സെൽഫി എടുക്കുന്നതിനിടെ മൂന്നു മീറ്റർ താഴ്ചയിലേക്ക് വീണു. കോഴിക്കോട് സ്വദേശിക്ക് പരിക്ക്
വയനാട്:പടിഞ്ഞാറെത്തറ പതിമൂന്നാം മൈലിൽ ബസ് വെയിറ്റിംഗ് ഷെഡിനടുത്ത് സെൽഫി എടുക്കുന്നതിനിടെ മൂന്ന് മീറ്റർ താഴ്ചയിലേക്ക് വീണു യുവാവിന് പരിക്ക്.എലത്തൂർ സ്വദേശി യഹിയക്കാണ് പരിക്കേറ്റത്. മാനന്തവാടിയിൽ നിന്നും ഫയർഫോഴ്സ് എത്തി ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.…
പോളിങ് 50.05 ശതമാനം കടന്നു; ഇതുവരെ 323984 പേർ വോട്ട് ചെയ്തു
വയനാട് ജില്ലയിൽ ഒരു മണിയോടെ പോളിങ് 50.05 ശതമാനം കടന്നു. 6,47.378 വോട്ടർമാരിൽ 323984 പേർ വോട്ട് ചെയ്തു. 313 049 പുരുഷ വോട്ടർമാരിൽ 158317 പേരും 334 321 സ്ത്രീ വോട്ടർമാരിൽ 165665 പേരും വോട്ട് ചെയ്തു. 8 ട്രാൻസ്ജെൻ്റർ…
സ്വർണക്കടത്തിന് വിമാനജീവനക്കാരും; 9.46 കിലോ സ്വർണം ഒളിപ്പിച്ചത് നെഞ്ചിലും അരയിലും പ്രത്യേക ബെൽറ്റുകളിൽ, 5 പേർ അറസ്റ്റിൽ
ചെന്നൈ ∙ വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘത്തെ ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. 11.5 കോടി രൂപ വിലമതിക്കുന്ന 9.46 കിലോ സ്വർണം പിടിച്ചെടുത്ത കസ്റ്റംസ് 5 പേരെ അറസ്റ്റ് ചെയ്തു. ദുബായിൽനിന്ന് ചെന്നൈയിലെത്തിയ എമിറേറ്റ്‌സ് വിമാനത്തിലെ…
എൽഡിഎഫ് സ്ഥാനാർഥിയുടെ വീടിന് സമീപം സ്ഫോടനം; വളർത്തു നായ ചത്തു, സ്ഫോടക വസ്തുക്കൾ കണ്ടെത്തി
കാസർകോട് ∙ ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ കുമ്പഡാജെയിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ വീടിന് സമീപത്തുണ്ടായ സ്ഫോടത്തിൽ വളർത്തു നായ ചത്തു. വിവരമറിഞ്ഞെത്തിയ പൊലീസ് സമീപത്തു നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തി. പന്നിയെ കൊല്ലാൻ വച്ച സ്ഫോടക വസ്തുവാണ് പൊട്ടിയതെന്ന് പൊലീസ് പറഞ്ഞു.…
വനിതാ സ്ഥാനാർഥിക്കുനേരെ കയ്യേറ്റ ശ്രമം; ബിജെപി ബൂത്ത് ഏജന്റിനെ മർദിച്ച് സിപിഎം പ്രവർത്തകർ
തിരുവനന്തപുരം ∙ സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് തുടങ്ങി. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിന്റെ ആദ്യ മൂന്നുമണിക്കൂർ പിന്നിടുമ്പോൾ പോളിങ് ശതമാനം 20 കടന്നു. രാവിലെ 10.40…
വോട്ട് രേഖപ്പെടുത്തുന്നത് ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു; യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്
തിരുവനന്തപുരം: പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലിൽ ചിത്രീകരിച്ച് പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്. നെടുമങ്ങാട് കായ്പാടി സ്വദേശി സെയ്താലി എസ്.എസിനെതിരേയാണ് നെടുമങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്…
കണിയാമ്പറ്റയിൽ വോട്ടിംഗ് യന്ത്രം തകരാറിലായി
കണിയാമ്പാറ്റ ഗവൺമെൻറ് യുപി സ്കൂളിലെ ബൂത്ത് നമ്പർ ഒന്നിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനാൽ അരമണിക്കൂർ വൈകിയാണ് വോട്ടിംഗ് ആരംഭിച്ചത്.
‘മഞ്ഞും തണുപ്പും വകവെക്കാതെ വോട്ടർമാർ; വിധിയെഴുത്ത് തുടരും
കല്‍പ്പറ്റ: രാവിലെ ഏഴു മണി മുതൽ തന്നെ പോളിംഗ് ആരംഭിച്ചു. ‘മഞ്ഞും തണുപ്പും വകവെക്കാതെ വോട്ടർ മാർ രാവിലെ തന്നെ ബൂത്തിൽ എത്തി തുടങ്ങി. ആഴ്ചകള്‍ നീണ്ട പ്രചാരണ കോലാഹലങ്ങള്‍ക്കൊടുവിലാണ് വയനാട്ടില്‍ ഇന്ന് വിധിയെഴുത്ത്. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണചക്രം ആരെയെല്ലാം ഏല്‍പ്പിക്കണമെന്ന്…
വയനാട്ടില്‍ വിധിയെഴുത്ത് നാളെ; 6,47,378 പേര്‍ക്ക് വോട്ടവകാശം
കല്‍പ്പറ്റ: ആഴ്ചകള്‍ നീണ്ട പ്രചാരണ കോലാഹലങ്ങള്‍ക്കൊടുവില്‍ വയനാട്ടില്‍ നാളെ വിധിയെഴുത്ത്. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണചക്രം ആരെയെല്ലാം ഏല്‍പ്പിക്കണമെന്ന് സമ്മതിദായകര്‍ ബാലറ്റിലൂടെ തീരുമാനിക്കും. ജില്ലയില്‍ ജില്ലാ പഞ്ചായത്തിലെ 17 ഉം കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി, പനമരം ബ്ലോക്ക് പഞ്ചായത്തുകളിലെ 59 ഉം കല്‍പ്പറ്റ,…
അമ്പലത്തിലെ ഉത്സവം കൂടാനെത്തി; മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയം ജീവനെടുത്തു
കൊച്ചി: മലയാറ്റൂരിലെ 19കാരി ചിത്രപ്രിയയുടെ കൊലപാതകത്തിന് കാരണം സംശയമെന്ന് പൊലീസ്. പെണ്‍കുട്ടിക്ക് മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയത്തില്‍ അലന്‍ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മദ്യ ലഹരിയിലായിരുന്നു കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍…














