യുഎസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചിരുന്ന മറ്റൊരു യുവതി പിടിയിൽ
കലിഫോർണിയ (യുഎസ്)∙ യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു. ഇവരുടെ സുഹൃത്തായ യുവതിയാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനിയായ മറ്റൊരു യുവതി എന്നിവരാണ് മരിച്ചത്. ചിങ്ങവനം…
പോലീസിനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച സംഭവം: മൂന്നുപേർ പിടിയിൽ
കോഴിക്കോട്: നഗരത്തിൽ പട്രോളിങ്ങിനിടെ പോലീസിനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. രജത് (38), ബെന്നി ലോയിഡ് (48), നന്ദകുമാർ (25) എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച രാത്രി എട്ടുമണിക്ക് മാനാഞ്ചിറ സ്‌ക്വയറിന് സമീപം ടൗൺ പോലീസിന്റെ പരിശോധനയ്ക്കിടെയായിരുന്നു സംഭവം.…
മീൻ തലക്കറി കഴിച്ചയാൾ മരിച്ചു; കള്ളുഷാപ്പിൽ കറി പാകം ചെയ്യാൻ നിയന്ത്രണവുമായി എക്സൈസ് വകുപ്പ്, ‘ടച്ചിങ്സിൽ തൊട്ടു കളിക്കേണ്ട’
തൃപ്രയാർ (തൃശൂർ) ∙ കള്ളുഷാപ്പിൽ കറികൾ പാകം ചെയ്യുന്നതിനു നിയന്ത്രണം വരുന്നു. എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ ശുദ്ധി’ നടപടിയുടെ ഭാഗമായി എക്സൈസ് വകുപ്പ് ഇറക്കിയ ഉത്തരവിൽ കള്ളുഷാപ്പിൽ പാക്കറ്റിൽ അല്ലാതെ നടത്തുന്ന ഭക്ഷണ വിൽപനയ്ക്ക് ഇനി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് വേണമെന്നാണു…
കൂട്ടിരിപ്പുകാരനില്ലെന്ന സന്ദേശം തെറ്റിദ്ധരിച്ചു; രോഗി മരിച്ചതായി എഫ്ഐആറിട്ട് പൊലീസ്
തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് രോഗിക്കൊപ്പം ‘ബൈ സ്റ്റാൻഡർ’ ഇല്ലെന്ന് അയച്ച സന്ദേശം തെറ്റിദ്ധരിച്ച് രോഗി മരിച്ചതായി എഫ്ഐആറിട്ട് ഫോർട്ട് പൊലീസ്. ഇൻക്വസ്റ്റ് നടപടികൾക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയപ്പോഴാണ് രോഗി ജീവനോടെയുണ്ടെന്നു പൊലീസ് സംഘത്തിനു മനസ്സിലായത്. സ്റ്റേഷനിൽ തിരിച്ചെത്തി…
രണ്ടുദിവസത്തെ നിരീക്ഷണം, ഒടുവിൽ വലയിലായി: എംഡിഎംഎയുമായി പിടിയിലായ സംഘത്തിന് രാജ്യാന്തര ബന്ധമുണ്ടോയെന്ന് അന്വേഷണം
മലപ്പുറം ∙ 12.80 കിലോഗ്രാം എംഡിഎംഎയുമായി കോയമ്പത്തൂരിൽനിന്ന് മലപ്പുറം ജില്ലാ പൊലീസ് സംഘം പിടികൂടിയത് അന്തർസംസ്ഥാന ലഹരി ഉന്നത ശൃംഖലയിലെ മൂന്നാം കണ്ണികളെ. ഇവർക്കു മുകളിൽ അന്തർ സംസ്ഥാന ബന്ധങ്ങളുള്ള മറ്റൊരു സംഘവും സാമ്പത്തിക സഹായം നൽകുന്ന മറ്റൊരു ശൃംഖലയുമുണ്ടെന്നാണ് ഇതുവരെ…
ഹോട്ടലിന് മുകളിൽ നിന്ന് ചാടിയ യുവതി മരിച്ചു; ഒപ്പം താമസിച്ച യുവാവ് പൊലീസ് നിരീക്ഷണത്തിൽ
