‘ഇന്റർലോക്ക് ഇഷ്ടിക കൊണ്ട് മുതുകിൽ ഇ‌ടിച്ചു, നഗ്നനാക്കി ജനനേന്ദ്രിയത്തിൽ പലക കൊണ്ട് അടിച്ചു’: പൊലീസ് ക്രൂരത വെളിപ്പെടുത്തി സുജിത്

കൊച്ചി ∙ ‘‘ദേഹം നിറയെ വേദനയാണ്. എന്നാൽ കാണിച്ചു തരാൻ പാടുകളൊന്നുമില്ല. ശ്വാസം വലിക്കുമ്പോൾ നെഞ്ചിനുള്ളിൽ വേദനയാണ്. പുറത്ത് ഇടിച്ചതിന്റെ വേദന വേറെയും. കിടക്കുമ്പോൾ പിടിച്ചുകൊണ്ടല്ലാതെ തിരിയാൻ പോലും പറ്റില്ല. ഷോൾഡറിന്റെ ജോയിന്റിലൊക്കെ ഇടിച്ചു. കുറച്ചുനേരം കൈ തൂക്കിയിടുമ്പോൾ വേദനയെടുക്കും. അധികനേരം…

കൊളഗപ്പാറയിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ടു

കൊളഗപ്പാറയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞു.കൽപ്പറ്റ സ്വദേശികൾ സഞ്ചരിച്ച കാറാണ് ഇന്ന് വൈകീട്ട് 4.15 ഓടെ അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല. അപകടത്തിൽ സമീപത്തെ വൈദ്യുതി പോസ്റ്റ് തകർന്നു.

ജാമ്യമില്ലാ വാറണ്ട് പിൻവലിച്ച് കോടതി; ചെക്ക് കേസിൽ മാണി സി.കാപ്പന് ആശ്വാസം

മുംബൈ ∙ ചെക്ക് കേസിൽ മാണി സി.കാപ്പനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് ബോറിവലി മജിസ്‌ട്രേറ്റ് കോടതി പിൻവലിച്ചു. കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഇന്ന് കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ…

എഞ്ചിനിലെ ഓയിൽ അളവ് കുത്തനെ കുറഞ്ഞു; കൊച്ചിയിൽനിന്ന് അബുദാബിയിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറന്നുയർന്നതിന് പിന്നാലെ എഞ്ചിനിലെ സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. എഞ്ചിനിലെ ഓയിൽ അളവ്അപകടകരമായ വിധത്തിൽ കുത്തനെ താഴ്ന്നതിനെ തുടർന്നാണ് ബോയിങ് 737 വിമാനം അടിയന്തരമായി കൊച്ചിയിൽ…

എംഡിഎംഎയുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് പിടിയിൽ; എത്തിയത് പിണങ്ങിപ്പോയ ഭാര്യയെ പിന്തുടർന്ന്

കൊല്ലം∙ പിണങ്ങിപ്പോയ ഭാര്യയെ തിരക്കി പൊലീസ് സ്റ്റേഷനിലെത്തിയ ആളിൽനിന്ന് എംഡിഎംഎ പിടികൂടി. ആറ്റിങ്ങൽ സ്വദേശി സനിൽ കുമാറാണ് പിടിയിലായത്. ഭാര്യയുടെ സഹോദരിയുടെ മരണ വിവരമറിഞ്ഞ് കൊല്ലം ചാത്തന്നൂരിലെത്തിയതായിരുന്നു ഇവർ. മരണവീട്ടിൽവച്ച് സനിൽ കുമാറും ഭാര്യയും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ, ഭാര്യയ്ക്ക് പരുക്കേൽക്കുകയും…

‘അതെ, ഞാൻ അവന്റെ മേൽ കൈവച്ചത് പ്രണയത്തോടെയാണ്…’: ഹാർദിക്കുമായുള്ള ഡേറ്റിങ് ഗോസിപ്പിൽ പ്രതികരിച്ച് 51കാരിയായ നടി

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ബോളിവുഡ് നടി അമീഷ പട്ടേലും അടുത്തിടെ മുംബൈയിൽ താജ്മഹൽ പാലസിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈൈറലാകുകയും ചെയ്തു. എന്നാൽ പിന്നാലെ ഹാർദിക്കുമായി അമീഷ പ്രണയത്തിലാണെന്ന തരത്തിലുള്ള കിംവദന്തികളും പുറത്തുവന്നു.…

ദുബായിലെ സ്വകാര്യ സ്‌കൂളുകളിൽ അവധിദിനങ്ങളിൽ മാറ്റം; വരുന്നത് 9 ദിവസത്തെ തുടർച്ചയായ അവധി

അബുദാബി∙ യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ (എംഒഇ) അക്കാദമിക് കലണ്ടറുമായി യോജിച്ചുപോകുന്നതിനായി ദുബായിലെ ചില സ്വകാര്യ സ്കൂളുകൾ ഒക്ടോബർ പകുതിയിലെ അവധിദിനങ്ങളിൽ മാറ്റം വരുത്തി. മുമ്പ് നിശ്ചയിച്ചിരുന്ന തീയതികളിൽനിന്ന് ഒരു ആഴ്ച മുന്നോട്ടേക്ക് മാറ്റിയാണ് പുതിയ ക്രമീകരണം.   അക്കാദമിക് കലണ്ടർ ഏകീകരിച്ച…

കരുവാറ്റ കൊലപാതകത്തിലെ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ട് ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ്

ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസിൽ അസാധാരണ നടപടി. കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ട് ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഉത്തരവിട്ടു. മൂന്ന് പേരും പ്രായപൂർത്തിയാകാത്തവരായിരിക്കെയാണ് തെളിവെടുപ്പിനും അന്വേഷണത്തിനുമായി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ജുവനൈൽ…

പ്രധാനമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു; പൊലീസ് ഉദ്യോഗസ്ഥക്ക് സസ്പെന്‍ഷന്‍

ഇടുക്കി: പ്രധാനമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍. തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് വനിതാ പൊലീസ് ഓഫീസര്‍ സജിത സലീമിനെതിരെയാണ് നടപടി.   ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഐജിയാണ് നടപടിയെടുത്തത്. സജിതക്കെതിരെ നടപടിയെടുക്കണമെന്ന്…

മുട്ടില്‍ മരംമുറി വഞ്ചനാക്കേസില്‍ സ്വരം കടുപ്പിച്ച് കോടതി; വിചാരണക്ക് ഹൈക്കോടതി സ്റ്റേ ഉണ്ടെങ്കില്‍ ഹാജരാക്കാൻ നിർദേശം

കൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ പ്രതികള്‍ ഹാജരാകാത്തതിൽ സ്വരം കടുപ്പിച്ച് കോടതി. വിചാരണക്ക് ഹൈക്കോടതി സ്റ്റേ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്നും അല്ലെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഒഴിവാക്കുമെന്നും ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി പറഞ്ഞു. പ്രതികള്‍ സെപ്റ്റംബര്‍ 11ന് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.…