പ്രവാസികൾക്ക് തിരിച്ചടി; ഇനിയില്ല ആ ഇളവുകൾ, കുവൈത്തിൽ വീസ നിമയമത്തിൽ വൻ മാറ്റങ്ങൾ

കുവൈത്ത് സിറ്റി ∙ അടിയന്തര സാഹചര്യങ്ങളെത്തുടർന്ന് പ്രാബല്യത്തിലാക്കിയ ഇളവുകൾ അവസാനിപ്പിച്ച് സന്ദർശക വീസകൾക്കും വിദേശത്തുള്ള താമസക്കാരുടെ അവധി പെർമിറ്റുകൾക്കും നൽകിയിരുന്ന ഓട്ടോമാറ്റിക് കാലാവധി നീട്ടൽ ആനുകൂല്യം കുവൈത്ത് അവസാനിപ്പിക്കുന്നു. മുൻപുണ്ടായിരുന്ന നിയമപരമായ കാലാവധിയും ചട്ടങ്ങളും സെപ്റ്റംബർ ഒന്നുമുതൽ പുനഃസ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം…

മുത്തങ്ങയിൽ പൊലീസുകാരെ ആക്രമിച്ച കേസ്; എം.ഗീതാനന്ദനുൾപ്പെടെ നാലു പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു

കൊച്ചി∙ മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പൊലീസുകാരെ ആക്രമിച്ച കേസിൽ ആദിവാസി ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദൻ ഉൾപ്പെടെയുള്ള നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. വിചാരണക്കോടതി ഇവർക്കുവിധിച്ച 5 വർഷത്തെ ശിക്ഷയാണ് മരവിപ്പിച്ചത്. നാലു പ്രതികൾക്കും ജയിലിൽനിന്ന് പുറത്തിറങ്ങാമെന്നും കോടതി വ്യക്തമാക്കി.…

മുല്ലപ്പൂവിനു പൊന്നുംവില; കൊടുക്കണം ഇരട്ടിവില, ഒറ്റദിവസം കൂടിയത് 600 രൂപ, കല്യാണവും ആവേശം

ചിങ്ങമാസമായതോടെ മുല്ലപ്പൂവില പടർന്നുകയറുന്നു. ഇന്നലെ ഒരു ദിവസം കൊണ്ട് ഒരു കിലോ മുല്ലപ്പൂവിനു കൂടിയത് 600 രൂപയാണ്. പാലക്കാട് പൂമാർക്കറ്റിൽ ബുധനാഴ്ച ഒരു കിലോ മുല്ലപ്പൂവിന് 800 രൂപയായിരുന്നു വില. ഇന്നലെ ഇത് 1400 രൂപയായി. ചിങ്ങമാസത്തിന്റെ തുടക്കത്തിൽ കിലോയ്ക്ക് 700…

എക്സൈസ് വാഹനം കണ്ടതോടെ വിദ്യാർഥികൾ ഓടി; കാറിൽ എംഡിഎംഎ, സിസിടിവിയിൽ കുടുങ്ങിയ ഓട്ടം

മലപ്പുറം∙ കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിനു വിദ്യാർഥികൾ എത്തിയ കാറിൽനിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടി. മലപ്പുറം എക്സൈസ് ആന്റി നർകോട്ടിക് സ്ക്വാഡ് വ്യാഴാഴ്ച വൈകിട്ട് കൊണ്ടോട്ടിയിലെ ഒരു കോളജ് പരിസരത്തു നടത്തിയ പരിശോധനയിലാണ് കോളജ് ഗ്രൗണ്ടിനു സമീപം പാർക്ക്‌ ചെയ്ത കാറിൽനിന്ന് ഒരു…

തിരുവോണത്തിന് ബവ്കോയ്ക്ക് മാത്രം അവധി; ചതയദിനം ഡ്രൈഡേ

തിരുവനന്തപുരം∙ തിരുവോണ ദിനമായ 26നും ശ്രീനാരായണഗുരു ജയന്തി ദിനമായ 28നും ബവ്റിജസ് മദ്യവിൽപനശാലകൾ തുറക്കില്ല. ബാറുകളും കൺസ്യൂമർ ഫെഡിന്റെ വിൽപനശാലകളും 26ന് പ്രവർത്തിക്കുമെങ്കിലും 28ന് അവയും അടയ്ക്കും.

