ഓട്ടോ കാരൻ ഇനി ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ഇനി ഒരുനാടിന്റെ പേര് സ്വന്തം ഓട്ടോയുടെ പേര് ആക്കി നാടിനെ നെഞ്ചിലേറ്റിയ പൊതുപ്രവർത്തകൻ ഷിന്റോ കല്ലിങ്കൽ ഇനി തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി നാളെ ( 9/1/26 ന് )സത്യപ്രതിജ്ഞ ചെയ്യും വയനാട് ജില്ലാ പഞ്ചായത്തിൽ തത്കാലിക…
കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
മാനന്തവാടി : എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.ബൈജുവിന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബസ് യാത്രക്കാരനിൽ നിന്ന് 205 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. വൈത്തിരി പൊഴുതന അത്തിമൂല കീച്ചേരി ജെസീർ.കെ.സി (36) ആണ് വിൽപനയ്ക്കായി…
ചിറക്കരയിൽ കടുവാഭീതി; വനപാലകർ തിരച്ചിൽ നടത്തി; 4 ക്യാമറകൾ സ്ഥാപിച്ചു
മാനന്തവാടി: മാനന്തവാടി ചിറക്കര എണ്ണപ്പന ഭാഗത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വനംവകുപ്പ് നടപടികൾ ശക്തമാക്കി. പ്രദേശത്ത് നിരീക്ഷണത്തിനായി നാല് ക്യാമറകൾ സ്ഥാപിച്ചു. ഇന്നലെ രാത്രി വനപാലകർ നാട്ടുകാരുമായി ചേർന്ന് നടത്തിയ തിരച്ചിൽ പുലർച്ചെ വരെ നീണ്ടു. രാവിലെ…
പോക്സോ ; മദ്രസ്സ അധ്യാപകന് തടവും പിഴയും
മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾക്ക് വിവിധ വകുപ്പുകളിലായി 10 വർഷം തടവും 60000 രൂപ പിഴയും. മാനന്തവാടി കമ്മം പള്ളിക്കൽ കടവത്ത് ചെറിയ വീട്ടിൽ കെ.സി മൊയ്‌തു (34)വിനെയാണ് സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്.…
വയനാട് പുൽപ്പളളിയിൽ യുഡിഎഫ്-ബിജെപി സഖ്യമില്ല; വിജയിച്ച കോൺഗ്രസ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ രാജിവെച്ചു
വയനാട് പുൽപ്പളളി ഗ്രാമപഞ്ചായത്തിൽ യുഡിഎഫ്- ബിജെപി സഖ്യമില്ല. ബിജെപി പിന്തുണയിൽ വിജയിച്ച രണ്ട് കോൺഗ്രസ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ രാജിവെച്ചു. ഡിസിസിയുടെ നിർദേശത്തെ തുടർന്നാണ് രാജി. സെലിൻ മാനുവൽ, ഗീത കുഞ്ഞികൃഷ്‌ണൻ എന്നിവരാണ് രാജിവെച്ചത്. ഇരുവരും ബിജെപി പിന്തുണയോടെ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക്…
മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്: കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം- എസ്ഡിപിഐ
മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ചികിത്സയ്ക്കിടെ യുവതിയുടെ ശരീരത്തിനുള്ളിൽ തുണിക്കഷ്ണം മറന്നുവെച്ച സംഭവം അതീവ ഗുരുതരമാണെന്നും ഇതിന് ഉത്തരവാദികളായ ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും ഉടൻ അന്വേഷണ വിധേയമാക്കി കർശന നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി…
ഉത്സവത്തിനിടെ ആന ഇടഞ്ഞു; പുൽപ്പള്ളിയിൽ രണ്ട് പാപ്പാൻമാർക്ക് പരിക്ക്
പുൽപ്പള്ളി: പുൽപ്പള്ളി സീതാദേവി ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ് രണ്ട് പാപ്പാൻമാർക്ക് പരിക്കേറ്റു. ഉണ്ണി, രാഹുൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10 മണിയോടെ ക്ഷേത്രവളപ്പിലായിരുന്നു സംഭവം. പട്ടണ പ്രദക്ഷിണത്തിന് ശേഷം കൊല്ലത്ത് നിന്ന് കൊണ്ടുവന്ന ‘ശിവൻ’ എന്ന ആനയാണ് ഇടഞ്ഞത്.…
മീനങ്ങാടിയിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്
മീനങ്ങാടി കാര്യമ്പാടിയിൽ സ്കൂട്ടർ ലോറിക്ക് പുറകിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. ബെന്നിക്കാണ് പരിക്കേറ്റത്. ഇയാളെ മീനങ്ങാടി ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
ബൈക്കപകടത്തിൽ പരിക്കേറ്റയാള്‍ മരിച്ചു
മാനന്തവാടി: കൈതക്കൽ ഡിപ്പോയ്ക്ക് സമീപം വെച്ച് നടന്ന ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു. വള്ളിയൂർക്കാവിൽ വാടകയ്ക്ക് താമസിച്ചു വരുന്ന സ്നേഹഭവൻ രഞ്ജിത്ത് (48) നാണ് മരിച്ചത്. കൈതക്കൽ ഡിപ്പോയ്ക്ക് സമീപം ഇന്ന് ഉച്ചകഴിഞ്ഞ്…
പ്രസവശേഷം അസഹനീയമായ വേദന, മാനന്തവാടി മെഡിക്കൽ കോളജിൽ പ്രസവിച്ച യുവതിയുടെ വയറിൽ നിന്ന് ലഭിച്ചത് തുണിക്കഷ്ണം
മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ പ്രസവിച്ച യുവതിയുടെ വയറിൽ നിന്ന് രണ്ടര മാസത്തിന് ശേഷം ലഭിച്ചത് തുണിക്കഷ്ണം. സംഭവത്തിൽ ഡോക്ടർക്കെതിരെ പരാതിയുമായി യുവതി രംഗത്തെത്തി. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21 കാരിയാണ് മെഡിക്കൽ കോളേജിലെ സ്ത്രീരോഗവിഭാഗം ഡോക്ടർക്കെതിരെ പരാതി നൽകിയത്. …
















