആറുവയസ്സുകാരൻ മുങ്ങിമരിച്ചു; അപകടം ക്രിക്കറ്റ് കളിക്കുന്നതിനിടെ
ലഖ്‌നൗ: നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച വെള്ളം നിറഞ്ഞ കുഴിയിൽവീണ് ആറുവയസ്സുകാരൻ മുങ്ങിമരിച്ചു. ഗ്രേറ്റർ നോയിഡയിൽ ഭവനസമുച്ചയത്തിന്റ നിർമാണം നടക്കുന്ന സ്ഥലത്ത് നിർമിച്ച 15 അടി താഴ്ചയുള്ള കുഴിയിലാണ് അവ്യാൻ സൂര്യ എന്ന കുട്ടി വീണത്. കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ കുട്ടി കുഴിയിലേക്ക്…
പരീക്ഷാ പരിഷ്കരണത്തിന് നന്ദൻ നിലേകനി; ഇൻസ്റ്റഗ്രാമിലൂടെ വൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: പരീക്ഷാ നടത്തിപ്പിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ആഗോള സാങ്കേതിക വിദഗ്ധൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ഉന്നതാധികാര കർമ്മസമിതി രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പരീക്ഷാ സംവിധാനം കൂടുതൽ സുതാര്യവും വിശ്വസനീയവും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമാക്കുകയാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.…
ബാങ്ക് മാനേജറെ മർദ്ദിച്ച് കരുണാനിധിയുടെ കൊച്ചുമകൾ; ദൃശ്യങ്ങൾ പുറത്ത്, കയൽവിഴിക്കെതിരെ കേസ്
ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ കൊച്ചുമകളും മുൻ കേന്ദ്രമന്ത്രി എം.കെ. അഴഗിരിയുടെ മകളുമായ കയൽവിഴി ബാങ്ക് മാനേജറെ മർദിച്ചതായി പരാതി. ചെന്നൈ അടയാർ മേഖലയിലെ എസ്ബിഐ എൻആർഐ ബ്രാഞ്ചിലെ മാനേജരുടെ മുഖത്ത് കയൽവിഴി അടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. …