അജ്ഞാത ഫോൺ സന്ദേശം, ചുരുളഴിഞ്ഞത് കൊലപാതകം; വയോധികയുടെ മരണത്തിൽ മകനും പെൺസുഹൃത്തും അറസ്റ്റിൽ

പത്തനംതിട്ട: വൃദ്ധയെ കൊലപ്പെടുത്തിയ കേസിൽ മകനും പെൺസുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട കുമ്പനാട് കോയിപ്പുറം സ്വദേശി പൊന്നമ്മ തോമസ് (75) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. പൊന്നമ്മയുടെ മകൻ ടിജോ തോമസ് (37), സുഹൃത്ത് റിൻസി മോൾ (37) എന്നിവരാണ് അറസ്റ്റിലായത്.   ഒരു…

വൻ കവർച്ച; വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർന്നു

തൃശൂർ: പേരാമംഗലത്ത് വീട് കുത്തിത്തുറന്ന് 50 പവനോളം സ്വർണ്ണാഭരണങ്ങൾ കവർന്നു. തുണിക്കട ഉടമയായ പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്.മകളുടെ വിവാഹ ആവശ്യങ്ങൾക്കായി വാങ്ങി സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളാണ് മോഷ്ടാക്കൾ അപഹരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.   വീടിന്റെ…

കാണാതായ 13കാരിക്കായി സഞ്ചരിച്ചത് 4,000 കിലോമീറ്റര്‍; കണ്ടെത്തിയത് ഒഡിഷയിലെ നക്‌സല്‍ ബാധിത വനമേഖലയില്‍

കൊച്ചി: കേരളത്തില്‍ നിന്ന് കാണാതായ 13കാരിയായ പെണ്‍കുട്ടിയെ ഒഡിഷയിലെ നക്സല്‍ ബാധിത വനമേഖലയില്‍ നിന്ന് കുറുപ്പംപടി പൊലീസ് സാഹസികമായി രക്ഷപ്പെടുത്തി. റോഡ് മാര്‍ഗം 4,000 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് പ്രത്യേക അന്വേഷണ സംഘം കുട്ടിയെ കണ്ടെത്തിയത്. ഒഡിഷ സ്വദേശികളുടെ മകളായ കുട്ടിയെ മേതലയില്‍…

വധശിക്ഷയ്ക്ക് തൊട്ടുമുൻപ് കാരുണ്യം: മകന്റെ ഘാതകന് മാപ്പ് നൽകാൻ പിതാവിനെ പ്രേരിപ്പിച്ചത് ‘ആ തിരിച്ചറിവ്’

തബൂക്ക്∙ വധശിക്ഷ നടപ്പാക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, കൊലക്കേസ് പ്രതിയായ സൗദി യുവാവിന് ജീവന്റെ പുതിയ പുലരി. കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് അവസാന നിമിഷം കാരുണ്യത്തിന്റെ കൈ നീട്ടിയതോടെയാണ് അബ്ദുൽ അസീസ് അബ്ദുള്ള ഹുസൈൻ അൽഅതവി എന്ന ചെറുപ്പക്കാരൻ മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക്…

രാജ്യസഭ എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് മാൾ ജീവനക്കാരി മരിച്ചു; കാർ അമിത വേഗതയിൽ

ഹൈദരാബാദ്∙ രാജ്യസഭ എംപിയുടെ മകൻ അമിത വേഗതയിൽ ഓടിച്ച ആഡംബര കാറിടിച്ച യുവതി മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ കുറ്റം ചുമത്തി. ഇരുപത്തിയാറുകാരിയായ ഭാരതി മുഖിയാണ് മരിച്ചത്. ജനസേന പാർട്ടിയുടെ എംപി ലിങ്കമനേനി രമേഷിന്റെ മകൻ ലിങ്കമനേനി സഞ്ജുഷ് (21) ഓടിച്ച വാഹനമാണ്…