സെപ്റ്റിക് ടാങ്ക് ശുചീകരണത്തിനിടെ വിഷവാതകം ശ്വസിച്ച് നാലുപേർക്ക് ദാരുണാന്ത്യം

പട്‌ന: ബിഹാറിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാലുപേർക്ക് ദാരുണാന്ത്യം. സിതാർമഹിയിലെ കുർഹാർ സ്വദേശികളായ രാജീവ് സാഹ്നി, കൃഷ്ണ കുമാർ, രവീന്ദ്ര സാഹ്നി, വിജയ് സാഹ്നി എന്നിവരാണ് മരിച്ചത്. സ്വന്തം വീട്ടിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു…

വിവാഹദിനത്തിൽ വീട്ടിൽ സ്ഫോടനം, വരനും വധുവും ഉൾപ്പെടെ 8 പേർ കൊല്ലപ്പെട്ടു; അന്വേഷണം ആരംഭിച്ചു

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ വിവാഹ ആഘോഷങ്ങൾക്കിടെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ വരനും വധുവും ഉൾപ്പെടുന്നു. ഒട്ടേറെപ്പേർക്കു സ്ഫോടനത്തിൽ പൊള്ളലേറ്റിട്ടുണ്ട്. ശനിയാഴ്ച നടന്ന വിവാഹത്തിന്റെ ആഘോഷങ്ങൾ വീട്ടിൽവച്ചു നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഗ്യാസ് സിലിണ്ടറിലുണ്ടായ ചോർച്ചയാണ് അപകടത്തിനു കാരണമെന്നാണ്…

മോഷണത്തിനിടെ യുവതിയെ കത്തിച്ചു കൊന്നു; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണു കാലൊടിഞ്ഞ പ്രതി പിടിയിൽ

ചെന്നൈ ∙ അറുമ്പാക്കത്ത് മോഷണ ശ്രമത്തിനിടെ യുവതിയെ കുത്തി വീഴ്ത്തി പെട്രോൾ ഒഴിച്ചു കത്തിച്ചു കൊന്ന കേസിൽ ഒരാൾ പിടിയിൽ. അറുമ്പാക്കം മെട്രോ സ്റ്റേഷനു സമീപം ചായക്കട നടത്തുന്ന ശ്രീനിവാസന്റെ ഭാര്യ അമുത (45) കൊല്ലപ്പെട്ടതിൽ ജൂസ് കട ഉടമയും ചെന്നൈ…

താജ്മഹലിലെ ‘രഹസ്യ അറ’ തുറക്കുന്നു! സൗജന്യമായി കാണാം; സഞ്ചാരികൾക്ക് സുവർണാവസരം

ലോകമഹാദ്ഭുതമായ താജ്മഹലിലെ കബറിടങ്ങൾ സൗജന്യമായി കാണാൻ സഞ്ചാരികൾക്ക് അപൂർവ അവസരം. മുഗൾ ചക്രവർത്തി ഷാജഹാന്റെ 371-ാമത് ഉറൂസിനോട് അനുബന്ധിച്ചാണ് മൂന്ന് ദിവസം പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നത്. വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ഉറൂസ് ദിനങ്ങളിൽ മാത്രമാണ് ഷാജഹാന്റെയും മുംതാസിന്റെയും യഥാർത്ഥ കബറിടങ്ങൾ…

ഗവർണറിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ വിസമ്മതിച്ചു; യുവതിയുടെ പിഎച്ച്ഡി റദ്ദാക്കണമെന്ന ഹർജി തള്ളി

ചെന്നൈ ∙ തിരുനെൽവേലി എംഎസ് സർവകലാശാലയിലെ ബിരുദദാന സമ്മേളനത്തിനിടെ, ഗവർണറിൽ നിന്നു സർട്ടിഫിക്കറ്റ് വാങ്ങാൻ വിസമ്മതിച്ച വിദ്യാർഥിനിയുടെ പിഎച്ച്‌ഡി സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.   ഈ കാരണത്തിന്റെ പേരിൽ ബിരുദം റദ്ദാക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. ഗവർണർ പദവിയെ…

