Top Tags
    Latest Story
    സ്വര്‍ണവില കുതിപ്പ് തുടരുന്നു; രണ്ടുദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്ഇന്നും മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ, കാറ്റ്‘മത്സരയോട്ടം വേണ്ട’; ബസ് സര്‍വീസുകള്‍ക്ക് നിര്‍ബന്ധിത ഇടവേള വരുന്നു; നവംബര്‍ 1 മുതല്‍ നടപ്പാക്കുംരാജന്റെ ‘ജാക്ക്‌പോട്ട്‌’; ഇതാ ഇവിടെയുണ്ട് 58 വര്‍ഷത്തെ ലോട്ടറികള്‍!കോളിയാടിയിൽ വാഹന അപകടത്തിൽ മരണപ്പെട്ടയാളെ തിരിച്ചറിയാൻ സഹായിക്കൂതിരുപ്പതി ലഡു തയാറാക്കാനുള്ള പാമോയിൽ ചേർത്ത വ്യാജ നെയ്യ്; 96 കോടിയുടെ ഇടപാടിൽ ഇ.ഡി അറസ്റ്റ്വിക അക്കാദമിയിൽ വൻ സുരക്ഷാ വീഴ്ച; ഇന്ത്യൻ പൗരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശുകാരൻ, പിടിയിൽറെയിൽവേ പാർക്കിങ്ങിൽ 7.56 കോടിയുടെ ജിഎസ്‌ടി വെട്ടിപ്പ്; 69 ഇടങ്ങളിൽ പരിശോധനമകളെ കൊലപ്പെടുത്തി മൃതദേഹം ഫ്രിജിൽ; പിതാവ് ജീവനൊടുക്കി, 3 കുറിപ്പുകൾ കണ്ടെത്തി

    Main Story

    കളിക്കുന്നതിനിടെ ഇലക്ട്രിക് ഓട്ടോറിക്ഷ ഓണായി നീങ്ങി; 4 വയസുകാരിയും ഓട്ടോറിക്ഷയും കിണറ്റിൽവീണു

    പന്നിത്തടം: മരത്തംകോട് ഇലട്രിക് ഓട്ടോറിക്ഷയോടൊപ്പം കിണറ്റിൽ വീണ നാലു വയസ്സുകാരി നിസാര പരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കിടങ്ങൂരിൽ ചിറ്റിലപ്പിള്ളി വിന്നിയുടേയും സീമയുടേയും മകൾ എൽസിക്കാണ് പരിക്കേറ്റത്.   സീമയുടെ പിതാവ് ഔസി ഓടിക്കുന്ന ഓട്ടോറിക്ഷയാണിത്. ഉച്ചയ്ക്ക് രണ്ടരയോടെ ഊണുകഴിക്കാനെത്തി വീട്ടുമുറ്റത്ത് നിർത്തിയിട്ട…

    വീസ തട്ടിപ്പ്; വീടു വിറ്റ് പണം നൽകിയവർ വരെ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ

    കൂട്ടിക്കൽ ∙ വിദേശരാജ്യങ്ങളിൽ വീസ വാഗ്ദാനം ചെയ്തു പലരിൽ നിന്നായി പണം തട്ടിയ ഓർക്കിഡ് കൺസൾട്ടൻസി ഉടമ ഒളിവിൽ. കൂട്ടിക്കൽ പാലക്കുന്നേൽ അനീഷ് ഉമ്മറാണ് ഒളിവിൽ പോയത്. ഏറെ നാളായി വിവിധ പേരുകളിലായി പ്രവർത്തിച്ചു വന്ന ട്രാവൽ ഏജൻസി ‌മുണ്ടക്കയം പൊലീസ്…

    കാഫിർ സ്ക്രീൻഷോട്ട്: അന്വേഷണത്തിന് പ്രത്യേക സംഘം; കോഴിക്കോട് റൂറൽ എസ്പി തലവൻ

    തിരുവനന്തപുരം∙ വടകര കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു. കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലാണ് എസ്‌ഐടി രൂപീകരിച്ചത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.കെ.ശൈലജയ്‌ക്കെതിരെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസ് പുനരന്വേഷിക്കാനാണ് എസ്‌ഐടി…

    അക്ബർ അലി നഗരത്തിലെ പെൺ‌വാണിഭ സംഘത്തിലെ കണ്ണി; ഹോട്ടൽ നടത്തിപ്പിന്റെ മറവിൽ ലഹരി ഇടപാടും ?

