വിവാഹത്തിന് പണമില്ല; ഹൈദരാബാദിലെത്തി വൃദ്ധയുടെ മാല മോഷ്ടിച്ച പ്രണയിനികൾ പിടിയിൽ

ഹൈദരാബാദ് ∙ ക്ഷേത്ര ജീവനക്കാരിയുടെ 30 ഗ്രാം തൂക്കമുള്ള സ്വർണ്ണമാല പൊട്ടിച്ചു കടന്നുകളഞ്ഞ യുവാവും യുവതിയും പിടിയിൽ. തെലങ്കാനയിലെ ഹസ്തിനപുരത്തുള്ള 65 വയസ്സ് പ്രായമുള്ള വൃദ്ധയുടെ സ്വർണമാലയാണ് അന്നപു റെഡ്ഡി ദുർഗ രമണ റെഡ്ഡി (23), വരലക്ഷ്മി (24) എന്നിവർ ചേർന്ന്…

15 കിലോ പെട്ടി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ 16.5 കിലോ; ലഗേജ് മെഷീനുകള്‍ പരിശോധിക്കും

ന്യൂഡല്‍ഹി: വിമാനത്താവളങ്ങളിലെ ലഗേജ് മെഷീനുകളുടെ കൃത്യത ഉറപ്പാക്കാന്‍ രാജ്യവ്യാപകമായി ഓഡിറ്റ് നടത്തണമെന്ന് വ്യോമയാന മന്ത്രാലയം ലീഗല്‍ മെട്രോളജി വകുപ്പിന് നിര്‍ദേശം നല്‍കി. ലഗേജുകളുടെ തൂക്കം അധികമായി കാണിച്ച് യാത്രക്കാരില്‍നിന്ന് അമിത നിരക്ക് ഈടാക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പരിശോധന.   ലഗേജ് ഭാരം…

വളർത്തുപൂച്ചയെ ചൊല്ലി തർക്കം; ഒന്നര വയസ്സുള്ള കുട്ടിയെ കെട്ടിടത്തിൽനിന്നു തള്ളിയിട്ടു, 10 വയസ്സുകാരിക്കെതിരെ കൊലക്കുറ്റം

മുംബൈ∙ ഗോരേഗാവിലെ പാർപ്പിടസമുച്ചയത്തിന്റെ ആറാം നിലയിൽനിന്ന് ഒന്നര വയസ്സുള്ള കുട്ടിയെ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ 10 വയസ്സുകാരിക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. കുട്ടിയെ തള്ളിയിടുന്ന ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 14 നായിരുന്നു സംഭവം. വളർത്തുപൂച്ചയെച്ചൊല്ലി ഇരുകുടുംബങ്ങളും തമ്മിലുണ്ടായിരുന്ന തർക്കമാണു കൊലപാതകത്തിലേക്കു…

വയനാട്ടുകാരുടെ യാത്രാദുരിതം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം: യങ് ഡെമോക്രാറ്റ്സ്

  കൽപ്പറ്റ: വയനാട്ടിലെ യാത്രാദുരിതം പരിഹരിക്കുന്നതിന് ജില്ലക്കകത്തും പുറത്തേക്കുമുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണമെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രിയദർശിനി പദ്ധതി ഉൾപ്പെടെയുള്ള സൗജന്യയാത്രാ പദ്ധതികളിലൂടെ പൊതുഗതാഗതത്തെ കൂടുതൽ ആളുകൾ ആശ്രയിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് അധിക ബസുകൾ…

തട്ടിക്കൊണ്ടു വന്ന യുവാവിന്റെ കയ്യിൽ പണമില്ല; ലോൺ ആപ്പ് വഴി വായ്പയെടുപ്പിച്ച് കവർച്ചക്കാർ:നാലുപേർ പിടിയിൽ

ചെന്നൈ∙ പണം തട്ടാനുള്ള ലക്ഷ്യത്തോടെ യുവാവിനെ തട്ടിക്കൊണ്ടുപോയി. എന്നാൽ യുവാവിന്റെ കയ്യിൽ പണമൊന്നും ഇല്ലെന്നു കണ്ടതോടെ പുതിയ രീതി പരീക്ഷിച്ച് കവർച്ചക്കാർ. യുവാവിനെക്കൊണ്ട് മൊബൈൽ ആപ്പ് വഴി ലോൺ എടുപ്പിച്ച ശേഷം എടിഎമ്മിൽനിന്ന് പിൻവലിച്ച പണവുമായി കവർച്ചാസംഘം കടന്നുകളയുകയായിരുന്നു. ബുധനാഴ്ച ചെന്നൈയിലെ…

