ഇൻഡോർ ചെടികൾ അലർജി ഉണ്ടാക്കാറുണ്ടോ? ചെയ്യേണ്ട കാര്യങ്ങൾ

വീടിന്റെ അകത്തളങ്ങൾ മനോഹരമാക്കാൻ ഇൻഡോർ ചെടികൾ വയ്ക്കുന്ന ശീലം ഇന്ന് പലർക്കുമുണ്ട്. എന്നാൽ ചില സാഹചര്യങ്ങളിൽ ചിലർക്ക് ഇത് അലർജി ഉണ്ടാക്കം. വീടിനുള്ളിൽ ചെടികൾ പ്രധാനമായും മൂന്ന് രീതിയിലാണ് അലർജി ഉണ്ടാക്കുക.   പൂമ്പൊടി: ചില ചെടികൾ പുറത്തുവിടുന്ന പൂമ്പൊടി ശ്വസിക്കുന്നത്…

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഏഴാമത് എംബിബിഎസ് കോൺവൊക്കേഷൻ ഒക്ടോബർ 4 ന്

* മേപ്പാടി: ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയർ സ്ഥാപകൻ ഡോ. ആസാദ്‌ മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഏഴാമത് ബാച്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ സെറിമണി 2026 ഒക്ടോബർ 4 ന് സംഘടിപ്പിക്കുന്നു. 2020 – 21…

വാഹനത്തിന്റെ ടയറിനുള്ളിൽ യുഎഇയിലേക്ക് കടത്താൻ ശ്രമിച്ച 16.2 കിലോ ലഹരിമരുന്ന് പിടികൂടി

യുഎഇയിലേക്ക് വാഹനത്തിന്റെ ടയറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 16.2 കിലോഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റമൈൻ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ (ഐസിപി) കീഴിലുള്ള പോർട്ട്സ് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിലെ ഇൻസ്പെക്ടർമാരാണ് ലഹരിമരുന്ന്…

ഭാര്യയുമായി പിണങ്ങി തനിച്ചു താമസിച്ചിരുന്ന ഗൃഹനാഥൻ വീടിനു തീയിട്ട് ജീവനൊടുക്കി

കൊല്ലം ∙ വീടിനു തീയിട്ട് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കടയ്ക്കൽ ചെന്നിലത്ത് ദിലീഷ് കുമാർ (51) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. വീട്ടുകാരുമായി പിണങ്ങി ദിലീഷ് തനിച്ചു താമസിച്ചു വരികയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും കടയ്ക്കൽ ദർപ്പക്കാട് ആണ് താമസം.

കണ്ണൂരിൽ മന്ത്രി ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം; അംഗീകരിക്കാനാകില്ല, നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

കണ്ണൂർ: മന്ത്രിയും യൂത്ത് കോൺഗ്രസ് നേതാവുമായ ഒജെ ജനീഷിനെതിരെ കണ്ണൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ വ്യാപക പ്രതിഷേധം. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് മന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറും കയ്യേറ്റവുമുണ്ടായി. തളിപ്പറമ്പ്, പയ്യന്നൂർ എന്നിവിടങ്ങളിൽ വെച്ചാണ് വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ മന്ത്രി…

ഭാര്യയെ കുടുക്കാൻ ‘കള്ളക്കഥ’യുമായി ഭർത്താവ്; അന്വേഷണത്തിൽ ട്വിസ്റ്റ്, ചുരുളഴിഞ്ഞത് 3 കൊലപാതകം, ദമ്പതികൾ അറസ്റ്റിൽ

അഹമ്മദാബാദ്∙ അകന്നു കഴിയുന്ന ഭാര്യയെ കൊലപാതകക്കേസിൽ കുടുക്കാൻ പദ്ധതി തയാറാക്കി ഭർത്താവ്. എന്നാൽ ‘പണി പാളിയതോടെ’ ഭർത്താവും ഭാര്യയും കെലപാതകക്കേസിൽ അറസ്റ്റിലായി. 2022-ൽ നടന്ന മൂന്നു കൊലപാതകങ്ങളാണ് ‘കള്ളക്കഥ’യ്ക്ക് പിന്നാലെ അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ച് ചുരുളഴിച്ചത്.   2022-ൽ സൂറത്ത്…

റീൽസ് കണ്ട് പഠിച്ച് വ്യാജ കറൻസി അച്ചടിച്ചു; ഗുജറാത്തിൽ പച്ചക്കറി വിൽപ്പനക്കാരൻ പിടിയിൽ

രാജ്‌കോട്ട്: സമൂഹമാധ്യമങ്ങളിലെ റീൽസ് കണ്ട് വ്യാജ കറൻസി നിർമ്മിച്ച പച്ചക്കറി വിൽപ്പനക്കാരൻ പിടിയിൽ. ഗുജറാത്ത് രാജ്‌കോട്ടിൽ കിഷൻ ഭൂപേന്ദ്രഭായ് സോളങ്കി (30) എന്നയാളാണ് പിടിയിലായത്. ഗുജറാത്തിലെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്‌ഒജി) നടത്തിയ റെയ്‌ഡിൽ പ്രതിയുടെ പക്കൽ നിന്നും വ്യാജ നോട്ടുകളും…

സ്ത്രീധനത്തിന്റെ പേരിൽ യുവതിക്കു ക്രൂരമർദനം; പൊലീസ് ഇടപെടൽ വൈകിയെന്ന് പരാതി

തൃക്കുന്നപ്പുഴ (ആലപ്പുഴ) ∙ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് ക്രൂരമായി മർദിച്ചെന്ന പരാതിയിൽ പ്രതികൾ അറസ്റ്റിൽ. യുവതിയുടെ പരാതിയിൽ പൊലീസ് നടപടിയെടുക്കാൻ വൈകുന്നെന്ന ആരോപണത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവി ഇടപെട്ടതോടെയാണ് ഭർത്താവ് ഉൾപ്പെടെ 3 പേരെ അറസ്റ്റ്…

സ്വർണം മോഷ്ടിച്ചത് ഐഫോണും ആൺസുഹൃത്തിന് ബൈക്കും വാങ്ങാൻ: കരുവാറ്റ കൊലപാതകക്കേസിൽ 13കാരിയുടെ മൊഴി

ആലപ്പുഴ ∙ വീട്ടിലെ സ്വർണം മോഷ്ടിക്കാൻ താൻ ശ്രമിച്ചതു മുത്തച്ഛൻ കണ്ടതിനാലാണ് അദ്ദേഹത്തെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നു കരുവാറ്റ കൊലപാതകക്കേസിൽ കുറ്റാരോപിതയായ പതിമൂന്നുകാരിയുടെ മൊഴി. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ അനുമതിയോടെ ഇന്നലെ പൊലീസ് കുറ്റാരോപിതയെ ചോദ്യം ചെയ്തു. രാവിലെ 9 മുതൽ വൈകിട്ട്…

നിവേദ്യ മക്കളെ കൊന്നത് അതിക്രൂരമായി; ജെനിഫറിനെ ബലമായി വെള്ളത്തിൽ മുക്കി

കൊഴിഞ്ഞാമ്പാറ ∙ മേനോൻപാറ കൂരാങ്കാട്ടിൽ അമ്മ മക്കളെ കൊലപ്പെടുത്തിയത് ക്രൂരമായെന്ന് പൊലീസ്. വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺ കുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്‌റ്റിഫർ (3) എന്നിവരാണ് കൊല്ലപ്പെട്ടത്. നിവേദ്യയെ പൊലീസ് അറസ്റ്റു ചെയ്തു.   കുളിമുറിയിലെ…