അട്ടപ്പാടി കൊലപാതകം; ‘കൊല്ലപ്പെട്ട സ്ത്രീ ഭാര്യയല്ല, രണ്ടുമാസം മുൻപ് പരിചയപ്പെട്ടവർ’, പ്രതി പിടിയിൽ
അഗളി: അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. പശ്ചിമബംഗാൾ സ്വദേശി പ്രവോദ് ദാസ് ആണ് പിടിയിലായത്. പ്രതിയുടെ ഗ്രാമത്തിൽതന്നെയുള്ള പ്രോണിത (35) മകൾ ജോഹിത (നാല് ) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി.…
കൂട്ടിരിപ്പുകാരനെ മദ്യലഹരിയിൽ അസഭ്യം പറഞ്ഞു; സെക്യൂരിറ്റി ജീവനക്കാരനെതിരെ പരാതി
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ അസഭ്യം വിളിച്ചതായി പരാതി. കൊടകര സ്വദേശിയായ റസീനാണ് പരാതി നൽകിയത്. അവശതയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരനോട് എന്താണ് പറ്റിയതെന്ന് അന്വേഷിച്ചപ്പോഴാണ് ഇയാൾ മോശമായ ഭാഷയിൽ തെറിവിളിച്ചതെന്ന് പരാതിക്കാരൻ വ്യക്തമാക്കുന്നു…
വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങി; 29 വർഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി പിടിയിൽ
കണ്ണൂർ: വധശ്രമക്കേസിൽ പ്രതിയായി ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തേക്ക് കടന്ന് 29 വർഷത്തോളം പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി ഒടുവിൽ പിടിയിൽ. കണ്ണൂർ സിറ്റി പൊലീസ് ആവിഷ്കരിച്ച ‘ഓപ്പറേഷൻ ഗ്രിപ്പ്’ എന്ന പ്രത്യേക ദൗത്യത്തിലൂടെയാണ് അഴീക്കോട് മീൻകുന്ന് സ്വദേശി തായകത്ത് ഫസൽ…
‘മനുഷ്യന്റെ പച്ചയിറച്ചി കടിച്ചുതിന്ന് രസിക്കുന്നു, തിരക്കഥ നന്നായി; പേടിച്ചുപോയി എന്ന് കരുതേണ്ട’
കോഴിക്കോട്: സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാടില്‍ ഒരു അന്വേഷണത്തെയും ഭയപ്പെടുന്നില്ലെന്നും തിരക്കഥയൊക്കെ നന്നായിയെന്നും സിപിഎം നേതാവ് മുഹമ്മദ് റിയാസ്. സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍ മന്ത്രി മുഹമ്മദ് റിയാസ്, ഭാര്യ ടി വീണ…
ജനറൽ ആശുപത്രിയിൽനിന്ന് നൽകിയ ഗുളിക പൊട്ടിച്ചപ്പോൾ കുഴമ്പെന്ന്; പരാതിയിൽ കഴമ്പില്ലെന്ന് അധികൃതർ
പത്തനംതിട്ട∙ ജനറൽ ആശുപത്രിയിൽനിന്ന് രോഗിക്കു നൽകിയ ഗുളിക പൊട്ടിച്ചപ്പോൾ കുഴമ്പു രൂപത്തിലെന്നു പരാതി. ഇലന്തൂർ സ്വദേശി സുനിൽ കുമാറാണു ആശുപത്രി സൂപ്രണ്ടിനു പരാതി നൽകിയത്. കഴിഞ്ഞ 27നു ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ എത്തി ഡോക്ടറെ കണ്ടിരുന്നു. അപ്പോൾ കുറിച്ചു നൽകിയ…
കൂടുതൽ സ്വർണം ആവശ്യപ്പെട്ടു; ഗർഭിണിയായിരുന്നപ്പോഴും പീഡനം: യുവതി കിണറ്റിൽ ചാടി ജീവനൊടുക്കിയതിൽ കുടുംബം
