മദ്യപിച്ച് വാഹനം ഓടിച്ച കേസ്: ഹെലൻ ഓഫ് സ്പാർട്ടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കാസർകോട് ∙ മദ്യപിച്ച് വാഹനമോടിച്ച കേസിൽ യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ടയുടെ (എസ്.ആർ. ധന്യ) ഡ്രൈവിങ് ലൈസൻസ് താൽക്കാലികമായി റദ്ദാക്കി. മൂന്ന് മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. മദ്യപിച്ച് അപകടം ഉണ്ടാക്കുന്നവിധം വാഹനമോടിച്ചതിനാണ് നടപടി. മോട്ടോർ വാഹന വകുപ്പിന്റെ മൂന്നുദിവസത്തെ പരിശീലന…
മുണ്ടക്കൈ ദുരന്തം; മൈക്രോ പ്ലാൻ പദ്ധതിക്കായി 4.21 കോടി അനുവദിച്ച് സർക്കാർ
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ മൈക്രോപ്ലാൻ പദ്ധതിക്കായി 4.21 കോടി രൂപ അനുവദിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി. മൃഗസംരക്ഷണ പദ്ധതികൾക്കായി അനുവദിച്ച 90,16,600 രൂപ മൈക്രോപ്ലാനിനായി കൈമാറും. ജില്ലാ കലക്‌ടറുടെ അപേക്ഷ പരിഗണിച്ചാണ് സ്പെഷ്യൽ സെക്രട്ടറിയുടെ ഉത്തരവ്. ഈ തുകകളെല്ലാം…
ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞു; കണ്ടക്ടറും ഡ്രൈവറും മരിച്ചു, 20 പേർക്ക് പരിക്ക്
ബെംഗളുരു∙ ബെംഗളൂരു- മൈസുരു എക്‌സ്പ്രസ്‌വേയിൽ ബിഡദിക്ക് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർ മരിച്ചു. 20 പേർക്ക് പരുക്ക്. കണ്ടക്ടർ അരുൺ, ഡ്രൈവർ എന്നിവരാണ് മരിച്ചത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ഡീലക്സ് ബസാണ് ഇന്ന് രാവിലെ…
ബിഹാറില്‍ അധ്യാപകന്‍, ഇടുക്കിയില്‍ കഞ്ചാവ് ‘കച്ചവടം’; ലഹരി വില്‍പ്പനക്കാരനും വാങ്ങിയവരും ഉള്‍പ്പെടെ 6 പേര്‍ പിടിയില്‍
തൊടുപുഴ: ബിഹാറില്‍ അധ്യാപകനായി ജോലി ചെയ്യവെ നാട്ടിലെത്തി കഞ്ചാവ് വില്‍പ്പന നടത്തിവന്ന പ്രധാന കണ്ണിയും, ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങിയ അച്ഛനും മകനുമടക്കം ആറുപേര്‍ എക്‌സൈസിന്റെ പിടിയിലായി. ഇടുക്കി രാജാക്കാട് സ്വദേശി കടുവാകുഴിയില്‍ റോബിന്‍ റെജിയെയാണ് 30 ഗ്രാം കഞ്ചാവുമായി…
‘അവന് വേറെ പെണ്ണുണ്ട്; മരിക്കാൻ പേടിയാണ്, പക്ഷേ…; റിസയുടെ സന്ദേശം പുറത്ത്, ആസിഫിനെതിരെ ലുക്ക്ഔട്ട് നോട്ടിസ്
കണ്ണൂർ∙ പൊയ്ത്തുംകടവിൽ ജീവനൊടുക്കിയ ഫാത്തിമത്തുൽ റിസ (20) കൂട്ടുകാരിക്ക് അയച്ച സന്ദേശം പുറത്ത്. ഭർത്താവ് ദുബായിൽ ജോലി ചെയ്യുന്ന മുണ്ടേരിമൊട്ട മായൻമുക്ക് സ്വദേശി ആസിഫിനെതിരെ പൊലീസ് കേസെടുത്തു. റിസ ജീവനൊടുക്കിയതിനു പിന്നിൽ ഭർത്താവിന്റെ ലഹരി ഉപയോഗവും പീഡനവുമാണെന്നു ബന്ധുക്കളുടെ പരാതിയിൽ പറയുന്നു.…
ജില്ലയിലെ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 242 പേർ
ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് ആരംഭിച്ച നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 67 കുടുംബങ്ങളിലെ 242 പേരാണുള്ളത്. ഇവരില്‍ 90 പുരുഷന്മാരും 91 സ്ത്രീകളും 61 കുട്ടികളുമാണുള്ളത്. ഇതില്‍ ഏഴ് പ്രായമായവരും ഭിന്നശേഷി വിഭാഗത്തിലെ ഒരാളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. മാനന്തവാടി താലൂക്കിലെ…
ബോയ്സ് ടൗണ്‍- പാല്‍ചുരം റോഡില്‍ ഗതാഗത നിയന്ത്രണം
ജില്ലയില്‍ മഴ ശക്തമായി തുടരുന്നതിനാലും പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാലും ബോയ്സ് ടൗണ്‍- പാല്‍ചുരം റോഡിലൂടെയുള്ള രാത്രി ഗതാഗതത്തിന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു.
ജില്ലയിലെ മതപഠന-ട്യൂഷന്‍-സ്‌പെഷ്യല്‍ ക്ലാസുകള്‍ക്ക് നാളെ അവധി
കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസ്സുകള്‍, കോച്ചിംഗ് ക്ലാസ്സുകള്‍ക്ക് നാളെ (ഓഗസ്റ്റ് 8) ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കോളേജുകള്‍ക്ക് അവധി ബാധകമല്ല.…
ശുചിമുറിയിൽ പ്രസവിച്ച് ആദിവാസി യുവതി,സംഭവം വയനാട്ടിൽ
മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രസവ വാർഡിലെ ശുചിമുറിയിൽ പ്രസവിച്ച് ആദിവാസി യുവതി. തിരുനെല്ലി പഞ്ചായത്ത് സ്വദേശിയായ 19-കാരിയാണ് ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പ്രസവ വേദനയെ തുടർന്ന് ഇന്ന് രാവിലെയാണ് യുവതിയെ ആശുപത്രിയിൽ…
ക്രൈം വെബ്സീരിസിൽനിന്ന് പ്രചോദനം; ഭാര്യയെ കൊലപ്പെടുത്തി ടെക്കി: രക്ഷപ്പെട്ടത് 12 ലക്ഷം രൂപയുമായി
ന്യൂഡൽഹി∙ തർക്കത്തെത്തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി. തുടർന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധം നശിപ്പിച്ച് തെളിവു നശിപ്പിക്കാൻ ശ്രമം. ഇതിനെല്ലാം പ്രചോദനമായത് ഒരു ക്രൈം വെബ് സീരീസും. ഈസ്റ്റ് ഡൽഹിയിലാണ് വെബ് സീരീസിലെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്. സ്വത്തു തർക്കത്തെ തുടർന്ന് 62കാരനായ കമൽ…
















