ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം തകരാറിലായി; പൈലറ്റ് ലഹരി ഉപയോഗിച്ചതായി പരിശോധനാഫലം
ന്യൂഡൽഹി: കഴിഞ്ഞ മാസം ഫുക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പറക്കുന്നതിനിടെ എയർ ഇന്ത്യ വിമാനം ആകാശത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് പെട്ടെന്ന് താഴേക്ക് പതിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വിമാനം നിയന്ത്രിച്ചിരുന്ന മുഖ്യ പൈലറ്റ് ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ സ്ഥിരീകരിച്ചു.…
‘പൊലീസ് കസ്റ്റഡിയിൽ മരിച്ച മകന് നീതി വേണം’; വിജയ്‌യുടെ വാഹനവ്യൂഹം തടയാൻ ശ്രമിച്ച് ദമ്പതികൾ: അറസ്റ്റ്
ചെന്നൈ∙ തമിഴ്നാട്ടിൽ മുഖ്യമന്ത്രി സി.ജോസഫ് വിജയുടെ വാഹനവ്യൂഹത്തിനു മുന്നിലേക്ക് ചാടിയ ദമ്പതിമാർ കസ്റ്റഡിയിൽ. പൊലീസ് കസ്റ്റഡിയിൽ വച്ച് മരിച്ച വിദ്യാർഥിയുടെ മാതാപിതാക്കളാണ് പിടിയിലായത്. ചെന്നൈയിൽ തമിഴ്നാട് സെക്രട്ടേറിയറ്റിന് സമീപം വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ റോഡിന് ഇരുവരും നിന്നിരുന്ന ജനക്കൂട്ടത്തിൽനിന്ന്…
കത്തുന്ന ചിതയിൽ നിന്ന് മനുഷ്യമാംസം ഭക്ഷിച്ചു; വീഡിയോ വൈറലായതിന് പിന്നാലെ സ്വയം പ്രഖ്യാപിത അഘോരിയെ പിടികൂടി പൊലീസ്
മധ്യപ്രദേശ്: ശ്മശാനത്തിൽ അതിക്രമിച്ചുകയറി സംസ്കാരച്ചടങ്ങുകൾ തടസപ്പെടുത്തുകയും കത്തുന്ന ചിതയിൽനിന്ന് മനുഷ്യമാംസം ഭക്ഷിക്കുകയും ചെയ്തെന്ന കേസിൽ സ്വയം പ്രഖ്യാപിത ‘അഘോരി’യെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് നടപടി. കിന്നർ അഖാഡയിലെ മഹാമണ്ഡലേശ്വർ ആണെന്ന് അവകാശപ്പെടുന്ന…
മകൾ മുഖ്യമന്ത്രിയെ വിമർശിച്ചു; തെലങ്കാനയിൽ വനിതാ മന്ത്രിക്ക് സ്ഥാനം നഷ്ടമായി
ഹൈദരാബാദ്∙ തെലങ്കാന മന്ത്രി കെ.സുരേഖയെ മന്ത്രിസഭയിൽനിന്ന് നീക്കം ചെയ്യാൻ മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി ഗവർണറോട് ശുപാർശ ചെയ്തു. ഗവർണർ ഉടൻ തീരുമാനമെടുത്തേക്കും. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് പുറമേ, മുഖ്യമന്ത്രിക്കെതിരെ സുരേഖയുടെ മകൾ അടുത്തിടെ നടത്തിയ പരാമർശങ്ങളെ തുടർന്നാണ് നടപടി. വനം–പരിസ്ഥിതി മന്ത്രിയാണ്…
16-കാരി കൂട്ടബലാത്സംഗത്തിനിരയായി; അഞ്ചുപേർ അറസ്റ്റിൽ, പ്രതികളിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരും
ചെന്നൈ: തമിഴ്‌നാട്ടിൽ തഞ്ചാവൂരിലെ സേതുഭാവച്ഛത്രത്തിൽ പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റു ചെയ്തു. പ്രതികളിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. ഓഗസ്റ്റ് 30-നായിരുന്നു കേസിനാസ്പദമായ സംഭവം. ഗ്രാമത്തിൽ മുത്തശ്ശിയുടെ വീട്ടിലായിരുന്ന കുട്ടി രാത്രി ക്ഷേത്രോത്സവത്തിനു പോയപ്പോഴാണ് അതിക്രമത്തിനിരയായത്. മുത്തശ്ശിയുടെ പരിചയക്കാരനായ ഒരാൾ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ…
