*സ്വർണ വായ്പ അടിമുടി മാറും; റജിസ്ട്രേഷൻ നമ്പർ മതിയാകും? വിൽക്കുന്നതിനേക്കാൾ നല്ലത് പണയംവയ്ക്കൽ*

രാജ്യത്ത് സ്വർണപ്പണയ വായ്പാ നടപടിക്രമങ്ങൾ അടിമുടി മാറിയേക്കും. സാധാരണക്കാരുടെ കൈവശമുള്ള സ്വർണശേഖരം ശരിയായ രീതിയിൽ വിനിയോഗിച്ചാൽ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ കൂടുതൽ ശക്തമാക്കാമെന്ന് മുത്തൂറ്റ് എംക്രെഡ് സിഇഒ പി.ഇ.മത്തായി. കൊച്ചിയിൽ നടന്ന മലയാള മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റിൽ ‘സാമ്പത്തിക മേഖലയിൽ…

*വയനാട് മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പൽ മദ്യപിച്ചിട്ടില്ലെന്ന് പരിശോധനാ ഫലം.*

വയനാട് മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പൽ മദ്യപിച്ചിട്ടില്ലെന്ന് പരിശോധനാ ഫലം . മദ്യപിച്ചെന്ന് ആരോപിച്ച് രക്ഷിതാക്കൾ അടക്കം വിനോദ യാത്ര കഴിഞ്ഞ് വന്ന പ്രിൻസിപ്പലിനെ തടഞ്ഞിരുന്നു. സത്യം തെളിഞ്ഞെന്നും തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഷിവി കൃഷ്ണൻ…

*വയനാട് തെനേരിയിൽ ഒന്നര വയസുകാരൻ കുളത്തിൽ വീണ് മരിച്ചു*

വയനാട് തെനേരിയിൽ ഒന്നര വയസുകാരൻ കുളത്തിൽ വീണ് മരിച്ചു. വാര്യാട്കുന്നിലെ മഹേഷ്‌ അഞ്ജലി ദമ്പതികളുടെ മകൻ മഹിഷ്ണവ് ആണ് മരിച്ചത്.* മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുളത്തിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും…

&പത്താം ക്ലാസ് വിദ്യാർഥിനി മരിച്ച നിലയിൽ; ഇൻസ്റ്റഗ്രാം പരിചയം പരിശോധിച്ച് പൊലീസ്*

കൊല്ലം∙ ഓടനാവട്ടത്ത് പത്താംക്ലാസുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കട്ടയിൽ രാജി ഭവനിൽ രാജേഷ്-അഞ്ജു ദമ്പതികളടെ മകൾ മാളവിക (15) ആണ് മരിച്ചത്. തൃക്കണ്ണമംഗൽ എസ്കെവി വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു.ഇന്നലെ വൈകിട്ട്…

*നടുറോഡിൽ നിന്നതു ചോദ്യംചെയ്ത യുവാവിനെ വെട്ടി; കാറിനു തീയിട്ടു, മൂന്നംഗ സംഘം ഒളിവിൽ*

നെയ്യാറ്റിൻകര∙ റോഡിൽ മാർഗ തടസ്സം സൃഷ്ടിച്ചതു ചോദ്യംചെയ്ത യുവാവിനെ, മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. യുവാവ് സഞ്ചരിച്ച കാർ തീവച്ചുനശിപ്പിക്കുകയും ചെയ്തു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ കൊല്ലയിൽ നടൂർക്കൊല്ല കളത്തറയ്ക്കൽ തേരിയിൽ പുത്തൻവീട്ടിൽ പ്രദീപിനെ (38) നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

*ഭൂട്ടാനില്‍ ഹിമാനി തടാകം പൊട്ടി വെള്ളപ്പൊക്കം, പശ്ചിമ ബംഗാളിലും അസമിലും മിന്നല്‍ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പ്*

കൊല്‍ക്കത്ത: ഭൂട്ടാനില്‍ ഹിമാനി തടാകം പൊട്ടിയതിനെ തുടര്‍ന്ന് വെള്ളപ്പൊക്കം. വടക്കുപടിഞ്ഞാറന്‍ ഭൂട്ടാനിലെ ഗാസ ജില്ലയിലെ ഷിന്താഫു തടാകത്തിലാണ് സംഭവം. ഇതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളിലും അസമിലും മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി.വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ഗാസ ജില്ലയിലെ മോ ചു…

*ഭാര്യയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച ശേഷം ഭർത്താവ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കി*

ഇടുക്കി: ഇടുക്കി കുഴിതൊളുവിൽ പോസ്റ്റ് ഓഫീസ് താൽക്കാലിക ജീവനക്കാരിയായ ഭാര്യയെ ക്രൂരമായി ആക്രമിച്ച ശേഷം ഭർത്താവ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. പുറ്റടി കടുക്കസിറ്റി സ്വദേശി സന്തോഷാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാര്യ ശ്രീജയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാവിലെ…

*115 ദിവസം; പ്രിയദര്‍ശിനി പദ്ധതിയിലൂടെ 15 കോടി സൗജന്യ യാത്രകള്‍; യാത്രാനിരക്കില്‍ 101% വര്‍ധന*

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളിലെ ‘പ്രിയദര്‍ശനി’ സൗജന്യ യാത്രാപദ്ധതിയിലൂടെ വനിതകളും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗവും കഴിഞ്ഞ 115 ദിവസത്തിനിടെ നടത്തിയത് ഏകദേശം 15 കോടി യാത്രകള്‍. പ്രതിദിനം ശരാശരി 13.04 ലക്ഷം യാത്രകളാണ് ഇവര്‍ നടത്തിയത്. സംസ്ഥാനത്തെ സ്ത്രീകളുടെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍, ഓരോ…

*കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം*

ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആറില്‍ പേര് നീക്കം ചെയ്തവര്‍ക്ക് പരാതി നല്‍കാനുള്ള സമയം നീട്ടി നല്‍കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റേതാണ് നിർദേശം. പരാതിക്കാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. രേഖാമൂലം ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് ഉചിതമായ നിലപാട്…

*മീനങ്ങാടി ഗവൺമെന്റ് ഹൈസ്കൂളിൽ പ്രധാന അധ്യാപകൻ മദ്യപിച്ച സംഭവത്തിൽ ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഇന്ന് സ്കൂളിലെത്തും.*

മീനങ്ങാടി ഗവൺമെന്റ് ഹൈസ്കൂളിൽ പ്രധാന അധ്യാപകൻ മദ്യപിച്ച സംഭവത്തിൽ ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ എസ് സുധാ ഇന്ന് സ്കൂളിലെത്തും. സംഭവത്തിൽ സ്കൂൾ അധികൃതരും ആരോപണ വിധേയരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. നിലവിൽ ജില്ലയിലെ ഹയർസെക്കൻഡറി കോ-ഓർഡിനേറ്റർ നൽകിയ റിപ്പോർട്ടിന്റെയും…