95.93 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു
ബത്തേരി: കാറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന എം.ഡി.എം.യുമായി യുവാവ് പിടിയില്‍. കോട്ടക്കല്‍, വെസ്റ്റ്് വില്ലൂര്‍, കൈതവളപ്പില്‍ വീട്ടില്‍ ഷമീം(33)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 22.11.2025 തീയതി രാവിലെ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നടത്തിയ…
തുടർച്ചയായി നാലാം തവണയും ജനവിധി തേടി സൗജത്ത് ഉസ്മാൻ
പനമരം: ജനകീയ പ്രവർത്തനങ്ങളുടെയും വികസന മുന്നേറ്റങ്ങളുടെയും കരുത്തുമായി പനമരം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ (കൈതക്കൽ) യു.ഡി.എഫ് സ്ഥാനാർത്ഥിയായി സൗജത്ത് ഉസ്മാൻ ജനവിധി തേടുന്നു. തുടർച്ചയായി ഇത് നാലാം തവണയാണ് സൗജത്ത് ഉസ്മാൻ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത് എന്നത് ഇവരുടെ ജനസമ്മതിക്കുള്ള…
സ്പായിൽ പോയ കാര്യം ഭാര്യയെ അറിയിക്കും’; പൊലീസുകാരനെ ഭീഷണിപ്പെടുത്തി 4 ലക്ഷം രൂപ തട്ടി, ഒന്നാം പ്രതി എസ്ഐ
കൊച്ചി ∙ ബോഡി മസാജിങ്ങിനു സ്പായിൽ പോയ കാര്യം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസുകാരനിൽ നിന്ന് 4 ലക്ഷം രൂപ തട്ടിയെടുത്തെന്ന് എസ്ഐക്കെതിരെ കേസ്. പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ.കെ.ബൈജുവാണ് കേസിലെ ഒന്നാം പ്രതി. ഇടപ്പള്ളിയില്‍ പ്രവർത്തിക്കുന്ന സ്പായിലെ ജീവനക്കാരി…
KSRTCയുടെ പുത്തൻ വോൾവോ ബസ്സിൽ തുപ്പി യാത്രക്കാരൻ; നിസ്സഹായരായി ജീവനക്കാർ
പൊതുഗതാഗത സംവിധാനങ്ങളെ കുറിച്ച് പല പരാതികളും യാത്രക്കാർ ഉന്നയിക്കാറുണ്ട്. എന്നാൽ, ഈ പരാതികളെല്ലാം കേട്ട് യാത്രക്കാർക്ക് മികച്ച യാത്രാസൗകര്യം ഒരുക്കാൻ ശ്രമിക്കുന്ന ജീവനക്കാരുടെ ശ്രമങ്ങളെ അപ്രസക്തമാക്കുന്ന തരത്തിലാണ് ചിലരുടെ പെരുമാറ്റം. പൗരബോധമില്ലാതെ പൊതുസ്വത്ത് വൃത്തികേടാക്കുന്ന ഒരാളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ…
വയനാട്ടിൽ കോൺഗ്രസ് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി ജഷീർ പള്ളിവയൽ; പത്രിക നൽകി
കൽപറ്റ ∙ ചർച്ചകൾക്കൊടുവിൽ കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തുവിട്ട വയനാട്ടിൽ വിമത സ്വരമുയർത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജഷീർ പള്ളിവയൽ. ജില്ലാ പഞ്ചായത്ത് തോമാട്ടുചാൽ ഡിവിഷനിൽ വിമതനായി മത്സരിക്കാൻ ജഷീർ പത്രിക സമർപ്പിച്ചു. ചില കോൺഗ്രസ് പ്രവർത്തകരും പത്രിക…
സ്ത്രീയെ കൊണ്ടുവന്നത് രാത്രിയില്‍, ലൈംഗികബന്ധത്തിനുശേഷം തര്‍ക്കം; മൃതദേഹം മറവ് ചെയ്യാനുള്ള ശ്രമത്തിനിടെ മദ്യലഹരിയില്‍ ഉറങ്ങിപ്പോയി