വെള്ളച്ചാട്ടത്തിൽ കുളിച്ച് മടങ്ങിയ 4 കുട്ടികൾ അസുഖം പിടിപെട്ട് മരിച്ചു; 62 പേരുടെ സാംപിൾ പരിശോധിച്ചു
ഭോപ്പാൽ ∙ മധ്യപ്രദേശിലെ ശിവപുരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ നാല് കുട്ടികൾ പനി ബാധിച്ച് മരിച്ചു. വീടിനടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയതിനു ശേഷമാണ് കുട്ടികൾക്ക് അസുഖം പിടിപെട്ടതെന്ന് ബന്ധുക്കൾ പറയുന്നു. ഓഗസ്റ്റ് 16 നാണ് തൻവീർ അഹമ്മദിന്റെ കുടുംബത്തിലുള്ള…
ബിപി നോക്കാൻ അറിയാത്ത ഹെൽത്ത് ഓഫിസർ; പരാതി വ്യാപകമായപ്പോൾ കലക്ടർ നേരിട്ടെത്തി
ഭോപ്പാൽ∙ മധ്യപ്രദേശിലെ ടികംഗർ ജില്ലയിലെ ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഓഫിസർക്കെതിരെ വ്യാപക പരാതി ഉയർന്നതോടെ നേരിട്ട് പരിശോധനയ്ക്ക് എത്തി ജില്ലാ കലക്ടർ. പരിശോധനയിൽ ഹെൽത്ത് ഓഫിസർക്കു എതിരെയുള്ള പരാതിയിൽ കഴമ്പുണ്ടെന്ന് കലക്ടർക്ക് മനസ്സിലായി. ഹെൽത്ത് സെന്ററിൽ എത്തിയ ഗർഭിണിയുടെ രക്ത സമ്മർദം…
‘ഫ്ലൈ91’ കമ്പനിയിൽ ചേർന്നു; അഭിനന്ദൻ വർധമാൻ ഇനി യാത്രാവിമാനം പറത്തും
ന്യൂഡൽഹി ∙ ഇന്ത്യൻ വ്യോമാതിർത്തി കടന്നെത്തിയ പാക്ക് യുദ്ധവിമാനത്തെ പിന്തുടർന്നു തുരത്തിയ യുദ്ധവിമാന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർധമാൻ ഇനി യാത്രാവിമാനം പറത്തും. വ്യോമസേനയിലെ കരിയറിനൊടുവിൽ, മലയാളിയായ മനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള ‘ഫ്ലൈ91’ വിമാനക്കമ്പനിയുടെ പൈലറ്റായി അഭിനന്ദൻ ജോലിയിൽ പ്രവേശിച്ചു.…
അധികം വൈകിപ്പിക്കേണ്ട; വാഹന ഇൻഷുറൻസ് പുതുക്കാത്തവരറിയാൻ, ഇല്ലെങ്കിൽ എട്ടിന്റെ പണി കിട്ടും
വാഹനങ്ങൾ സ്വന്തമായിട്ടുള്ളവർ എപ്പോഴും കൃത്യമായി ഓർത്തുവയ്ക്കേണ്ടൊരു കാര്യമാണ് വാഹന ഇൻഷുറൻസ് പുതുക്കുന്നത്. പല തിരക്കുകൾക്കിടയിൽ ചിലരെങ്കിലും ഈ കാര്യം മറന്നുപോകാൻ സാധ്യതയുണ്ട്. വാഹന ഇൻഷുറൻസ് കൃത്യമായ സമയങ്ങളിൽ പുതുക്കിയില്ലെങ്കിൽ പല പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.…
ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; വെള്ളിയാഴ്ച എസ്ബിഐ യുപിഐ സേവനം തടസ്സപ്പെടും
ന്യൂഡല്‍ഹി: എസ്ബിഐയുടെ യുപിഐ സേവനം തടസ്സപ്പെടും. വെള്ളിയാഴ്ച പുലര്‍ച്ച 45 മിനിറ്റ് നേരമാണ് യുപിഐ സേവനം ലഭിക്കാതെ വരിക. അറ്റകുറ്റപ്പണികളുടെ ഭാഗമായി വെള്ളിയാഴ്ച പുലര്‍ച്ചെ 12.15നും ഒരു മണിക്കും ഇടയില്‍ യുപിഐ സേവനം തടസ്സപ്പെടുമെന്ന് എസ്ബിഐ എക്‌സില്‍ കുറിച്ചു. അറ്റകുറ്റപ്പണികള്‍…
















