വനിതാ കോൺസ്റ്റബിളിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന് കുടുംബം; വ്യക്തിവൈരാഗ്യമെന്ന് പൊലീസ്

പട്ന ∙ ബിഹാറിലെ വൈശാലി ജില്ലയിൽ വനിതാ കോൺസ്റ്റബിളിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന് കുടുംബത്തിന്റെ പരാതി. എന്നാൽ, യുവതിയും പ്രതിയും തമ്മിലുള്ള മുൻപരിചയവും വ്യക്തിവൈരാഗ്യവുമാണ് സംഭവത്തിനു പിന്നിലെന്നും തട്ടിക്കൊണ്ടുപോകലോ ബലാത്സംഗമോ നടന്നിട്ടില്ലെന്നും വ്യക്തമാക്കി പൊലീസ് രംഗത്തെത്തി.   വനിതാ കോൺസ്റ്റബിളും പ്രായപൂർത്തിയാകാത്ത…

ഇനിയില്ല, പാട്ടിന്റെ തേനും വയമ്പും…; ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട

മൈസൂരു ∙ തലമുറകളെ പാട്ടിന്റെ പാലാഴിയിലേക്കു ക്ഷണിച്ച സംഗീതവിസ്മയം എസ്.ജാനകി (88) ഇനി ഓർ‌മകളിലെ മായാത്ത സ്വരം. ഗായികയുടെ ഭൗതികദേഹം മൈസൂരുവിലെ കനിയനഹുണ്ഡി ഫാം ഹൗസിൽ സംസ്കരിച്ചു. മൈസൂരു മഹാരാജാസ് കോളജ് മൈതാനത്തു മണിക്കൂറുകൾ നീണ്ട പൊതുദർശനത്തിനു ശേഷമായിരുന്നു സംസ്കാരച്ചടങ്ങ്. സിനിമാ,…

ദാഹിച്ചപ്പോൾ കുപ്പിവെള്ളം വാങ്ങി, കുടിച്ചപ്പോൾ ആസിഡ്; യുവതി ഗുരുതരാവസ്ഥയിൽ

ഉത്തർപ്രദേശ് ∙ കുപ്പിവെള്ളം വാങ്ങിയ യുവതിക്കു കിട്ടിയത് ആസിഡ്. വെള്ളമാണെന്നു കരുതി കുടിച്ചപ്പോഴാണ് ആസിഡ് ആണെന്നു തിരിച്ചറിഞ്ഞത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കുപ്പിയില്‍ വെള്ളമല്ല, ആസിഡ് ആയിരുന്നുവെന്ന് സ്ഥിരീകരിച്ചു. ഉത്തർ പ്രദേശിലെ ഹാപുരിലാണ് സംഭവം.   സ്വര്‍ണക്കടയിലെത്തിയതായിരുന്നു യുവതിയും…

ചില്ലറയില്ലേ, എന്നാൽ ഇറങ്ങിക്കോ…; ഗതാഗത മന്ത്രിയെ ബസിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടു

ബെംഗളൂരു∙ നഗരത്തിലെ ബസ് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ മിന്നൽ പരിശോധനയ്ക്കിടെ ഗതാഗത മന്ത്രി ബൈരതി സുരേഷ് നേരിട്ടറിഞ്ഞു. പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) കണ്ടക്ടർ മന്ത്രിയോട് ബസിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. നഗരത്തിലെ ബസ് സർവീസുകളുടെ യഥാർഥ…

ഡെലിവറി ബോയ് വീട്ടിലേക്ക് അതിക്രമിച്ചു കയറി; നഗ്നതാപ്രദർശനം നടത്തി: പോസ്റ്റുമായി യുവതി

ബെംഗളൂരു∙ ശുചിമുറി ഉപയോഗിക്കാൻ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഡെലിവറി ബോയ് നഗ്നതാപ്രദർശനം നടത്തിയതായി യുവതിയുടെ ആരോപണം. പാഴ്സൽ നൽകാനായാണ് ഡെലിവറി ബോയ് വീട്ടിലെത്തിയതെന്നു സമൂഹമാധ്യമത്തിലെ പോസ്റ്റിൽ യുവതി പറഞ്ഞു. ശുചിമുറി ഉപയോഗിക്കാൻ അനുവാദം ചോദിച്ചു. താൻ വിസമ്മതിച്ചപ്പോൾ അയാൾ ബലമായി അകത്തേക്ക്…