കൊല്ലം ∙ ഹോട്ടൽ കെട്ടിടത്തിൽനിന്നു ചാടിയ യുവതി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി കണിച്ചുകുളങ്ങര എൻഎച്ച് ജംക്‌ഷന് കിഴക്ക് വിഷ്ണു നിവാസിൽ നാഗപ്പന്റെ മകൾ വൃന്ദ (27) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 6 നാണു സംഭവം. കൊല്ലം നഗരത്തിലെ സ്വകാര്യ ഹോട്ടലിന്റെ…
ആന്ധ്രയിൽനിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടു വന്നു; 19 കിലോ കഞ്ചാവുമായി യുവതി പിടിയിൽ
കോഴിക്കോട് ∙ 19 കിലോ കഞ്ചാവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യുവതി പിടിയിൽ. ബംഗാൾ നോർത്ത് പർഗനാസ് സ്വദേശി മിനോതി സർദാർ ആണ് അറസ്റ്റിൽ ആയത്. റെയിൽവേ പൊലീസും ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ചെന്നൈ–മംഗലാപുരം എക്സ്പ്രസിലെ ജനറൽ…
സംസ്ഥാനത്ത് ജനന–മരണ റജിസ്ട്രേഷൻ നിർത്തിവച്ചു; നൂറുകണക്കിന് അപേക്ഷകർ പ്രതിസന്ധിയിൽ
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ജനന–മരണ റജിസ്ട്രേഷൻ സംബന്ധിച്ച് പുതിയതായി അപേക്ഷകൾ സ്വീകരിക്കുന്നതും സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതും റവന്യു ഡിവിഷനൽ ഓഫിസർമാർ(ആർഡിഒ) നിർത്തിവച്ചു. ഇതോടെ, നൂറുകണക്കിന് അപേക്ഷകർ പ്രതിസന്ധിയിൽ. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ അപേക്ഷകളാണ് ഇവയിലേറെയും. ജനനവും മരണവും റജിസ്റ്റർ ചെയ്യാൻ 2 വർഷം…
‘കൗമാരക്കാരെ മുറികളിൽ അടച്ചിട്ടു, ലൈംഗികമായി അതിക്രമിച്ചു’: ഡച്ച് കെയർ സെന്ററുകളിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; മാപ്പുപറഞ്ഞ് ഭരണകൂടം
ദി ഹേഗ്∙ നെതർലൻഡ്സ് സർക്കാരിന്റെ കീഴിലുള്ള യൂത്ത് കെയർ സെന്ററുകളിലും ജുവനൈൽ ജസ്റ്റിസ് സ്ഥാപനങ്ങളിലും വർഷങ്ങളായി കുട്ടികൾ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായ സംഭവത്തിൽ ഇരകളായവരോടും അവരുടെ കുടുംബങ്ങളോടും പരസ്യമായി മാപ്പുപറഞ്ഞ് ഡച്ച് സർക്കാർ. ആരോഗ്യം, നീതി ന്യായ മന്ത്രാലയങ്ങൾ ഉൾപ്പെടെയുള്ള ഔദ്യോഗിക…
പ്രതിയുമായുള്ള വഴിവിട്ട ബന്ധം പങ്കാളി അറിഞ്ഞു; യുവതിയെ കൊലപ്പെടുത്തി ബിരിയാണിച്ചെമ്പിൽ അടച്ച സംഭവം: വിവരങ്ങൾ പുറത്ത്
ചെന്നൈ ∙ ചെന്നൈയിൽ യുവതിയെ കൊലപ്പെടുത്തിയത് യുവതിയും പ്രതിയും തമ്മിലുള്ള ബന്ധം പ്രതിയുടെ പങ്കാളി മനസിലാക്കിയതിനെ തുടർന്നെന്ന് വിവരം. ഒഡീഷ സ്വദേശിയായ ഹയാതുൻ നിഷ (38) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അസം സ്വദേശികളായ മാണിക് ഉദീൻ ലാസ്കർ (22), ഇയാളുടെ…
















