പഞ്ചനക്ഷത്ര ഹോട്ടലില്‍ ചട്ടവിരുദ്ധമായി ഡിജെ പാര്‍ട്ടി; പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വിളമ്പി, പൊലീസ് നടപടി
കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലില്‍ ചട്ടവിരുദ്ധമായി നടന്ന ഡിജെ പാര്‍ട്ടിക്കെതിരെ പൊലീസ് നടപടി. ലൈസന്‍സ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച കൊച്ചി കടവന്ത്രയിലെ ഹോട്ടലിനെതിരെയാണ് നടപടി. പാര്‍ട്ടിയില്‍ പങ്കെടുത്ത പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യം വിളമ്പിയതായും പരിശോധനയില്‍ കണ്ടെത്തി. ഹോട്ടലുകളിലെ പബ്ബുകള്‍ക്ക് രാത്രി 11…
‘പന്നി എന്ന് വിളിച്ച് ബോഡി ഷെയ്മിങ്, ഡാന്‍സിന് വണ്ണം പ്രശ്നമല്ല’; പ്രതികരിച്ച് ഷംന കാസിം
മലയാളത്തിനൊപ്പം മറ്റ് തെന്നിന്ത്യന്‍ സിനിമകളിലും സാന്നിധ്യമറിയിച്ച നടിയാണ് ഷംന കാസിം. ഈയ്യടുത്തിറങ്ങിയ ജയിലര്‍ 2വിലെ ഷംനയുടെ ഡാന്‍സ് നമ്പര്‍ വൈറലായിരുന്നു. അതേസമയം തനിക്ക് പലപ്പോഴും ബോഡി ഷെയ്മിങ് നേരിടേണ്ടി വരുന്നുണ്ടെന്നാണ് ഷംന കാസിം പറയുന്നത്. നേരത്തെ മഹേഷ് ബാബു ചിത്രത്തിലെ പാട്ട്…
രക്ഷാപ്രവര്‍ത്തിനിടെ ജീവന് വെടിഞ്ഞ രാജേഷിന്റെ കുടുംബം കടക്കെണിയില്‍; സര്‍ക്കാര്‍ സഹായം കാത്ത് വീട്ടുകാര്‍
തിരുവനന്തപുരം: കണ്ണൂരില്‍ പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ കര്‍ഷകന്റെ ജീവന് രക്ഷിക്കാന്‍ സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നല്കി മരണം വരിച്ച ആര് രാജേഷിന്റെ കുടുംബം ഇന്ന് നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധികള്‍. ലൈഫ് ജാക്കറ്റ് ഇല്ലാതെ രാജേഷ് ശക്തമായ ഒഴുക്കില്‍പ്പെട്ടാണ് മരിച്ചത്. കണ്ണൂരിലെ മീന്തുള്ളി…
പ്രതിമാസ ശമ്പളം 10,000 രൂപ; ബാങ്ക് ആപ്പ് തുറന്ന യുവാവ് ഞെട്ടി, അക്കൗണ്ടിൽ 10,000 കോടി
ജയ്പുർ ∙ രാജസ്ഥാനിലെ സിക്കറിലുള്ള ഒരു മെഡിക്കൽ സ്റ്റോർ ജീവനക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിയത് പതിനായിരം കോടി രൂപ. സാലാസർ ബസ് സ്റ്റാൻഡിന് സമീപമുള്ള നിർമൽ മെഡിക്കൽ പോയിന്റിലെ ജീവനക്കാരനായ സമീർ ഖാന്റെ അക്കൗണ്ടിലാണ് പണം എത്തിയത്. സമീർ മൊബൈൽ…
‘അണ്ണാ… വൈറല്‍ ആക്കരുത്… സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെവച്ച് കള്ളൻമാരുടെ അപേക്ഷ!
