ഭാര്യ മരിച്ചിട്ട് നാലു മാസം, കടുത്ത മാനസിക സമ്മർദ്ദം; 3 മക്കൾക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

വിജയവാഡ ∙ മൂന്നു മക്കൾക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനെടുത്ത് യുവാവ്. ആന്ധ്രാ പ്രദേശിലെ നന്ദ്യാൽ ജില്ലയിലാണ് സംഭവം. സുരേന്ദ്ര (35) ആണ് മക്കളായ കാവ്യശ്രീ (7) ജ്ഞാനേശ്വരി (4) സൂര്യ ഗഗൻ (2) എന്നിവർക്ക് ശീതളപാനീയത്തിൽ വിഷം…

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.   ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബിഎന്‍പി…

കൊതുകിനെ ‘സോപ്പിട്ട്’ ഓടിക്കാം! കൊതുകിനെ തുരത്താൻ ഡിറ്റർജന്റ് വികസിപ്പിച്ച് ഐഐടി ഡൽഹി

ന്യൂഡൽഹി ∙ തുണികൾ കഴുകാനും കൊതുകിനെ പ്രതിരോധിക്കാനും ശേഷിയുള്ള ഡിറ്റർജന്റ് വികസിപ്പിച്ച് ഐഐടി ഡൽഹി. പൗഡർ രൂപത്തിലും ദ്രാവകരൂപത്തിലുമുള്ള ‘സോപ്പാണ്’ വികസിപ്പിച്ചിരിക്കുന്നത്. ഡിറ്റർജന്റ് കൊണ്ട് കഴുകിയ തുണി കയ്യിൽ കെട്ടിയ ശേഷം കൊതുകുകളെ അടച്ചിട്ട പെട്ടിയിലേക്ക് കൈ കടത്തുന്ന ‘ഹാൻഡ്-ഇൻ-കേജ്’ രീതിയിലാണു…

‘അമ്മാവാ, നിങ്ങളുടെ മകളുടെ പ്രായമേ ഉള്ളൂ’; സ്റ്റേജിൽ പാടുന്നതിനിടെ മധ്യവയസ്കന്റെ അശ്ലീല പ്രദർശനം, പാട്ട് നിർത്തി ഗായിക

മുംബൈ∙ സ്റ്റേജിൽ ഗാനം ആലപിക്കുന്നതിനിടെ താഴെ സദസിലിരുന്ന് അശ്ലീല പ്രദർശനം നടത്തിയ മധ്യവയസ്കന് ചുട്ടമറുപടി നൽകി യുവ ഗായിക. ഹരിയാനവി ഗായികയായ പ്രഞ്ജൽ ദഹിയയാണ് തനിക്കുനേരെ അശ്ലീല പ്രദർശനം നടത്തിയ ആൾക്ക് സ്റ്റേജിൽ നിന്നുകൊണ്ട് തന്നെ മറുപടി നൽകിയത്. താങ്കളുടെ മകളുടെ…

ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ തിരിച്ചയച്ചത് യുഎസ് അല്ല; അത് ഈ ഗൾഫ് രാജ്യം: കണക്കുകൾ ഇങ്ങനെ

ന്യൂഡൽഹി∙ യുഎസിനേക്കാൾ കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് ഗൾഫ് രാജ്യമായ സൗദി അറേബ്യ. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വീസ കാലാവധി കഴിഞ്ഞവരേയും നിയമം ലംഘിച്ചവരെയുമാണ് സൗദി തിരിച്ചയച്ചത്. എന്നാൽ അനധികൃതമായി അതിർത്തി കടന്നെത്തിയവരെയാണ് യുഎസ് പ്രധാനമായും നാടുകടത്തിയത്.  …

ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടു; ബന്ധുവിന്റെ വീട്ടിലെ ഫാനിൽ യുവാവ് ജീവനൊടുക്കി

ഹൈദരാബാദ് ∙ ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. സൂററാം സ്വദേശി രവീന്ദർ (24) ആണ് സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയത്. ബന്ധുവിന്റെ വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. തൊഴിൽരഹിതനായ ഇയാൾ മുൻപ് ഒരു…

ശിവസേന കൗൺസിലറുടെ ഭർത്താവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി; രാഷ്ട്രീയ വൈരാഗ്യമെന്ന് സൂചന

മുംബൈ∙ ശിവസേന കൗൺസിലറുടെ ഭർത്താവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുള്ള ഖോപോളി ടൗണിലാണു സംഭവം. ഖലാപൂർ താലൂക്ക് നിവാസിയായ മങ്കേഷ് സദാശിവ് കലോഖെ എന്ന അപ്പ ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഖോപോളി മുനിസിപ്പൽ കൗൺസിലിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട…

‘എനിക്കൊന്നും സംഭവിക്കില്ല’; യുവതിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി, ബിജെപി കൗൺസിലറുടെ ഭർത്താവിനെതിരെ പരാതി

ഭോപാൽ∙ ബലാത്സംഗം ചെയ്ത സ്ത്രീയെ ബിജെപി കൗൺസിലറുടെ ഭർത്താവ് പിന്തുടർന്ന് ഭീഷണിപ്പെടുത്തുന്നെന്ന് പരാതി. മധ്യപ്രദേശിലെ സത്ന ജില്ലയിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അശോക് സിങ്ങിനെതെരിയാണ് പരാതി. റാംപുർ ബാഘേലൻ നഗർ പരിഷദിലെ ബിജെപി കൗൺസിലറുടെ ഭർത്താവാണ്…

മധുര തിരുപ്രംകുണ്‌ട്രം മലയിൽ മാംസാഹാരവുമായി പാലക്കാട് നിന്നുള്ള സംഘം; തടഞ്ഞ് പൊലീസ്

ചെന്നൈ ∙ മധുര തിരുപ്രംകുണ്‌ട്രം മലയിൽ മാംസാഹാരവുമായി പ്രവേശിക്കാൻ ശ്രമിച്ച പാലക്കാട് നിന്നുള്ള സംഘത്തെ പൊലീസ് തടഞ്ഞു. മലമുകളിലേക്കു മാംസ വിഭവങ്ങൾ കൊണ്ടുപോകുകയോ അവിടെ വിളമ്പുകയോ ചെയ്യാൻ പാടില്ലെന്ന കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണു തടഞ്ഞത്. പൊലീസ് നിർദേശം അംഗീകരിച്ചതിനാൽ ഇവരെ ദർഗയിലേക്കു…

ക്രിസ്മസ് തിരക്ക്: ബംഗളൂരുവില്‍ നിന്ന് കേരളത്തിലേയ്ക്ക് 17 സ്‌പെഷ്യല്‍ ബസ്

    ബെംഗളുരു: ക്രിസ്മസ് സീസണില്‍ നാട്ടിലെത്തണമെങ്കില്‍ മലയാളികള്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് താങ്ങാവുന്നതിലും അപ്പുറത്താണ്. പ്രമുഖ നഗരങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള ബസ് യാത്രയുടെ ടിക്കറ്റ് നിരക്ക് അത്രയ്ക്കും കൂടുതലാണ്. ഇത്തവണ തിരക്ക് പരിഗണിച്ച് ബാംഗ്ലൂരില്‍ നിന്നും…