25 സ്ത്രീകളെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി; പലചരക്കുകട ഉടമ അറസ്റ്റിൽ

സേലം ∙ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചതിനുശേഷം പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ പലചരക്കുകട ഉടമ അറസ്റ്റിൽ. കൊണ്ടെല്ലാം പട്ടിപ്പുത്തൂർ സ്വദേശി മണികണ്ഠനാണ് (43) അറസ്റ്റിലായത്.   സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചതിനുശേഷം ഫോണിലൂടെ ബന്ധം ഉറപ്പിക്കുകയും ശേഷം ഇവരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുന്നതുമാണ് ഇയാളുടെ…

മരുന്നിന് പകരം ഫോർമാലിൻ കുത്തിവച്ചു; കാൻസർ രോഗിയായ 3 വയസ്സുകാരന് ദാരുണാന്ത്യം

ഭോപാൽ∙ രക്താർബുദത്തിന് ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരൻ ഭോപ്പാൽ എയിംസിൽ മരിച്ച കേസിൽ വഴിത്തിരിവ്. കുട്ടിയുടെ ശരീരത്തിലേക്ക് നഴ്‌സ് മരുന്നിന് പകരം ഫോർമാലിൻ കുത്തിവച്ചതാണ് മരണകാരണമെന്ന് ആരോപണം ഉയർന്നിരുന്നു. അന്വേഷണത്തിൽ ഇത് ശരിയാണെന്ന് കണ്ടെത്തി. രണ്ട് നഴ്സുമാരെ സസ്പെൻഡ് ചെയ്തു. പൊലീസ് കേസെടുത്തു.…

ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞു; 2 മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു∙ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞു 2 മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു. എറണാകുളം മുളന്തുരുത്തി പെരുമ്പള്ളി എരുമേലിൽ വീട്ടിൽ ഗീരിഷ്കുമാറിന്റെ മകൻ ഗൗരീശങ്കർ (22), കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി അതുൽ (22) എന്നിവരാണ് മരിച്ചത്. കെങ്കേരി രാജരാജേശ്വരി ഡെന്റൽ കോളജിന് സമീപത്തായിരുന്നു…

ആറാം നിലയിൽ നിന്ന് കുഞ്ഞിനെയുമെടുത്ത് ചാടി; കുഞ്ഞ് രക്ഷപെട്ടു, അമ്മ മരിച്ചു

ഹൈദരാബാദ്: ആറാം നിലയിൽ നിന്ന് കുഞ്ഞി-നെയുമെടുത്ത് താഴേക്ക് ചാടിയ 37കാരി മരിച്ചു. ആറു മാസം പ്രായമുള്ള കുഞ്ഞ് ചെറിയ പരു-ക്കുകളോടെ അദ്‌ഭുതകരമായി രക്ഷപെട്ടു. ഹൈ-ദരാബാദിലാണ് സംഭവം. ഐടി കമ്പനി ജീവന-ക്കാരിയായ ഇഷ സഹുവാണ് മരിച്ചത്. താഴേക്കു വീഴും മുൻപേ സുരക്ഷയ്ക്കായി കെട്ടിയിരുന്ന…

കാത്തിരുന്ന ആ ദിവസം വരുന്നു, മകന് വേണ്ടി അമ്മ ഇടപെട്ടു; വിജയ്‌യും സംഗീതയും ഒന്നിക്കുന്നു ?

തെന്നിന്ത്യയൊട്ടാകെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌ക്കെതിരെ ഭാര്യ സംഗീത സ്വർണലിങ്കം വിവാഹമോചനക്കേസ് നൽകിയത്. 27 വർഷം നീണ്ടുനിന്ന ദാമ്പത്യം അവസാനിപ്പിക്കാനായി കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത കോടതിയെ സമീപിച്ചത്. വിജയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നുൾപ്പെടെയുള്ള കാര്യങ്ങൾ സംഗീത ഹർജിയിൽ ആരോപിച്ചിരുന്നു.…

