മരത്തില്‍ കെട്ടിയിട്ട് തീകൊളുത്തി; കൊല്ലപ്പെട്ട ഇന്‍ഫ്ലുവന്‍സര്‍ ഏഴാഴ്ച ഗര്‍ഭിണിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ഛണ്ഡീഗഢ്: തട്ടിക്കൊണ്ടുപോയി മരത്തില്‍ കെട്ടിയിട്ട് തീകൊളുത്തിയതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച പഞ്ചാബി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ മന്‍ജീത് കൗര്‍ ഏഴാഴ്ച ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. 28കാരിയായ മന്‍ജീത് കൗര്‍ ആഗസ്റ്റ് 26നാണ് ചണ്ഡീഗഢിലെ പിജിഐഎംഇആറില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന്…

ബിസ്ക്കറ്റ് നൽകാമെന്ന് വാഗ്ദാനം; 5 വയസ്സുകാരിയെ 12കാരൻ പീഡിപ്പിച്ചു; ഒടുവിൽ ഭീഷണിയും

പട്ന: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച പന്ത്രണ്ടുകാരൻ പിടിയിൽ. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബിസ്കറ്റ് തരാമെന്ന് പറഞ്ഞ് വശീകരിച്ചാണ് പെൺകുട്ടിയെ അയൽവാസിയായ ആൺകുട്ടി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്.   കളിക്കാനായി പുറത്തുപോയ കുട്ടി ഏറെ വൈകിയിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്ന്…

‘യുവതിയുടെ ശരീരത്തിൽ ബാധ’! ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ലൈംഗികാതിക്രമം; പൂജാരി കാനഡയിൽ അറസ്റ്റിൽ

ഒന്റാറിയോ∙ പൂജയുടെ മറവിൽ യുവതിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ അമേരിക്കക്കാരനായ പൂജാരി കാനഡയിൽ അറസ്റ്റിൽ. ന്യൂയോർക്ക് സ്വദേശിയായ രാജേന്ദ്രനാഥ് ദൂദ് നാഥ് മരാജ് (50) ആണ് അറസ്റ്റിലായത്. കാനഡയിലെ ഒന്റാറിയോയിലുള്ള ഓഷവയിലാണ് സംഭവം.   വീട്ടിലെ പൂജാകർമ്മങ്ങൾക്കായി യുവതിയുടെ കുടുംബമാണ് ഇയാളെ…

യുഎസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചിരുന്ന മറ്റൊരു യുവതി പിടിയിൽ

കലിഫോർണിയ (യുഎസ്)∙ യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു. ഇവരുടെ സുഹൃത്തായ യുവതിയാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനിയായ മറ്റൊരു യുവതി എന്നിവരാണ് മരിച്ചത്. ചിങ്ങവനം…

പോലീസിനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച സംഭവം: മൂന്നുപേർ പിടിയിൽ

കോഴിക്കോട്: നഗരത്തിൽ പട്രോളിങ്ങിനിടെ പോലീസിനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. രജത് (38), ബെന്നി ലോയിഡ് (48), നന്ദകുമാർ (25) എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച രാത്രി എട്ടുമണിക്ക് മാനാഞ്ചിറ സ്‌ക്വയറിന് സമീപം ടൗൺ പോലീസിന്റെ പരിശോധനയ്ക്കിടെയായിരുന്നു സംഭവം.…

‘കൗമാരക്കാരെ മുറികളിൽ അടച്ചിട്ടു, ലൈംഗികമായി അതിക്രമിച്ചു’: ഡച്ച് കെയർ സെന്ററുകളിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; മാപ്പുപറഞ്ഞ് ഭരണകൂടം

ദി ഹേഗ്∙ നെതർലൻഡ്സ് സർക്കാരിന്റെ കീഴിലുള്ള യൂത്ത് കെയർ സെന്ററുകളിലും ജുവനൈൽ ജസ്റ്റിസ് സ്ഥാപനങ്ങളിലും വർഷങ്ങളായി കുട്ടികൾ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായ സംഭവത്തിൽ ഇരകളായവരോടും അവരുടെ കുടുംബങ്ങളോടും പരസ്യമായി മാപ്പുപറഞ്ഞ് ഡച്ച് സർക്കാർ. ആരോഗ്യം, നീതി ന്യായ മന്ത്രാലയങ്ങൾ ഉൾപ്പെടെയുള്ള ഔദ്യോഗിക…

രാത്രി പട്രോളിങ്ങിനിടെ പൊലീസിനു നേരെ ആക്രമണം; സിറിഞ്ച് കൊണ്ട് കുത്തി: മൂന്നുപേര്‍‌ പിടിയിൽ, പിന്നിൽ ലഹരിസംഘം?

കോഴിക്കോട് ∙ നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പൊലീസിന് നേരെ ആക്രമണം. സിറിഞ്ച് ഉപയോഗിച്ചാണ് എംഎസ്പിയിലെ സിവിൽ പൊലീസ് ഓഫിസറായ വടകര സ്വദേശി കെ.ആദർശിനെ(25) കുത്തി പരുക്കേൽപ്പിച്ചത്. ചികിത്സ തേടിയ ആദർശ് പ്രഥമ ശുശ്രൂഷയ്ക്കു ശേഷം രാത്രി തന്നെ ആശുപത്രി വിട്ടു.  …

ഡൽഹിയിൽ യുവതിയുടെ ശരീരഭാഗങ്ങൾ പ്രതികൾ ബിരിയാണിവച്ച് കഴിച്ചതായി പൊലീസ്

    ഡൽഹിയിൽ തമിഴ്നാട് എക്സ്പ്രസിൽ യുവതിയുടെ ശരീരഭാഗങ്ങൾ സ്യൂട്ട്കേസിൽ കണ്ടെത്തിയ കേസിൽ നിർണായക വഴിത്തിരിവ്. യുവതിയുടെ ബാക്കി ശരീരം പ്രതികൾ ബിരിയാണിവച്ച് കഴിച്ചതായാണ് പൊലീസിന്റെ കണ്ടെത്തൽ. ഒഡീഷ സ്വദേശിയായ ഹയാത്തുൻ നിഷ (38) ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സംഭവവുമായി…

നൂഡിൽസ് വാങ്ങാന്‍ പോയ 13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പട്ടാപ്പകൽ അതിക്രമം, മൂന്ന് പേർ അറസ്റ്റിൽ

ഗാസിയാബാദ് ∙ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മൂന്ന് കൗമാരക്കാർ അറസ്റ്റിൽ. പ്രതികളിൽ രണ്ട് പേര്‍ പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് അറിയിച്ചു.   വേവ് സിറ്റിയിലെ വീടിനു സമീപത്തുള്ള കടയിൽ നൂഡിൽസ് വാങ്ങാൻ പോയതാണ് ഏഴാം ക്ലാസുകാരി. ഉച്ചസമയത്താണ് നാടിനെ നടുക്കിയ സംഭവം.…

അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം; ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരം, മകളെ കൊല്ലാൻ കാമുകനോട് ആവശ്യപ്പെട്ട് പിതാവ്

വരംഗൽ: മകളുടെ ബന്ധം കുടുംബത്തിന് അപമാനമാകുന്നുവെന്ന് ആരോപിച്ച് അവളെ കൊല്ലാൻ കാമുകനോട് ആവശ്യപ്പെട്ട പിതാവ്. പിതാവിന്റെ നിർദേശത്തെ തുടർന്ന് യുവതിയെ കാമുകൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. തെലങ്കാനയിലെ ഗോഡാവരിഖനിയിൽ നിന്നുള്ള 33കാരി അങ്കത്തി മാനസയാണ് കൊല്ലപ്പെട്ടത്.   ആഗസ്റ്റ് 20ന് ആളൊഴിഞ്ഞ…