ഓട്ടോ കാരൻ ഇനി ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ഇനി ഒരുനാടിന്റെ പേര് സ്വന്തം ഓട്ടോയുടെ പേര് ആക്കി നാടിനെ നെഞ്ചിലേറ്റിയ പൊതുപ്രവർത്തകൻ ഷിന്റോ കല്ലിങ്കൽ ഇനി തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി നാളെ ( 9/1/26 ന് )സത്യപ്രതിജ്ഞ ചെയ്യും വയനാട് ജില്ലാ പഞ്ചായത്തിൽ തത്കാലിക…
പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; 3 നേതാക്കള്‍ക്കെതിരെ ബിജെപി നടപടി എടുത്തു
തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ചതിനു പിന്നാലെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു 3 നേതാക്കള്‍ക്കെതിരെ നടപടി എടുത്ത് ബിജെപി. കവടിയാര്‍, കാഞ്ഞിരംപാറ, മുടവന്‍മുകള്‍ വാര്‍ഡുകളിലെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ പരസ്യമായി പ്രവര്‍ത്തിച്ച കര്‍ഷക മോര്‍ച്ച സംസ്ഥാന സമിതി അംഗം വി.പി.ആനന്ദ്, വട്ടിയൂര്‍കാവ്…
ഉറക്ക ഡാറ്റയിലൂടെ ഇനി രോഗങ്ങൾ കണ്ടെത്താം;സ്ലീപ് എഫ്എം അവതരിപ്പിച്ച് ഗവേഷകർ
ഉറക്ക ഡാറ്റയിലൂടെ രോഗങ്ങൾ കണ്ടെത്തുന്ന എ ഐ മോഡൽ വികസിപ്പിച്ചെടുത്ത ശാസ്ത്ര ലോകം. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തിയ ഈ നിർമ്മിത ബുദ്ധിയുടെ പേര് സ്ലീപ് എഫ്എം എന്നാണ്. 65,000 ആളുകളിൽ നിന്ന് ശേഖരിച്ച ആറുലക്ഷം മണിക്കൂർ ദൈർഖ്യം വരുന്ന…
കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
മാനന്തവാടി : എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.ബൈജുവിന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബസ് യാത്രക്കാരനിൽ നിന്ന് 205 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. വൈത്തിരി പൊഴുതന അത്തിമൂല കീച്ചേരി ജെസീർ.കെ.സി (36) ആണ് വിൽപനയ്ക്കായി…
ചിറക്കരയിൽ കടുവാഭീതി; വനപാലകർ തിരച്ചിൽ നടത്തി; 4 ക്യാമറകൾ സ്ഥാപിച്ചു
മാനന്തവാടി: മാനന്തവാടി ചിറക്കര എണ്ണപ്പന ഭാഗത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വനംവകുപ്പ് നടപടികൾ ശക്തമാക്കി. പ്രദേശത്ത് നിരീക്ഷണത്തിനായി നാല് ക്യാമറകൾ സ്ഥാപിച്ചു. ഇന്നലെ രാത്രി വനപാലകർ നാട്ടുകാരുമായി ചേർന്ന് നടത്തിയ തിരച്ചിൽ പുലർച്ചെ വരെ നീണ്ടു. രാവിലെ…
ഷൂട്ടിങ് താരമായ പെൺകുട്ടിക്കെതിരെ ലൈംഗിക പീഡനം; പരിശീലകനെതിരെ പോക്സോ കേസ്
ഫരീദാബാദ്∙ ദേശീയ ഷൂട്ടിങ് താരമായ പതിനേഴുകാരിയെ പരിശീലകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ മാസം ഫരീദാബാദിലെ ഒരു ഹോട്ടലിൽ വച്ചാണ് പരിശീലകൻ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഷൂട്ടിങ് മത്സരത്തിലെ പ്രകടനം അവലോകനം ചെയ്യാനാണ് പരിശീലകൻ പെൺകുട്ടിയെ ഹോട്ടലിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചത്.…
ഗവർണറിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ വിസമ്മതിച്ചു; യുവതിയുടെ പിഎച്ച്ഡി റദ്ദാക്കണമെന്ന ഹർജി തള്ളി
ചെന്നൈ ∙ തിരുനെൽവേലി എംഎസ് സർവകലാശാലയിലെ ബിരുദദാന സമ്മേളനത്തിനിടെ, ഗവർണറിൽ നിന്നു സർട്ടിഫിക്കറ്റ് വാങ്ങാൻ വിസമ്മതിച്ച വിദ്യാർഥിനിയുടെ പിഎച്ച്‌ഡി സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഈ കാരണത്തിന്റെ പേരിൽ ബിരുദം റദ്ദാക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. ഗവർണർ പദവിയെ…
ഒരു സർട്ടിഫിക്കറ്റിന് 20,000 രൂപ; 10 വർഷത്തിനിടയിൽ സമ്പാദിച്ചത് 100 കോടിയിലധികം: ആരാണ് ധനീഷ് ധർമൻ
പൊന്നാനി ∙ വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉറവിടം തേടിയുള്ള അന്വേഷണം ചെന്നെത്തിയത് ഡാനി എന്ന് വിളിപ്പേരുള്ള സംഘത്തലവനിലേക്കാണ്. ആരാണ് ഡാനി?, ഏതു നാട്ടുകാരനാണ്?, എന്താണ് ഇയാളുടെ യഥാർഥ പേര്?. ഇതൊന്നും സംഘത്തിലെ ഒരാൾക്കു പോലും അറിയില്ല. മേൽവിലാസം വെളിപ്പെടുത്താതെ വർഷങ്ങളായി വലിയ സംഘത്തെ…
‘തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പൊട്ടിച്ച പടക്കം വീണ് ഫ്ലാറ്റിന് തീപിടിച്ചു, പ്രവർത്തകർ മുങ്ങി’; ഗുരുതര ആരോപണവുമായി നടി
മുംബൈ ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പൊട്ടിച്ച പടക്കം ചെന്നുവീണു വീടിനടുത്തുള്ള ഫ്ലാറ്റിന് തീപിടിച്ച സംഭവത്തിനു പിന്നാലെ, രാഷ്ട്രീയ പാർട്ടികൾ നിയന്ത്രണമില്ലാതെ പെരുമാറുന്നതിനെ രൂക്ഷമായി വിമർശിച്ച് നടി ഡെയ്സി ഷാ രംഗത്തെത്തി. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണു നടി തന്റെ ദേഷ്യവും ആശങ്കയും പങ്കുവച്ചത്.…
മാധവ് ഗാഡ്ഗില്‍ അന്തരിച്ചു
കൊച്ചി: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സംഘത്തിന്റെ അധ്യക്ഷനായിരുന്നു. ഗാഡ്ഗിൽ കമ്മിറ്റി എന്ന പേരിൽ അറിയപ്പെട്ട സംഘം 2011ലാണ് റിപ്പോർട്ട് സമർപ്പിച്ചത്.…
















