Top Tags
    Latest Story
    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽയൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽകാണാതായ നാലര വയസ്സുകാരന്റെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ; കണ്ടെത്തിയത് പോലീസ് നടത്തിയ തിരച്ചിലിൽദുബൈയില്‍ മലയാളി യുവാവ് കാറില്‍ മരിച്ച നിലയില്‍ബ്രെത്തലൈസർ പരിശോധനയ്‌ക്കിടെ കെഎസ്ഇബി ലൈൻമാൻ പൊലീസിനെ ആക്രമിച്ചുSBI ജപ്തി ചെയ്ത വീട് ലേലത്തിൽ വിളിച്ചെടുത്തത് ആന്‍റോയുടെ ഭാര്യാമാതാവ്, ഉടമസ്ഥാവകാശ രേഖകളിലും അടിമുടി പൊരുത്തക്കേടുകൾസ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച; പ്രതികള്‍ പിടിയില്‍സ്കൂൾ ഗ്രൂപ്പിൽനിന്ന് അമ്മയുടെ നമ്പർ ‘എക്സിറ്റ്’ അടിച്ചു, പിന്നാലെ വിസ്മയയെ കാണാതായി, ഒടുവിൽ ദുരന്ത വാർത്തഅമിത വേഗത്തിലെത്തി കാർ, ആളുകളെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയിസനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍

    Main Story

    നേന്ത്രവാഴക്കുലകള്‍ മോഷ്ടിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന യുവാവ് പിടിയില്‍

    മാനന്തവാടി: നേന്ത്രവാഴക്കുലകള്‍ മോഷ്ടിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന യുവാവ് പിടിയില്‍. ദ്വാരക, പുലിക്കാട്, വെങ്ങിലോട്ട് ഉന്നതി, റെജിക്കുട്ടനെ(34)യാണ് മാനന്തവാടി പോലീസ് കല്‍പ്പറ്റയില്‍ നിന്ന് പിടികൂടിയത്. ഇയാള്‍ മാനന്തവാടി, പനമരം സ്‌റ്റേഷനുകളിലായി കൊലപാതക ശ്രമമടക്കം നിരവധി കേസുകളില്‍ ്രപതിയാണ്. ഇയാളെ റിമാന്‍ഡ് ചെയ്തു.…

    പൂനെ ഫലവും പോസിറ്റീവ്; നിപ ചികിത്സയിലുള്ള രോഗി അതീവ ഗുരുതരാവസ്ഥയില്‍

    കോഴിക്കോട്: നിപ രോഗബാധ സ്ഥിരീകരിച്ചയാളുടെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളും പോസിറ്റീവ്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രാഥമിക പരിശോധനാഫലം ഇന്നലെ പോസിറ്റീവ് ആയതോടെ ഇയാളുടെ സാമ്പിളുകള്‍ പൂെനയിലേക്ക് അയച്ചിരുന്നു. ഇതാണ് പോസിറ്റീവെന്ന് സ്ഥിരീകരണമുണ്ടായിരിക്കുന്നത്.   രോഗബാധിതനായ യുവാവ് അതീവഗുരുതരാവസ്ഥയില്‍ കോഴിക്കോട്…

    വയനാട്ടിൽ മിഷൻ ക്ലീൻ കേരള; 7 ഇടങ്ങളിൽ ഷവർമ വിൽപന തടഞ്ഞു

        കൽപ്പറ്റ: ജില്ലയിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ‘മിഷൻ ക്ലീൻ കേരള’ പരിശോധനകൾ കർശനമാക്കി. ആരോഗ്യ മന്ത്രിയുടെയും ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെയും പ്രത്യേക നിർദ്ദേശപ്രകാരമാണ് നടപടി. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കൂൾബാറുകൾ, ജ്യൂസ് സ്റ്റാളുകൾ എന്നിവയിലൂടെയുള്ള രോഗവ്യാപന…

    ഓപ്പറേഷന്‍ തൂഫാന്‍;10 ദിവസത്തിനുള്ളില്‍ 51 കേസുകള്‍, 53 പേര്‍ അറസ്റ്റില്‍

    കല്‍പ്പറ്റ: ലഹരിക്കെതിരെയുള്ള കേരളാ പോലീസിന്റെ ‘ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന്റെ’ ഭാഗമായി വയനാട് ജില്ലയില്‍ പത്തു ദിവസത്തിനുള്ളില്‍ വിവിധ സ്‌റ്റേഷനുകളിലായി 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 53 പേരെ അറസ്റ്റ് ചെയ്തു. 2.130 കിലാ ഗ്രാം കഞ്ചാവും, 7.7 ഗ്രാം…

    ബത്തേരിയിൽ 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി

      ബത്തേരി: വയനാട് ഇന്റലിജിൻസ് ബ്യൂറോ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വിജയകുമാർ കെ. വി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വ്യാജചാരായം വാറ്റാൻ സൂക്ഷിച്ച വാഷും വാറ്റുപകരണങ്ങളും പിടികൂടി. സുൽത്താൻ…

    വാടക ക്വാർട്ടേഴ്സിൽ മൃതദേഹാവശിഷ്ടം കണ്ടെത്തിയ സംഭവം: യുവതികൾക്കെതിരെ അപവാദ പ്രചാരണം

    തിരൂർ ∙ വാടക ക്വാർട്ടേഴ്സിൽനിന്നു നവജാത ശിശുവിന്റേതെന്നു കരുതുന്ന മൃതദേഹാവശിഷ്ടം ലഭിച്ച സംഭവത്തിൽ നിരപരാധികളെന്നു തെളിഞ്ഞിട്ടും തങ്ങളെ അപകീർത്തിപ്പെടുത്തുന്നതായി യുവതികൾ. കഴിഞ്ഞ ദിവസമാണ് തