അടച്ചിട്ട വീട് കുത്തിത്തുറന്ന് 28 പവന്‍ കവര്‍ന്നു
കോഴിക്കോട്: കൊയിലാണ്ടിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 28 പവന്‍ കവര്‍ന്നു. കൊയിലാണ്ടിയിലെ അരുണ ജ്വല്ലറി ഉടമ ഗംഗാധരന്റെ വീട്ടിലാണ് മോഷണം. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. വീടിന്റെ വാതില്‍ കുത്തിത്തുറന്ന നിലയിലാണ്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു.…
എഐയോട് ചോദിച്ചത് കുടുംബത്തെ കൊല്ലാനുള്ള വഴികൾ!; അമ്മയെയും അനുജനെയും കൊലപ്പെടുത്തി 17കാരൻ
സ്വന്തം അമ്മയേയും ഇളയ സഹോദരനേയും എഐയുടെ സഹായത്തോടെ ക്രൂരമായി കൊലപ്പെടുത്തിയ 17കാരൻ പിടിയിൽ. അമേരിക്കയിലെ മസാച്യുസെറ്റ്‌സിലാണ് സംഭവം. ഇന്ത്യൻ വംശജനായ അർജുൻ അരവിന്ദാണ് പൊലീസിന്റെ പിടിയിലായത്. ആക്റ്റൺ-ബോക്സ്ബറോ റീജിയണൽ ഹൈസ്‌കൂൾ വിദ്യാർഥിയാണ് യുവാവ്. 45കാരിയായ അമ്മ സുധ വെങ്കടേശൻ, 14കാരനായ സഹോദരൻ…
വിജയിന്റെ മാതാവിനെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ; വ്യാപക പ്രതിഷേധം
ചെന്നൈ ∙ തമിഴ്‌നാട് മുഖ്യമന്ത്രി വിജയിന്റെ മാതാവിനെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയെന്ന ആരോപണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ വിവാദത്തിൽ. ഇന്ന് ബിജെപി സംസ്ഥാന ആസ്ഥാനമായ കമലാലയത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് വിജയിന്റെ സമീപകാല രാഷ്ട്രീയ പരാമർശങ്ങൾക്ക് മറുപടിയായി നാഗേന്ദ്രൻ…
സെൽഫിയെടുത്ത ശേഷം ഒരു വയസ്സുകാരിയെ യമുനാ നദിയിലേക്ക് വലിച്ചെറിഞ്ഞ് പിതാവ്; ഭാര്യയേയും തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം
ലക്നൗ ∙ സെൽഫിയെടുക്കാൻ എന്ന വ്യാജേന ഒരു വയസ്സ് മാത്രം പ്രായമുള്ള സ്വന്തം മകളെ പാലത്തിൽ നിന്നും യമുനാ നദിയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് ആഗ്രയിൽ അറസ്റ്റിൽ. കുഞ്ഞിനെ എറിഞ്ഞതിനു പിന്നാലെ തന്റെ ഭാര്യയെയും നദിയിലേക്ക് തള്ളിയിടാൻ ഇയാൾ ശ്രമിച്ചു.…
ഓണാവധിക്ക് ‘റെന്റ് എ കാര്‍’ എടുക്കാന്‍ പോകുകയാണോ?, ശ്രദ്ധിച്ചില്ലെങ്കില്‍ കെണിയില്‍ വീഴാം; മുന്നറിയിപ്പ്
ഓണാവധി അടക്കം നിരവധി അവധി ദിവസങ്ങളാണ് വരാനിരിക്കുന്നത്. അടുപ്പിച്ച് അവധി ദിവസങ്ങള്‍ കിട്ടുമ്പോള്‍ വിനോദയാത്ര പോകുന്നത് പതിവാണ്. ഇത്തരത്തില്‍ വിനോദയാത്ര പോകുന്നവരില്‍ ചിലരെങ്കിലും റെന്റ് എ കാര്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിയമപ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്ന് മോട്ടോര്‍…
‘മാതാപിതാക്കളെ ദൈവസന്നിധിയിലേക്ക് അയക്കാൻ പറഞ്ഞു’; ഇരട്ടക്കൊലപാതകത്തിൽ മകന്റെ വിചിത്രമൊഴി
തൊടുപുഴ: ഇടുക്കി നെടുങ്കണ്ടം എഴുകുംവയലിൽ മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അജീഷ് ലഹരിക്ക് അടിമയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രിയിലാണ് മാതാപിതാക്കളായ ആന്റണിയെയും ഭാര്യ വത്സമ്മയെയും അജീഷ് കൊലപ്പെടുത്തിയത് . സംഭവത്തിൽ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.…
മൃതദേഹം മാറി നൽകി ആശുപത്രി; ബന്ധുക്കൾ തിരിച്ചറിഞ്ഞത് വീട്ടിൽ എത്തിച്ചപ്പോൾ
കാസർകോട് ∙ ആശുപത്രിയിൽനിന്നും മൃതദേഹം മാറി നൽകി. ചിറ്റാരിക്കാൽ സ്വദേശി പി.സി. തോമസ് പനച്ചിക്കൽ (86) എന്നയാളുടെ മൃതദേഹമാണ് മാറി നൽകിയത്. കണ്ണൂർ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയ്ക്കാണ് പിഴവ് സംഭവിച്ചത്. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ…
തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു, ഉണർത്താൻ ശ്രമിച്ചപ്പോൾ ഭാര്യയ്ക്ക് ജീവനില്ല; ആത്മഹത്യ ചെയ്ത് യുവാവ്
ബെംഗളൂരു: ബെംഗളൂരുവിൽ യുവാക്കളായ ഭാര്യയും ഭർത്താവും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചു. സിവിൽ എൻജിനീയറായ സുമന്ത് ജെയിൻ, സോഫ്റ്റ്‌വെയർ എൻജിനീയറായ ഭാര്യ പദ്മാവതി എന്നിവരെയാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് നൽകുന്ന വിവരമനുസരിച്ച്, ബുധനാഴ്ച രാത്രി ഇരുവരും തമ്മിൽ…
ദേശീയപാതയോരത്തെ നിർമാണങ്ങൾ: മറുപടി നൽകാതെ കേരളം, തിങ്കളാഴ്ച്ച കേസ് സുപ്രീംകോടതിയിൽ
ന്യൂഡൽഹി: ദേശീയപാതയോരത്തെ വീടുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ നിർമാണത്തിനുള്ള ദൂരപരിധി പുതുക്കി നിശ്ചയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിൽ മറുപടി നൽകാതെ കേരളം. സംസ്ഥാന ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരോടാണ് സ്വീകരിച്ച നടപടികൾ വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നത്. ജസ്റ്റിസുമാരായ…
‘ഞാൻ ചുംബിച്ചിട്ട് പോലുമില്ല’; ടോക്സിക്കിലെ വിവാദ രംഗങ്ങളെക്കുറിച്ച് യാഷിൻ്റെ മറുപടി
യാഷ് നായകനാകുന്ന ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്സ്’ റിലീസിന് മുന്നോടിയായി വലിയ ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ചിത്രത്തിന്റെ ടീസറിലും ട്രെയിലറിലുമുള്ള സ്ത്രീകളുടെ അവതരണവും ലൈംഗികത സൂചിപ്പിക്കുന്ന രംഗങ്ങളും ‘ടോക്സിക് മസ്കുലിനിറ്റി’, സ്ത്രീവിരുദ്ധത തുടങ്ങിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇതിനിടെയാണ് ചിത്രത്തിലെ…
