പഴകിയ, കേടായ ഭക്ഷണങ്ങൾ വിതരണം ചെയ്തു; സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് എഫ്എസ്എസ്എഐ നോട്ടിസ്

ന്യൂഡൽഹി∙ പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തെന്ന പരാതികളെത്തുടർന്ന് സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് 9 നോട്ടിസുകൾ അയച്ചതായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അറിയിച്ചു. സ്വിഗ്ഗിയുടെ കീഴിൽ, സാധനങ്ങൾ വേഗത്തിൽ വിതരണം ചെയ്യുന്ന പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റാമാർട്ട്.…

‘പിതാവിനെ കൊല്ലാൻ കഴിയുമെങ്കില്‍, നിങ്ങളെ കൊല്ലാൻ എളുപ്പമാണ്’; അച്ഛന്റെ മരണത്തിലും ആയുഷിക്ക് പങ്ക്? പരാതി നൽകി കുടുംബം

ജയ്പുർ∙ രാജസ്ഥാനിലെ ജയ്പുരിൽ സർക്കാർ ജോലിയും സ്വത്തും സ്വന്തമാക്കാൻ അമ്മയെ വാഹനം ഇടിപ്പിച്ചു കൊന്ന യുവതിയ്ക്ക് എതിരെ ഗുരുതര ആരോപണം. കേസിൽ അറസ്റ്റിലായ ആയുഷി ശർമയ്ക്ക് പിതാവിന്റെ മരണത്തിലും പങ്കുണ്ടെന്ന് ആരോപിച്ച് കുടുംബം പരാതി നൽകി. 2025 ഏപ്രിലിലാണ് ആയുഷിയുടെ പിതാവ്…

ട്രെയിനില്‍ ഇനി വാട്‌സ്ആപ്പ് ടിക്കറ്റുമായി യാത്ര വേണ്ട; പിഴ വീഴും

  ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയില്‍ ടിക്കറ്റിന് തെളിവായി വാട്സ്ആപ്പില്‍ അയച്ച പകര്‍പ്പുകളോ സ്‌ക്രീന്‍ഷോട്ടുകളോ, പിഡിഎഫോ സ്വീകരിക്കില്ലെന്ന് റെയില്‍വേ. റെയില്‍വണ്‍ ആപ്പ് വഴി ബുക്ക് ചെയ്യുന്ന ഡിജിറ്റല്‍ അണ്‍റിസര്‍വ്ഡ് ടിക്കറ്റുകളുമായി യാത്ര ചെയ്യുന്ന യാത്രക്കാര്‍ ബുക്കിങ് നടത്താന്‍ ഉപയോഗിച്ച അതേ മൊബൈല്‍ ഫോണില്‍…

‘കോഴിയിറച്ചിയും ചെമ്മീനും വേണം, ഞാൻ പാചകം ചെയ്ത് കഴിച്ചോളാം സാറേ’, തിഹാർ ജയിലിലെ അമേരിക്കൻ പൗരൻ കോടതിയിൽ

ന്യൂഡൽഹി ∙ തിഹാർ ജയിലിൽ നൽകുന്ന ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലെന്നും മാനുഷിക പരിഗണന മുൻനിർത്തി സ്വന്തമായി ഭക്ഷണം പാകം ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഭീകരക്കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐഎ) അറസ്റ്റ് ചെയ്ത അമേരിക്കൻ പൗരൻ ഡൽഹി കോടതിയെ സമീപിച്ചു. ജയിലിലെ…

ഒടുവിൽ ‘ജനനായകൻ’ റിലീസിന്; ‘എ’ സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്

ചെന്നൈ ∙ തമിഴ്നാട് മുഖ്യമന്ത്രി വിജയ് നായകനായ ‘ജനനായകൻ’ ഒടുവിൽ റിലീസിന് ഒരുങ്ങുന്നു. ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ജൂലൈയിൽ പ്രദർശനത്തിനെത്തും. നീണ്ട തർക്കങ്ങൾക്കും പരിശോധനകൾക്കും ശേഷം സെൻട്രൽ ബോർഡ് ഓഫ് ഫിലിം…