പ്രിയങ്ക ഗാന്ധിയുടെ മകന്റെ ചിത്രപ്രദർശനത്തിന് നിയന്ത്രണം; ഡൽഹി പ്രക്ഷോഭവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ മാറ്റാൻ സമ്മർദം

ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വാധ്‌രയുടെ ചിത്രപ്രദർശനത്തിന് നിയന്ത്രണം. ഡൽഹിയിലെ ബിക്കാനിർ ഹൗസിൽ ഇന്നലെ വൈകിട്ട് 7ന് തുടങ്ങാനിരുന്ന ‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന പ്രദർശനത്തിന് മണിക്കൂറുകൾ മുൻപ് ഡൽഹിയിലെ യുവജന പ്രക്ഷോഭവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ…

ജന്തർമന്തറിലേക്കില്ലെന്ന് സൗരവിന്റെയും റാങ്കയുടെയും ഉറപ്പ്; മോചനം ദിപ്കെ ആഘോഷിച്ചത് ഷാറുഖിന്റെ മീം ഇട്ട്

ന്യൂഡൽഹി ∙ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. ഡൽഹിയിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് കോടതിയാണ് സിജെപി നേതാക്കൾക്ക് ജാമ്യം നൽകിക്കൊണ്ട് ഉത്തരവിട്ടത്. നേരത്തേ ഇരുവരുടേയും ജുഡീഷ്യൽ കസ്റ്റഡി സംബന്ധിച്ച ഉത്തരവ് വിധി പറയുന്നതിനായി…

ഇരട്ടക്കൊലപാതകം; യുവതിയേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തി

ഇടുക്കി പീരുമേട്ടില്‍ ഗ്ലെന്‍മേരി എസ്റ്റേറ്റില്‍ ഇരട്ടക്കൊലപാതകം. ലയത്തിലെ താമസക്കാരനായ പ്രിന്‍സ് ആണ് കൊലപാതകം നടത്തിയത്. ഭാര്യ പ്രിയങ്ക (30) യെയും ഭാര്യമാതാവ് നേസ(62) ത്തെയുമാണ് വെട്ടിക്കൊലപ്പെടുത്തിയത്.   ആക്രമണം തടുക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രിയങ്കയുടെ പിതാവ് ഇസ്രാവേലിന് കുത്തേറ്റിട്ടുണ്ട്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ…

ഹോട്ടൽ മുറിയിൽ വനിതയുടെ നിലവിളി, അന്വേഷിച്ചെത്തിയ പൊലീസിനു മർദനം; യുവ ഡോക്ടർ അറസ്റ്റിൽ

കൊല്ലം∙ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തിലും കഞ്ചാവ് കൈവശം വച്ചതിനും യുവ ഡോക്ടർ‌ അറസ്റ്റിൽ. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ തിരുവനന്തപുരം പട്ടം എൽഐസി ലൈൻ ലക്ഷ്മി നഗർ അജാസ് മൻസിലിൽ അജാസ് ഖാനെയാണ് (29) കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ്…

ഫുട്ബോൾ കളിക്കുന്നതിനിടെ ടർഫിൽ കുഴഞ്ഞുവീണു; പ്ലസ്‌ടു വിദ്യാർഥി മരിച്ചു

കോഴിക്കോട്∙ ഫുട്ബോൾ കളിക്കുന്നതിനിടെ ടർഫ് ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പ്ലസ്‌ടു വിദ്യാർഥി മരിച്ചു. പയ്യാനക്കൽ വലിയതൊടി പറമ്പിൽ ആയിഷാസിൽ അഹമ്മദ് കോയയുടെ (ബഷീർ) മകൻ കെ.പി. മുആദ് (18) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് കൂട്ടുകാർക്കൊപ്പം മാങ്കാവിന് സമീപം മാനാരിയിലുള്ള ടർഫ് ഗ്രൗണ്ടിൽ…