Top Tags
    Latest Story
    എട്ട് മാസം കൊണ്ട് 122 കിലോയിൽ നിന്ന് 78 ലേക്ക്!വൻ കവർച്ച: അടച്ചിട്ട വീട് കുത്തിത്തുറന്ന് 55 പവൻ കവർന്നുഉച്ചഭക്ഷണത്തിനിടെ വാക്കുതർക്കം; ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിസ്കൂളില്‍ അധ്യാപികയെ വെടിവച്ച് കൊന്നു, കൊലപാതകം കുട്ടികളുടെ മുന്നിൽ; പ്രതി ജീവനൊടുക്കിആഡംബര കാറുകളിൽ കഞ്ചാവ് കടത്ത്; ഗൂഡല്ലൂരിൽ നിന്ന് 190 കിലോഗ്രാം കഞ്ചാവ് പിടികൂടിവൃദ്ധന്റെ ചിതയിൽ മാംസം പാചകം ചെയ്ത മൂന്ന് പേർ പിടിയിൽ; മന്ത്രവാദമെന്ന് സംശയംവില്പനക്കായി സൂക്ഷിച്ച 38 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽജോലി കഴിഞ്ഞ് മടങ്ങവേ കാർ പാലത്തിലിടിച്ചു; ഇൻഡിഗോ എയർ ഹോസ്റ്റസിന് ദാരുണാന്ത്യംസംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണംതലയ്ക്ക് 30 ലക്ഷം വിലയിട്ട 44 കേസുകളിലെ പ്രതി; ജാർഖണ്ഡ് തേടിയ കുറ്റവാളിയെ വെടിവച്ച് കൊന്ന് യുപി പൊലീസ്

    Main Story

    കെഎസ്ആർടിസി ബസിൽ തോക്കു ചൂണ്ടി കവർച്ച: പ്രതി 36 വർഷത്തിനു ശേഷം പിടിയിൽ

    കോഴിക്കോട്: കെഎസ്ആർടിസി ബസിൽ കണ്ടക്ടറെ തോക്കു ചൂണ്ടി കവർച്ച നടത്തിയ കേസിലെ പ്രതി 36 വർഷത്തിനു ശേഷം പിടിയിൽ. മലപ്പുറം ഊർങ്ങാട്ടേരി സ്വദേശി വി കെ ജോസിനെ(66) തിരുവമ്പാടി പൊലീസാണ് അറസ്റ്റ് ചെയ്തത്. മൈസൂരുവിൽ നിന്നാണ് ഇയാൾ പിടിയിലായത്. ശിവകുമാർ എന്ന…

    വാനമ്പാടിക്ക് പ്രണാമം!, രാവിലെ 8 മുതല്‍ പൊതുദര്‍ശനം; സംസ്‌കാരം വൈകീട്ട്

    മൈസൂരു : ഇന്നലെ അന്തരിച്ച തെന്നിന്ത്യന്‍ വാനമ്പാടി എസ് ജാനകിയുടെ സംസ്‌കാരം ഇന്ന് നടക്കും. സംസ്‌കാരം വൈകീട്ട് മൈസൂരുവിലെ കനിയനഹുണ്ഡി ഫാം ഹൗസില്‍ നടക്കും. ജാനകിയമ്മയുടെ ആഗ്രഹം അനുസരിച്ചാണ് ഹുണ്ഡിയില്‍ സംസ്‌കരിക്കുന്നത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. രാവിലെ എട്ടു മണി മുതല്‍…

    സംഘർഷം രൂക്ഷം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ, ആക്രമണം ശക്തമാക്കി യുഎസ്

    ടെഹ്റാൻ∙ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ. ഹോർമുസിൽ കപ്പലുകളെ ആക്രമിക്കുന്ന ഇറാനുനേരെ സൈന്യം മൂന്നാംഘട്ട ആക്രമണം ആരംഭിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കടലിടുക്കിന്റെ തീരത്തുള്ള ബന്ദർ അബ്ബാസ്, സിരിക് എന്നീ നഗരങ്ങളിൽ സ്ഫോടനങ്ങളുണ്ടായതായി ഇറാന്റെ ഔദ്യോഗിക…

    ജാനകിയമ്മയ്ക്കു വിട…; തെന്നിന്ത്യൻ വാനമ്പാടി എസ്.ജാനകി അന്തരിച്ചു

    ബെംഗളൂരു∙ അനുഗൃഹീതമായ സ്വരമാധുര്യവും ആലാപനസിദ്ധിയുമായി ശ്രോതാക്കളുടെ ഹൃദയത്തിൽ കൂടുകൂട്ടിയ തെന്നിന്ത്യൻ വാനമ്പാടി എസ്.ജാനകി (88) അന്തരിച്ചു. മൈസൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. തദ്ദേശീയവും വിദേശീയവുമായ ഇരുപതോളം ഭാഷകളിൽ പതിനായിരക്കണക്കിന് പാട്ടുകൾ പാടി.   ആന്ധ്രപ്രദേ‌ശിലെ ഗുണ്ടൂർ ജില്ലയിൽ 1938 ഏപ്രിൽ…

