കോളജുകളിലെ അധ്യാപക– വിദ്യാർഥി വാട്സാപ് ഗ്രൂപ്പുകൾക്ക് പെരുമാറ്റച്ചട്ടം
തിരുവനന്തപുരം ∙ കോളജ് അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ഉൾപ്പെടുന്ന വാട്സാപ് ഗ്രൂപ്പുകളിലെ ചർച്ചകൾക്കു പെരുമാറ്റച്ചട്ടം പുറത്തിറക്കി ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജ്യുക്കേഷൻ. രാഷ്ട്രീയവും മതപരവുമായ ചർച്ചകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണു നീക്കം. കോളജുകളിലെ ഇത്തരം ഗ്രൂപ്പുകൾ വിദ്യാർഥികൾക്കുള്ള അറിയിപ്പുകൾ, നിർദേശങ്ങൾ എന്നിവ…
മലയാളി ബാലിക ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
ഷാർജ∙ മലയാളി ബാലിക ഷാർജയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ചു. ഷാർജ അൽ നബ്ബയിൽ താമസിക്കുന്ന കാസർകോട് മൊഗ്രാൽ സ്വദേശി മുബാറക് അലിയുടെ മകൾ സഫ(ഏഴ്)യാണ് മരിച്ചത്. ഷാർജയിലെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്ന് രാവിലെ…
കഴുത്തിന് കുത്തിപിടിച്ചു, നടുവിന് ചവിട്ടി: കുണ്ടറ താലൂക്ക് ആശുപത്രിയിൽ നഴ്സിനെ മർദിച്ചു; നാലുപേർ പിടിയിൽ
കൊല്ലം∙ കുണ്ടറ താലൂക്ക് ആശുപത്രിയിലെ നഴ്സിനെയും സുരക്ഷാ ജീവനക്കാരെയും മദ്യപസംഘം മർദിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ. പടപ്പക്കര സ്വദേശികളായ റെജിൻ (35), നിഖിൽദാസ് (32), അലൻ (32), സുനിൽ (32) എന്നിവരാണ് പിടിയിലായത്. പ്രതികളെ ഇന്ന് റിമാൻഡ് ചെയ്യും. …
ചണ്ഡീഗഡിൽ ഭീകരാക്രമണശ്രമം തടഞ്ഞു, സ്ഫോടക വസ്തുക്കളുമായി മൂന്നുപേർ പിടിയിൽ; ഖലിസ്ഥാൻ ഭീകരസംഘടനയുമായി ബന്ധം
ന്യൂഡൽഹി∙ ചണ്ഡീഗഡിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ഡീഗഡിലെ സെക്ടർ 43-ലെ ബസ് സ്റ്റാൻഡിന് സമീപത്തുനിന്നാണ് സ്ഫോടക വസ്തുക്കളുമായി മൂന്നുപേരെ പൊലീസ് പിടികൂടിയത്. ഖലിസ്ഥാൻ ഭീകരസംഘടനയുമായി ബന്ധമുള്ളവരാണ് പിടിയിലായത്. ടിഫിൻ ബോക്സ് ബാഗിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു…
വിഡിയോ വൈറലായി; വിദ്യാർഥിനികൾക്കൊപ്പം ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിന് സസ്പെൻഷൻ
ജയ്‌പുർ ∙ രാജസ്ഥാനിലെ ആൽവാറിൽ വിദ്യാർഥിനികൾക്കൊപ്പം ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനു സസ്പെൻഷൻ. ഒൻപത് മുതൽ 12–ാം ക്ലാസ് വരെ പഠിക്കുന്ന 200 ഓളം വിദ്യാർഥികളെയും കൊണ്ടാണ് പ്രിൻസിപ്പൽ ചെക്ക് ഡാമിലെത്തിയത്. വനിത അധ്യാപകരെ കൂട്ടാതെയാണ് പ്രിൻസിപ്പൽ പെൺകുട്ടികൾ അടക്കമുള്ള വിദ്യാർഥികളുമായി…
സവാള വില കുതിച്ചുയരുന്നു; തടയിടാന്‍ കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് പഞ്ചസാരയ്ക്ക് പിന്നാലെ സവാള വിലയും കുതിച്ചുയരുന്നു. രാജ്യത്തെ ശരാശരി സവാള വില കിലോയ്ക്ക് 42 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 19 ശതമാനം വര്‍ധനവാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 45 ശതമാനമാണ് വര്‍ധന. ഡല്‍ഹി,…
വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക്, ‘ബോസ്’ സമ്പാദിച്ചത് ലക്ഷങ്ങൾ, പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ്; സിനിമാ മേഖലയിലും വിൽപന
കൊച്ചി ∙ കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ് വീട്ടിൽ വരുൺ ദേവ് (35) കേരളത്തിലേക്ക് ഡൽഹിയിൽ നിന്ന് രാസലഹരി എത്തിക്കുന്നതിലെ പ്രമുഖൻ. ‘എക്സ്’ എന്നും ‘ബോസ്’ എന്നുമൊക്കെ ഇടനിലക്കാർക്കിടയിൽ അറിയപ്പെട്ടിരുന്ന വരുൺ ദേവ് ലഹരി കടത്തിയതാവട്ടെ, വണ്ടിക്കച്ചവടത്തിന്റെ…
മാടി വിളിച്ച് നീലക്കുറിഞ്ഞിപ്പൂക്കൾ; ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും
മൂന്നാർ: ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും. രാവിലെ 11ന് സിസിഎഫ് ഡി.കെ.വിനോദ് നീലക്കുറിഞ്ഞി ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടക്കം ചടങ്ങിൽ പങ്കെടുക്കും. ഗ്യാപ് റോഡിന് സമീപം തയാറാക്കിയ കവാടത്തിലൂടെയാണ് നീലക്കുറിഞ്ഞി ഉദ്യാനത്തിൽ…
വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ്: ഒരു കുടുംബത്തിന് 3 സൗജന്യ ഗ്യാസ് സിലിണ്ടർ; സ്ത്രീകള്‍ക്ക് കൂടുതൽ ബസുകളിൽ സൗജന്യ യാത്ര
ചെന്നൈ∙ തമിഴ്നാട്ടിൽ വമ്പൻ ജനക്ഷേമപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി.ജോസഫ് വിജയ്. വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങൾക്ക് ഒരു വർഷം മൂന്ന് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്ന് വിജയ് നിയമസഭയിൽ പറഞ്ഞു. ‘അന്നപൂർണി സൂപ്പർ സിക്സ്’ എന്നുപേരിട്ട പദ്ധതി 2027-ലെ…
സെപ്റ്റംബര്‍ 11ന് ബാങ്ക് ദേശീയ പണിമുടക്ക്; നാലുദിവസം അടഞ്ഞുകിടക്കും
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്. ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്ക് ആഹ്വാനം ചെയ്തത്. ബാങ്കിങ് പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ചുദിവസമായി കുറയ്ക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നതിലെ കാലതാമസം, പ്രവര്‍ത്തന…
















