വെൽഡിങ് ജോലിക്കിടെ ഓഡിറ്റോറിയത്തിന്റെ മുകളിൽനിന്നു വീണു; യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ ∙ ഓഡിറ്റോറിയത്തിന്റെ മുകളിൽനിന്നു വീണ് വെൽഡിങ് തൊഴിലാളി മരിച്ചു. അമ്പലപ്പുഴ വണ്ടാനം സ്വദേശി അജിത് (32) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നിനാണ് സംഭവം. വെൽഡിങ് ജോലിക്കിടെ കളർകോട് അഞ്ജലി ഓഡിറ്റോറിയത്തിന്റെ മുകളിൽ നിന്ന് കാൽ വഴുതി ‍വീഴുകയായിരുന്നു.

കൈ കാണിച്ചിട്ടും നിർത്തിയില്ല; കെഎസ്ആർടിസി ബസിനു കല്ലെറിഞ്ഞ കേസിലെ പ്രതി തൂങ്ങിമരിച്ചനിലയിൽ

കാസർകോട്∙ തലപ്പാടിയിൽ കെഎസ്ആർടിസി ബസിനു കല്ലെറിഞ്ഞതിനു പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉപ്പള മണ്ണംകുഴി പുതുക്കുടി ഹമീദ് അലിയെ (65) ആണ് ഇന്ന് രാവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.   തിങ്കളാഴ്ചയാണ് ഇയാൾ കെഎസ്ആർടിസി…

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു

കോഴിക്കോട്: താമരശേരിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അടിവാരം പൊട്ടിഗെ ആഷിക് – ഷഹല ഷെറിന്‍ ദമ്പതികളുടെ കുഞ്ഞ് ജന്ന ഫാത്തിമയാണ് മരിച്ചത്. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.   ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം.…

ടാറ്റൂ മായ്ചിട്ടും അപേക്ഷ നിരസിച്ചു; സിഎപിഎഫ് കോണ്‍സറ്റബിള്‍ ഉദ്യോഗാര്‍ഥിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

കൊല്‍ക്കത്ത: ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടാറ്റൂ ചെയ്തതിന്റെ പാടുകള്‍ ഉണ്ടെന്ന കാരണത്താല്‍ സെന്‍ട്രല്‍ ആംഡ് ഫോഴ്‌സിലെ ജോലിക്കുള്ള അപേക്ഷ നിരസിച്ചതിനെ ചോദ്യം ചെയ്ത് ഉദ്യോഗാര്‍ഥി സമര്‍പ്പിച്ച ഹര്‍ജി തള്ളി കല്‍ക്കട്ട ഹൈക്കോടതി. പുനഃപരിശോധനയ്ക്ക് മുമ്പാണ് ഉദ്യോഗാര്‍ഥി ടാറ്റൂ നീക്കം ചെയ്തത്. ഇത്…

ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ 4 മാസം; ആശങ്കയിൽ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ പൊലീസ് ഉദ്യോഗാർഥികൾ

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ, നിയമനം കിട്ടാതെ ചങ്കിടിപ്പോടെ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ പൊലീസ് (കമാന്‍ഡോ വിങ്) റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ 4 മാസം മാത്രം ബാക്കിയുള്ളപ്പോഴും നിയമനത്തില്‍ മെല്ലെപ്പോക്ക് നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന്…

പോക്സോ ; മദ്രസ്സ അധ്യാപകന് തടവും പിഴയും

മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾക്ക് വിവിധ വകുപ്പുകളിലായി 10 വർഷം തടവും 60000 രൂപ പിഴയും. മാനന്തവാടി കമ്മം പള്ളിക്കൽ കടവത്ത് ചെറിയ വീട്ടിൽ കെ.സി മൊയ്‌തു (34)വിനെയാണ് സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്.…

വയനാട് പുൽപ്പളളിയിൽ യുഡിഎഫ്-ബിജെപി സഖ്യമില്ല; വിജയിച്ച കോൺഗ്രസ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ രാജിവെച്ചു

വയനാട് പുൽപ്പളളി ഗ്രാമപഞ്ചായത്തിൽ യുഡിഎഫ്- ബിജെപി സഖ്യമില്ല. ബിജെപി പിന്തുണയിൽ വിജയിച്ച രണ്ട് കോൺഗ്രസ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ രാജിവെച്ചു. ഡിസിസിയുടെ നിർദേശത്തെ തുടർന്നാണ് രാജി. സെലിൻ മാനുവൽ, ഗീത കുഞ്ഞികൃഷ്‌ണൻ എന്നിവരാണ് രാജിവെച്ചത്. ഇരുവരും ബിജെപി പിന്തുണയോടെ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക്…

‘ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം’; വിവാദ പരാമര്‍ശത്തില്‍ എ കെ ബാലന് ജമാ അത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: വിവാദപരാമര്‍ശത്തില്‍ സിപിഎം നേതാവ് എ കെ ബാലന് വക്കീല്‍ നോട്ടീസ് അയച്ച് ജമാ അത്തെ ഇസ്ലാമി. ഒരാഴ്ചയ്ക്കകം പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണം. അല്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി മുഹമ്മദ് സാഹിബ് വക്കില്‍…

പാസ്‌പോര്‍ട്ട് വെരിഫിക്കേഷനിടെ യുവതിയെ കടന്നുപിടിച്ചു; പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: പാസ്‌പോര്‍ട്ട് വെരിഫിക്കേഷനിടെ യുവതിയെ കടന്നുപിടിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെ സിപിഒ വിജീഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പാസ്‌പോര്‍ട്ട് വെരിഫിക്കേഷനായി യുവതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു വിജീഷിന്റെ അതിക്രമം.   വകുപ്പുതല അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സസ്‌പെന്‍ഷന്‍. ഡിജിപിയുടെ നിര്‍ദേശനുസരമാണ് നടപടി.യുവതിയുടെ പരാതിയില്‍ സിപിഒയ്‌ക്കെതിരെ…

കടിക്കാതിരിക്കാന്‍ ഇനി കൗണ്‍സലിങ് നല്‍കാം; തെരുവുനായകള്‍ക്ക് ഏത് മൂഡ് എന്ന് എങ്ങനെ അറിയും?, പരിഹാസവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസില്‍ മൃഗസ്്നേഹികള്‍ക്കെതിരെ പരിഹാസവുമായി സുപ്രീംകോടതി. കടിക്കാതിരിക്കാന്‍ ഇനി നായകള്‍ക്ക് കൗണ്‍സലിങ് നല്‍കുക മാത്രമാണ് ബാക്കിയുള്ളതെന്ന് പറഞ്ഞ സുപ്രീം കോടതി തെരുവുനായകള്‍ക്ക് ഏത് മൂഡ് ആണെന്ന് എങ്ങനെ അറിയുമെന്നും ചോദിച്ചു. സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിന്റെ…