    മൂക്കുത്തി മോഷ്ടിക്കാനെത്തി; പാലക്കാട്ട് വയോധികയെ ഡ്രമ്മിലിട്ട് കത്തിച്ചശേഷം കൊലപ്പെടുത്തി: പ്രതികൾ പിടിയിൽ

    പാലക്കാട്∙ കൊഴിഞ്ഞാമ്പാറ വടകരപ്പതി ആട്ടയമ്പതി സ്വദേശിനിയായ സരസാൾ (66) എന്ന വയോധികയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയതായി സംശയം. ജൂൺ 10 മുതൽ സരസാളിനെ കാണാതായതിനെ തുടർന്ന് മകൾ ജൂൺ 12 ന് കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു.   പരാതിയുടെ അടിസ്ഥാനത്തിൽ…

    പഴകിയ, കേടായ ഭക്ഷണങ്ങൾ വിതരണം ചെയ്തു; സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് എഫ്എസ്എസ്എഐ നോട്ടിസ്

    ന്യൂഡൽഹി∙ പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തെന്ന പരാതികളെത്തുടർന്ന് സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് 9 നോട്ടിസുകൾ അയച്ചതായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അറിയിച്ചു. സ്വിഗ്ഗിയുടെ കീഴിൽ, സാധനങ്ങൾ വേഗത്തിൽ വിതരണം ചെയ്യുന്ന പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റാമാർട്ട്.…

    തല വേർപെട്ട നിലയിൽ മൃതദേഹം; ഒരു മാസത്തെ പഴക്കം

    കാസർകോട് ∙ ലൈറ്റ് ഹൗസ് കടപ്പുറത്ത് തല വേർെപട്ട നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടത്. ഒരു മാസത്തിലധികം പഴക്കമുണ്ടെന്ന് കരുതുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.   ശരീരത്തിന്റെ പല ഭാഗങ്ങളും അഴുകുകയും തല പൂർണമായും നഷ്ടപ്പെട്ട…

    സാദിഖിന്റെ യാത്ര നമ്പർ പ്ലേറ്റില്ലാതെ; ബൈക്കിൽ നൂറ് കി.മീ.വേഗത്തിൽ ചീറിപ്പായും, ലഹരി അന്വേഷണം സിനിമാ മേഖലയിലേക്കും

    കൊച്ചി ∙ ആഡംബര ഹോട്ടലിൽനിന്ന് ഡോക്ടറും അഭിഭാഷകരും ബിസിനസുകാരുമടങ്ങുന്ന എട്ടംഗ സംഘം ലഹരി മരുന്നുമായി പിടിയിലായതിന്റെ അന്വേഷണം സിനിമ മേഖലയിലേക്കും. സിനിമ മേഖലയിലെ പ്രൊഡക്‌ഷൻ കണ്‍ട്രോളർ തലയോലപ്പറമ്പ് വടയാർ വിഷ്ണു നിവാസിൽ വിശാൽ സോമൻ (34) പിടിയിലായതോടെയാണിത്. 5.6 ഗ്രാം എംഡിഎംഎയുമായാണ്…

    ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ച് വിദ്യാർ‍ഥിനിയുടെ കൈ തല്ലിയൊടിച്ചു; അധ്യാപകൻ അറസ്റ്റിൽ

    മലപ്പുറം∙ അധ്യാപകൻ ചൂരൽകൊണ്ട് ‌അടിച്ചതിനെത്തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈപ്പത്തിയിലെ എല്ല് പൊട്ടിയ സംഭവത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. കല്ലിങ്ങൽപറമ്പ് എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലെ ഗണിതാധ്യാപകൻ ബെൽരാജാണ് പിടിയിലായത്. ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ചാണ് അധ്യാപകൻ വിദ്യാർഥിയെ ഉപദ്രവിച്ചത്. കൽപകഞ്ചേരി പൊലീസ് ജാമ്യമില്ലാ…

    വനത്തിനുള്ളിൽ അതിക്രമിച്ചു കയറിയ യുവാവിനെ സിംഹം ആക്രമിച്ച് കൊന്നു; മൃതദേഹത്തിന് കാവലിരുന്നു

    അഹമ്മദാബാദ്: ഗുജറാത്തിലെ അമ്രേലി ജില്ലയിൽ വനമേഖലയിൽ അതിക്രമിച്ചുകയറിയ 21-കാരൻ സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സോഹിൽ മേമൻ എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സിംഹങ്ങളെ പ്രകോപിപ്പിക്കുകയും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കടന്നുകയറുകയും ചെയ്തതാണ് സിംഹം ആക്രമിക്കാൻ കാരണമായതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.  …