‘തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പൊട്ടിച്ച പടക്കം വീണ് ഫ്ലാറ്റിന് തീപിടിച്ചു, പ്രവർത്തകർ മുങ്ങി’; ഗുരുതര ആരോപണവുമായി നടി

മുംബൈ ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പൊട്ടിച്ച പടക്കം ചെന്നുവീണു വീടിനടുത്തുള്ള ഫ്ലാറ്റിന് തീപിടിച്ച സംഭവത്തിനു പിന്നാലെ, രാഷ്ട്രീയ പാർട്ടികൾ നിയന്ത്രണമില്ലാതെ പെരുമാറുന്നതിനെ രൂക്ഷമായി വിമർശിച്ച് നടി ഡെയ്സി ഷാ രംഗത്തെത്തി. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണു നടി തന്റെ ദേഷ്യവും ആശങ്കയും പങ്കുവച്ചത്.…

ടാറ്റൂ മായ്ചിട്ടും അപേക്ഷ നിരസിച്ചു; സിഎപിഎഫ് കോണ്‍സറ്റബിള്‍ ഉദ്യോഗാര്‍ഥിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

കൊല്‍ക്കത്ത: ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടാറ്റൂ ചെയ്തതിന്റെ പാടുകള്‍ ഉണ്ടെന്ന കാരണത്താല്‍ സെന്‍ട്രല്‍ ആംഡ് ഫോഴ്‌സിലെ ജോലിക്കുള്ള അപേക്ഷ നിരസിച്ചതിനെ ചോദ്യം ചെയ്ത് ഉദ്യോഗാര്‍ഥി സമര്‍പ്പിച്ച ഹര്‍ജി തള്ളി കല്‍ക്കട്ട ഹൈക്കോടതി. പുനഃപരിശോധനയ്ക്ക് മുമ്പാണ് ഉദ്യോഗാര്‍ഥി ടാറ്റൂ നീക്കം ചെയ്തത്. ഇത്…

കടിക്കാതിരിക്കാന്‍ ഇനി കൗണ്‍സലിങ് നല്‍കാം; തെരുവുനായകള്‍ക്ക് ഏത് മൂഡ് എന്ന് എങ്ങനെ അറിയും?, പരിഹാസവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസില്‍ മൃഗസ്്നേഹികള്‍ക്കെതിരെ പരിഹാസവുമായി സുപ്രീംകോടതി. കടിക്കാതിരിക്കാന്‍ ഇനി നായകള്‍ക്ക് കൗണ്‍സലിങ് നല്‍കുക മാത്രമാണ് ബാക്കിയുള്ളതെന്ന് പറഞ്ഞ സുപ്രീം കോടതി തെരുവുനായകള്‍ക്ക് ഏത് മൂഡ് ആണെന്ന് എങ്ങനെ അറിയുമെന്നും ചോദിച്ചു. സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിന്റെ…

ഒരു ടിക്കറ്റിന് 2000 രൂപ’; വിജയുടെ അവസാന ചിത്രം കാണാൻ പോക്കറ്റ് കീറും

വിജയുടെ അവസാന ചിത്രം എന്ന പേരുമായിട്ടാണ് ജനനായകൻ എത്തുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പൊങ്കലിനോട് അനുബന്ധിച്ച് ജനുവരി ഒൻപതിനാണ് തിയറ്ററുകളിൽ റിലീസ് ചെയ്യുക. ചിത്രത്തിന്റെ പ്രീബുക്കിങ് ആരംഭിച്ച ബെംഗളൂരിൽ മോണിങ് ഷോയുടെ ടിക്കറ്റുകളുടെ നിരക്ക് 2000 രൂപ വരെ…

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു

പുണെ ∙ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി (81) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായിരുന്നു. പൂണെയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിലായിരുന്നു അദ്ദേഹം. നവി പേട്ടിൽ ഇന്നു വൈകുന്നേരം 3.30 ന് സംസ്കാരം നടക്കും.   ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ…