വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ദില്ലി: വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം. കേന്ദ്രം നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരമുള്ള രൂപമാറ്റം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച വര്‍ക്ക് ഷോപ്പുകളിലോ സര്‍വീസ് സ്റ്റേഷനുകളിലോ നടത്താം. രൂപമാറ്റം വരുത്തുന്നതിന് മുമ്പ് ഫോം 22 സി വഴി രജിസ്റ്ററിംഗ്…

താമരശേരിയിലെ ഫ്രഷ് കട്ട് മാലിന്യസംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാൻ ഉത്തരവ്

താമരശ്ശേരി: ഗുരുതരമായ പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ നിരന്തരമായ പരാതികളെ തുടർന്ന് താമരശേരിയിലെ ‘ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്’ അടച്ചുപൂട്ടാൻ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കർശന ഉത്തരവ്. കമ്പനിയുടെ എല്ലാവിധ പ്രവർത്തനങ്ങളും അടിയന്തരമായി നിർത്തിവെക്കാൻ ബോർഡ് ചെയർപേഴ്സൺ…

ഫോളോവേഴ്‌സില്‍ ലോകറെക്കോര്‍ഡ്; രണ്ട് മില്യണ്‍ അടിച്ച് കേരള പൊലീസ്

തിരുവനന്തപുരം: രണ്ട് മില്യണ്‍ ഇന്‍സ്റ്റാഗ്രാം ഫോളേവേഴ്‌സുമായി റെക്കോര്‍ഡിട്ട് കേരള പൊലീസിന്റെ ഇന്‍സ്റ്റഗ്രാം പേജ്. ലോകത്തിലെ സംസ്ഥാന പൊലീസ് ഇന്‍സ്റ്റാഗ്രാം പേജുകളില്‍ ആദ്യമായി 2 മില്യണ്‍ ഫോളോവേഴ്‌സ് തികച്ച് ഇന്‍സ്റ്റാഗ്രാം പേജ് ലോക റെക്കോര്‍ഡിട്ടെന്നും കേരള പൊലീസ് ഫെയ്ബുക്കില്‍ കുറിച്ചു.   നര്‍മ്മത്തിലൂടെയും…

മൂന്ന് ജില്ലകളില്‍ നാളെ അവധി; ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ മാത്രം

കോഴിക്കോട്: കോഴിക്കോട്, വയനാട്, പത്തനംതിട്ട ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ജില്ല കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തിരുവല്ല താലുക്കില്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന…

അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ

മാനന്തവാടി: മദ്യലഹരിയിൽ വയോധികയായ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. തോണിച്ചാൽ പിലാക്കണ്ടിക്കുന്നേൽ വീട്ടിൽ ദിനേശൻ (50) ആണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്ന ദിനേശൻ വീട്ടിൽ വെച്ച് അമ്മയെ ക്രൂരമായി മർദ്ദിക്കുകയും കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 1-ന് വൈകുന്നേരം…

‘സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം’; ദുബൈയില്‍ 103 വ്യാജ അക്കൗണ്ടുകള്‍ക്ക് പൂട്ട്

ദുബൈ: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി മൂന്ന് മാസത്തിനിടെ 103 വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടിച്ച് ദുബൈ പൊലീസ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് ഇത്രയും അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തത്. ക്രിമിനല്‍ അഫയേഴ്സ് ഡെപ്യൂട്ടി കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ ഹരേബ്…

വിമാനം രണ്ടു മണിക്കൂര്‍ വൈകി; ഒമ്പത് വര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ മലയാളിക്ക് നഷ്ടപരിഹാരത്തിന് ഉത്തരവ്

തിരുവനന്തപുരം: വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയ പ്രവാസിക്ക് 1.36 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. സൗദി അറേബ്യയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി കപില്‍ദേവിന് എയര്‍ ഇന്ത്യ എയര്‍ലൈന്‍സാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഒന്‍പത് വര്‍ഷം നീണ്ട നിയമ…

15 കാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: ജീവപര്യന്തം കിട്ടിയ പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി

തിരുവനന്തപുരം∙ കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി പ്രിയരഞ്ജനു ജാമ്യം അനുവദിച്ച സുപ്രീംകോടതി, ശിക്ഷ താല്‍ക്കാലികമായി മരവിപ്പിച്ചു. ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം അഡിഷനല്‍ സെഷന്‍സ് കോടതി…

‘കടയുടമ പറഞ്ഞതാണ്, പണം വേണം’; മാസ്ക് ധരിച്ചെത്തി, സെയിൽസ് ഗേളിനെ പറ്റിച്ച് പണംതട്ടി

കൊച്ചി ∙ കടയുടമ പറഞ്ഞയച്ചതാണെന്ന വ്യാജേനയെത്തി സെയിൽസ്ഗേളിനെ കബളിപ്പിച്ച് 6,000 രൂപ തട്ടിച്ചു. വൈറ്റില ജംക്‌ഷന് സമീപമുള്ള സ്ഥാപനത്തില്‍ ഇന്നലെയായിരുന്നു സംഭവം. മാന്യമായ വസ്ത്രവും മാസ്കും ധരിച്ച് വൈകിട്ട് മൂന്നരയോടെ സ്ഥാപനത്തിലെത്തിയ മധ്യവയസ്കനാണ് തട്ടിപ്പു നടത്തിയത്.   വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.…

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി, മറ്റൊരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

ചത്ര∙ ജാർഖണ്ഡിലെ ചത്ര ജില്ലയിൽ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 2023ൽ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്.   തിങ്കളാഴ്ച വൈകുന്നേരം പുറത്തുപോയ പെൺകുട്ടിയെ…