മമ്പറം ∙ പാതിരിയാട് ഭർതൃവീട്ടിലെ കിണറ്റിൽ ചാടി ജീവനൊടുക്കിയ കെ.ജ്യോതിഷ നേരിട്ടതു കടുത്ത മാനസിക ശാരീരിക പീഡനമെന്ന് ബന്ധുക്കൾ. മാങ്ങാട്ടിടം ആമ്പിലാട്ടെ പുതിയപറമ്പത്ത് വീട്ടിൽ ശ്രീഹരന്റെ മകൾ കെ.ജ്യോതിഷയാണ് (24) ഇക്കഴിഞ്ഞ മാർച്ച് 8 നു പുലർച്ചെ അഞ്ചു മണിയോടെ കിണറ്റിൽ…
പണം വാങ്ങി ചിത്രങ്ങൾ നൽകി, ‘ഒളിഞ്ഞുനോട്ട’ ദൃശ്യങ്ങളും പകർത്തി; അന്വേഷണം ‘പെയ്ഡ്’ ഗ്രൂപ്പുകളിലേക്ക്
കാക്കനാട്: തൃക്കാക്കര ഭാരതമാതാ കോളേജ് മോർഫിങ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മാവേലിക്കര ഐ.എച്ച്.ആർ.ഡി. കോളേജിലെ ബി.കോം. വിദ്യാർഥി സനീഷ് (20) ആണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്. കേസിൽ നേരത്തേ അറസ്റ്റിലായ എസ്. ശ്രീഹരി അധ്യാപകരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ അഞ്ചംഗ…
ടോൾ പ്ലാസയിൽ സ്വകാര്യ ബസ് ജീവനക്കാരന്റെ ഗുണ്ടായിസം; ടോൾ ബാരിയർ ഒടിച്ചു മാറ്റി ബസ് കടത്തിവിട്ടു
കുമ്പളം ∙ ടോൾ പ്ലാസയിൽ സ്വകാര്യ ബസ് ജീവനക്കാരന്റെ ഗുണ്ടായിസം. ടോൾ ജീവനക്കാരെ അസഭ്യം പറഞ്ഞ് ടോൾ ബാരിയർ ഒടിച്ചു മാറ്റി ബസ് കടത്തി വിട്ടു. ഇന്നലെ വൈകിട്ടാണ് ആയിരുന്നു സംഭവം. എറണാകുളത്തു നിന്ന് ആലപ്പുഴ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ‘സുൽത്താൻ’…
കേരള പൊലീസ് അരിച്ചുപെറുക്കിയിട്ടും ഒരു തുമ്പുമില്ല, കാശിയിലേക്ക് എന്ന് എഴുതിവച്ച് ശിവസൂര്യ പോയിട്ട് ഒരുമാസം; സംശയങ്ങള്‍ ഉയര്‍ത്തി അച്ഛൻ
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് ഒരു മാസം. പതിനേഴുകാരൻ എവിടെയെന്നതില്‍ പ്രത്യേക അന്വേഷണ സംഘത്തിന് യാതൊരു സൂചനയുമില്ല. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ശിവസൂര്യയുടെ അച്ഛൻ ജിഗീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശിവസൂര്യയുടെ തിരോധാനത്തിന് പിന്നില്‍ മറ്റാരുടെയെങ്കിലും സഹായം…
ചൂട് നാല് ഡിഗ്രി സെല്‍സ്യസ് വരെ ഉയര്‍ന്നേക്കാം; മുന്നറിയിപ്പ്
തിരുവനന്തപുരം:സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊല്ലം ജില്ലയിലെ പുനലൂരാണ് ഏറ്റവും ഉയര്‍ന്ന പകല്‍താപനില അനുഭവപ്പെട്ടത്– 36.2 ഡിഗ്രി സെല്‍സ്യസ്. കോട്ടയത്ത് 35.2 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ഇന്നും ഉയര്‍ന്ന ചൂടിന് സാധ്യതയുണ്ട്. മഴ കുറയുന്നതും മേഘാവരണം ഇല്ലാത്തതുമാണ് ചൂട് പെട്ടെന്ന് ഉയരാന്‍…
