തിരുവനന്തപുരം: അരുവിക്കരയ്ക്കു സമീപം വട്ടക്കുളത്തെ പവർ ടൂൾസ് വാടകയ്ക്കു കൊടുക്കുന്ന സ്ഥാപനത്തിൽ നിന്നു മോഷ്ടിച്ച ഏണി, കള്ളൻമാർ തിരികെ എത്തിച്ചു. ക്ഷമാപണം നടത്തിയ കത്തോടെയാണ് കള്ളൻമാർ ഏണി തിരികെയെത്തിച്ചത്. വട്ടക്കുളം എംകെ പവർ ടൂൾസിൽ നിന്ന് കഴിഞ്ഞ 27ന് മോഷണം പോയ…
കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; ‘നാവിക്’ പരമ്പരയിലെ ‘എൻവിഎസ്- 03’ ഭ്രമണപഥത്തിൽ
ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 (GSLV-F18) ദൗത്യം വിജയം. രാജ്യത്തിന് സ്വന്തമായി നാവിഗേഷൻ സൗകര്യമൊരുക്കുന്ന എൻവിഎസ്- 03 (NVS-03) ഉപഗ്രഹം 30ന് രാത്രി 11.51ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു. വിദേശ രാജ്യങ്ങളുടെ ജിപിഎസിന് പകരമായി ഗതി നിർണയത്തിനായി വികസിപ്പിച്ചതാണ് എൻവിഎസ്.-03…
ട്രെയിനുകളില്‍ രാത്രി ചാര്‍ജിങ് പാടില്ല; നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധനകള്‍
ട്രെയിനുകളില്‍ രാത്രി സമയത്ത് ചാര്‍ജിങ് പോയിന്റുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്ന സുരക്ഷാ നിര്‍ദേശം കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വിവിധ റെയില്‍വേ സോണുകള്‍ മിന്നല്‍ പരിശോധനകള്‍ ശക്തമാക്കുന്നു. നിയമം പാലിക്കുന്നതിലെ വീഴ്ചകള്‍ ഒഴിവാക്കാന്‍ ജീവനക്കാര്‍ക്ക് വീണ്ടും പരിശീലനം നല്‍കാനും നിര്‍ദേശമുണ്ട്. രാത്രിയിലെ ഈ നിയന്ത്രണങ്ങളോട്…
ഭർത്താവിനെ ഒഴിവാക്കാൻ കൊലപാതക പദ്ധതി? ഭാര്യയും ജിം പരിശീലകനും അറസ്റ്റിൽ
ന്യൂഡൽഹി: ജിം ട്രെയ്നറുമായുള്ള പ്രണയത്തെ തുടർന്ന് ഭർത്താവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട യുവതി അറസ്റ്റിൽ. ഡൽഹിക്ക് സമീപം ഗാസിയാബാദിലെ വസുന്ധരയിലാണ് സംഭവം. ഒക്ടോബർ 26ന് രാവിലെ വീട്ടിൽവെച്ച് ശശാങ്ക് കാന്താരിയെന്ന യുവാവിനെ പലതവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഭാര്യ പ്രിയ ശർമയെയും…
സ്കൂൾ വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം; സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ പോക്സോ കേസ്, അറസ്റ്റ്
കൊച്ചി: സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. അയ്യപ്പൻകാവ് സ്വദേശിയായ അലനെ (23)യാണ് പോക്സോ വകുപ്പ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി-ചേരാനല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘വേണാട്’ എന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറാണ് പ്രതി.…
ഒറ്റ രാത്രി: നാലു ജില്ലകളിൽ പിടിയിലായത് 55 കുട്ടി ഡ്രൈവർമാർ!
കോഴിക്കോട് ∙ ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച വാഹനമിടിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ഇത്തരം 55 പേർക്കെതിരെ കേസെടുത്തു. കോഴിക്കോട് നഗരത്തിലും റൂറൽ ജില്ലയിലുമായി 23 പേർക്കെതിരെ കേസെടുത്തു. വയനാട്– 1, കണ്ണൂർ–…
















