നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ബേക്കറി ഉടമ പിടിയിൽ; 2 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു

    മാനന്തവാടി: മാനന്തവാടി പിലാക്കാവിലെ ബേക്കറിയിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങളും വൻ തുകയും പോലീസ് പിടിച്ചെടുത്തു. പിലാക്കാവ് ടൗണിൽ ‘ആഷിഖ് ബേക്കറി’ നടത്തുന്ന ഇബ്രാഹിം എം.കെ. (52) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെത്തുടർന്ന് സബ് ഇൻസ്പെക്ടർ സോബിൻ കെ.കെയുടെ…

സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തിപ്രാപിക്കുന്നു; ഇന്ന് മുതല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തിപ്രാപിക്കുന്നു. ഇന്ന് മുതല്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.   മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം…

വീട്ടില്‍ വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; അഞ്ച് വര്‍ഷത്തിനിടെ ഷോക്കേറ്റ് മരിച്ചത് 577 പേര്‍

തിരുവനന്തപുരം: ഇന്നുമുതല്‍ ഒരാഴ്ച ദേശീയ വൈദ്യുതി സുരക്ഷാവാരമായി ആചരിക്കുകയാണ് കെഎസ്ഇബി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 577 പേരാണ് വീട്ടില്‍ നിന്നുണ്ടായ വൈദ്യുതി അപകടത്തെ തുടര്‍ന്ന് മരിച്ചത്. ഇത്തവണ ഇതിനകം 53 പേരാണ് മരിച്ചത്. വൈദ്യുതി ഉപയോഗിക്കുമ്പോള്‍ തികഞ്ഞ ജാഗ്രത വേണം. സുരക്ഷിതമായി…

മസാജിന്റെ മറവില്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ചു; 20 കേസുകളില്‍ പ്രതി; വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മലപ്പുറം സ്വദേശി പിടിയില്‍

വളാഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മലപ്പുറം ആതവനാട് കുറുമ്പത്തൂര്‍ സ്വദേശി മണ്ണത്ത് വീട്ടില്‍ എംകെ മുഹമ്മദ് പിടിയില്‍. 20 കേസുകളില്‍ പ്രതിയായ ഇയാളെ ബിഹാറില്‍നിന്നാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.   പരാതികളുടെ അടിസ്ഥാനത്തില്‍ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ചെയ്തതോടെ…

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ തട്ടിക്കൊണ്ടുപോയി പീഡനം; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

തലശ്ശേരി: കോഴിക്കോട് ചേവായൂരില്‍ നിന്നും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരിയെ കടത്തിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ഏഴു പ്രതികള്‍ക്കു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇവരെ പിടികൂടുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചത്.…

കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് 10 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ കാണാതായി; സംശയം മുന്‍ ഉദ്യോഗസ്ഥനിലേയ്ക്ക്

മലപ്പുറം: കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി. വിവിധ കാലയളവുകളില്‍ കളഞ്ഞുകിട്ടിയതും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മറ്റും കണ്ടെത്തി സ്റ്റേഷനില്‍ ഏല്‍പ്പിച്ചതുമായ സ്വര്‍ണമാണ് ദുരൂഹ സാഹചര്യത്തില്‍ നഷ്ടപ്പെട്ടത്.   സ്വര്‍ണാഭരണങ്ങള്‍ സ്റ്റേഷനില്‍ കാണാനില്ലെന്ന് കൊണ്ടോട്ടി…

തമിഴ് സിനിമയുടെ ‘തിരക്കഥെെ മന്നന്‍’ ഇനി ഓർമ; ഭാഗ്യരാജ് അന്തരിച്ചു

നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. തമിഴ് സിനിമയിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് ഭാഗ്യരാജ്. അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും സംവിധായകനായും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 25 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു…

മദ്യപിക്കാൻ സൗകര്യമൊരുക്കാത്തതിന് സംഘം ചേർന്നു മർദിച്ചു; പൊലീസ് നടപടിയെടുത്തില്ല: കുറിപ്പ് എഴുതിവച്ച് കടയുടമ ജീവനൊടുക്കി

കരീപ്ര ∙ മദ്യപിക്കാൻ ഗ്ലാസ് ചോദിച്ചിട്ടു നൽകാത്തതിൽ പ്രകോപിതരായ സംഘം കടയുടമയെ മർദിച്ചു, പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല എന്നു മരണമൊഴി എഴുതിവച്ചു കടയുടമ ജീവനൊടുക്കി. നെടുമൺകാവ് ബവ്റിജസ് വിൽപനശാലയ്ക്കു സമീപം ബേക്കറി നടത്തുന്ന നെടുമൺകാവ് ഗിരീഷ്ഭവനിൽ വാമദേവൻ (74) ആണു…

യൂട്യൂബർമാരുടെ ഒഴുക്ക് വില്ലനായി; ‘ബാലൻ’ ബസ് സ്‌റ്റോപ്പിന്റെ ഭാവി അനിശ്ചിതത്വത്തില്‍

    കൽപ്പറ്റ: ഒരാഴ്ച മുമ്പ് വരെ വയനാട്ടിലെ കുണ്ടുവാടി പ്രദേശത്തെ ആദിവാസി ഉന്നതികൾക്ക് ബാലൻ: ദ ബോയ്ട സിനിമ നൽകിയ സ്നേഹസമ്മാനമായിരുന്നു ആ ബസ് സ്റ്റോപ്പ്. ഇന്ന് അതേ ബസ് സ്റ്റോപ്പ് വനസംരക്ഷണവും ജനങ്ങളുടെ ആവശ്യവും തമ്മിലുള്ള പുതിയൊരു പ്രതിസന്ധിയുടെ…

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

    താമരശ്ശേരി: താമരശ്ശേരിയിൽ നിന്ന് വ്യാഴാഴ്ച പകൽ കാണാതായ വിദ്യാർഥികളെ കണ്ടെത്തി. പത്താം ക്ലാസ് വിദ്യാർഥിനിയെയും (15) പ്ലസ് ടു വിദ്യാർഥിയായ കൂട്ടുകാരനെയും (17) ഇയാളുടെ സുഹൃത്തും പ്ലസ് വൺ പ്രവേശനം ലഭിച്ച വിദ്യാർഥിയെയുമാണ് (15) വ്യാഴാഴ്ച മുതൽ കാണാതായത്.…