കൊച്ചി: കോന്തുരുത്തിയില്‍ ലൈംഗികത്തൊഴിലാളിയെ കൊലപ്പെടുത്തിയത് ലൈംഗികബന്ധത്തിനുശേഷമുണ്ടായ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നെന്ന് പോലീസ്. കോന്തുരുത്തി സ്വദേശിയായ ജോര്‍ജ് ആണ് ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ക്കെട്ടി സൂക്ഷിച്ചത്. തുടര്‍ന്ന് മൃതദേഹം മറവുചെയ്യാനുള്ള ശ്രമത്തിനിടെ മദ്യലഹരിയിലായിരുന്ന പ്രതി ഉറങ്ങിപ്പോയെന്നും ഇതിനിടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടതെന്നും…
ലേസര്‍ ലൈറ്റുകള്‍ മിന്നുന്ന ബസില്‍ ഉച്ചത്തില്‍ പാട്ട് വച്ച് വിദ്യാര്‍ഥികളുടെ ഡാന്‍സ്; ഏത് സ്‌കൂളാണെന്ന് അറിയിക്കണം
കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍ കാബിനിലെ വ്‌ലോഗ് ചിത്രീകരണത്തിനെതിരെ കര്‍ശന നടപടി വേണമെന്നു ഹൈക്കോടതി. കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളുടെ ഉപയോഗം, നിയമവിരുദ്ധമായ രൂപമാറ്റം എന്നിവയ്‌ക്കെതിരെയും നടപടിയെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും ഗതാഗത കമ്മീഷണര്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി. വാഹനങ്ങളുടെ അനധികൃത രൂപമാറ്റം സൃഷ്ടിക്കുന്ന…
അബുദാബിയിൽ നിന്ന് നാട്ടിലെത്തിയത് ഈ മാസം; വെർച്വല്‍ അറസ്റ്റിലാണെന്നു ഭീഷണി, വയോധിക ദമ്പതികൾക്ക് നഷ്ടമായത് 1.40 കോടി
കീഴ്‌വായ്പൂർ (പത്തനംതിട്ട)∙ വെർച്വൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി വയോധിക ദമ്പതികളിൽ നിന്നും 1.40 കോടിരൂപ തട്ടിയെടുത്തു. മല്ലപ്പള്ളി സ്വദേശിയായ കിഴക്കേൽ വീട്ടിൽ ഷേർലി ഡേവിഡ് (63), ഭർത്താവ് ഡേവിഡ് പി. മാത്യു എന്നിവരാണ് തട്ടിപ്പിന് ഇരയായത്. ഷേർലി ഡേവിഡിനെ 18–ാം തീയതി…
പ്രകടനം കാണണമെന്ന് തലേന്ന് നമാംശ് പറഞ്ഞു, മകന്റെ എയർ ഷോ യുട്യൂബിൽ തിരഞ്ഞു; പക്ഷേ ആ പിതാവ് കണ്ടത്…
ന്യൂഡൽഹി∙ ദുബായിലെ എയർഷോയ്ക്കിടെ തേജസ് വിമാനം തകർന്ന് വിങ് കമാൻഡർ നമാംശ് സ്യാൽ അപകടത്തിൽ മരിച്ച വിവരം പിതാവ് അറിയുന്നത് യുട്യൂബിലൂടെ. എയർ ഷോയിലെ പ്രകടനം ടിവി ചാനലിലോ യുട്യൂബിലോ കാണാൻ തലേന്ന് ഫോണിൽ സംസാരിച്ചപ്പോൾ മകൻ ആവശ്യപ്പെട്ടിരുന്നതായി പിതാവ് ജഗൻനാഥ്…
സ്ത്രീയെ തലയ്ക്കടിച്ച് കൊന്നു, വീട്ടുവളപ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; അരികിലിരുന്ന് ഉറങ്ങി വീട്ടുടമസ്ഥൻ
സമീപത്തെ വീട്ടുവളപ്പിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. വീട്ടുടമ ജോർജ് കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളിയാണ്. ഇന്നലെ രാത്രിയാണ് ജോർജ് സ്ത്രീയെ വീട്ടിലെത്തിച്ചത്. വീട്ടിൽ ഭാര്യയും മക്കളും ഉണ്ടായിരുന്നില്ല. പണത്തെച്ചൊല്ലി ഇരുവരും തർക്കമുണ്ടായി. മദ്യലഹരിയിലായിരുന്ന ജോർജ്…