സ്റ്റാൻഡപ് കോമഡി ഷോയ്ക്കിടെ അശ്ലീല പരാമർശം; മെഡിക്കൽ വിദ്യാർഥിനിക്കെതിരെ അന്വേഷണം

മുംബൈ ∙ സ്റ്റാൻഡപ് കോമഡിഷോയ്ക്കിടെ അശ്ലീല പരാമർശം നടത്തിയ പുണെ സ്വദേശിയും മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയുമായ സേജൽ പവാർ ഉൾപ്പെട്ട വിവാദം അന്വേഷിക്കാൻ അവർ പഠിക്കുന്ന കെഇഎം മെഡിക്കൽ കോളജ് ‌രണ്ടംഗ കമ്മിഷന‌െ നിയോഗിച്ചു. അവതാരകനായ പ്രണിത് മോറെ കോമഡി…

‘കഴുത്തിൽ പരുക്കേറ്റാൽ മരിക്കുമെന്ന് വായിച്ചു’; ഇഷ്ടം ബയോളജി, കംപ്യൂട്ടർ സയൻസ് പഠിച്ചാൽ മതിയെന്ന് വീട്ടുകാർ, പിന്നാലെ കൊലപാതകം

ബെംഗളൂരു∙ പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തിയ വിദ്യാർഥി ഇഷ്ട വിഷയം പഠിക്കാൻ സാധിക്കാത്തതിൽ അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ്. ബയോളജി പഠിക്കാനായിരുന്നു വിദ്യാർഥിക്ക് താൽപ്പര്യം. എന്നാൽ കംപ്യട്ടർ സയൻസ് പഠിക്കാൻ വീട്ടുകാർ വിദ്യാർഥിയെ നിർബന്ധിക്കുകയായിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് വിദ്യാർഥി നേടിയിരുന്നു. ബയോളജിക്ക്…

‘കണ്ണിൽ ചോരയില്ലാത്ത ക്രൂരത’; നാല് വയസ്സുകാരനെ കൊന്ന മാതുലന് വധശിക്ഷ; മോചിതനായാൽ ഇനിയും കൊല നടത്തുമെന്ന് പ്രതി

ലഖ്നൗ: ഉത്തർപ്രദേശിലെ ഗാസിപൂരിൽ നാല് വയസ്സുകാരനായ അനന്തരവനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. ഗാസിപൂർ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ശക്തി സിംഗ് ആണ് പ്രതിയായ അംജദ് ഖാന് (33) തൂക്കിക്കൊല്ലാൻ വിധിച്ചത്. അപൂർവങ്ങളിൽ അപൂർവമായ…

മാതാവിനൊപ്പം സഞ്ചരിക്കവെ സ്കൂട്ടർ ഗുഡ്സ് ഓട്ടോയിലിടിച്ചു; നാലുവയസ്സുകാരന് ദാരുണാന്ത്യം

ബെംഗളൂരു∙ ഗുഡ്സ് ഓട്ടോയുടെ പിന്നിലിടിച്ച സ്കൂട്ടറിൽനിന്നു തെറിച്ചുവീണു നാലു വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു. മലപ്പുറം കോട്ടക്കയ്ൽ പറപ്പൂർ കിഴക്കേകുണ്ട് ചാലിൽ വീട്ടിൽ എം.സി ആദിലിന്റെ മകൻ ഈസ ആദിൽ ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മാതാവ് ഷഹീബയെ പരുക്കുകളോടെ വർത്തൂരിലെ…

പ്രശസ്ത തമിഴ് സംവിധായകൻ ഭാരതിരാജ അന്തരിച്ചു

ചെന്നൈ∙ പ്രശസ്ത തമിഴ് സംവിധായകൻ ഭാരതിരാജ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഗ്രാമത്തിന്റെ ചൂരുള്ള കഥകളിലൂടെ തമിഴ് സിനിമയുടെ പ്രശസ്‌തി ലോകമെങ്ങും പടർത്തിയ സംവിധായകനാണ് അദ്ദേഹം. 30 വർഷം മുൻപ് ‘16 വയതിനിലേ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്കുള്ള…