    കൊച്ചി ∙ ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത പെൺകുട്ടികളെ ക്രൂരമായി മർദിച്ച കേസിലെ മുഖ്യപ്രതി അക്ബർ അലി നഗരത്തിലെ പെൺവാണിഭ സംഘത്തിലെ കണ്ണിയെന്ന് പൊലീസ്. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ഇയാളുടെ പശ്ചാത്തലം സംശയാസ്പദവും ദുരൂഹവുമാണെന്ന് പൊലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. തുടർന്ന്…

    വിമാന കമ്പനികൾക്ക് ആശ്വാസവുമായി കേന്ദ്രം; ഇന്ധനവിലയിലെ ആഘാതം ലഘൂകരിക്കാൻ പതിനായിരം കോടി

    ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് പ്രതിസന്ധിയിലായ വ്യോമയാന മേഖലയ്ക്ക് ആശ്വാസമായി കേന്ദ്ര സർക്കാർ ഫണ്ട് പ്രഖ്യാപിച്ചു. കുതിച്ചുയർന്ന വിമാന ഇന്ധനവിലയുടെ ആഘാതം ലഘൂകരിക്കുന്നതിന് 10,000 കോടി രൂപയുടെ ഫണ്ടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.   വിമാന കമ്പനികൾക്ക് എടിഎഫ് വില…

    ‘കെഎം ബഷീറിന്റെ കൊലയാളിയെ ഇരുത്തരുത്’; കൃഷിമന്ത്രിക്കൊപ്പം ശ്രീറാം വെങ്കിട്ടരാമന്‍; പ്രതിഷേധവുമായി മാധ്യമ പ്രവര്‍ത്തകര്‍

    തിരുവനന്തപുരം: കൃഷി മന്ത്രി ടി സിദ്ദിഖിനൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍. കെഎം ബഷീറിന്റെ കൊലയാളി വാര്‍ത്താ സമ്മേളനത്തില്‍ വേണ്ടെന്ന നിലപാടെടുക്കുകയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. പ്രതിഷേധത്തെത്തുടര്‍ന്ന് വാര്‍ത്താസമ്മേളനത്തിനിടെ ശ്രീറാം പുറത്തിറങ്ങി പോകുകയായിരുന്നു. കൃഷിവകുപ്പ് ഡയറക്ടറാണ് ശ്രീറാം വെങ്കിട്ടരാമന്‍.   ശ്രീറാം വെങ്കിട്ടരാമന്‍…

    റാം ചരണിനടുത്തേക്ക് പാഞ്ഞടുത്ത് ആരാധകൻ! തൂക്കിയെടുത്ത് ബോഡിഗാർഡ്; പേടിച്ച് വിറച്ച് ‍ജാൻവി, ഒടുവിൽ

    താരങ്ങളോടുള്ള ആരാധന മൂത്ത് സ്ഥലകാല ബോധമില്ലാതെ പെരുമാറുന്ന ആരാധകരുടെ വിഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. നടൻ റാം ചരണും അദ്ദേഹത്തിന്റെ ഒരു ആരാധകനുമാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ‘പെദ്ദി’ പ്രൊമോഷൻ വേദിയിലേക്ക് പാഞ്ഞെത്തിയ ഒരു ആരാധകനെ തൂക്കിയെടുത്തോടിയ റാം…

    മൂന്ന് ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ; നാളെ എട്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. അതിനാല്‍ മുന്നറിയിപ്പിന്റെ ബുധനാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ…

    സിഗരറ്റ് വലിച്ച് മീശ പിരിച്ച് പെരിയ ഇരട്ടക്കൊലക്കേസ് പ്രതി അശ്വിൻ; റീൽസ് ചിത്രീകരിച്ചത് ജാമ്യവ്യവസ്ഥ ലംഘിച്ച്

    കാസർകോട് ∙ സിഗരറ്റ് വലിച്ച് പുക ഊതുന്നതും മീശ പിരിക്കുന്നതും റീലാക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് പരോളിലിറങ്ങിയ പെരിയ ഇരട്ടക്കൊലക്കേസ് പ്രതി. ബേഡകം കുണ്ടംകുഴി സ്വദേശിയായ ഏഴാം പ്രതി അശ്വിനാണ് റീൽ പോസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കരുത് എന്ന പരോൾ…

    ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു; ബിജെപി സ്ഥാനാര്‍ഥി പിടിയില്‍

    പാലക്കാട്: നെന്മാറയില്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി ബിജെപി സ്ഥാനാര്‍ഥി. നെന്മാറ പഞ്ചായത്തിലെ 17ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന പ്രഭാവതിയെയാണ് പൊലീസ് പിടികൂടിയത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.   കഴിഞ്ഞ മാസം 29 ന് രാത്രി…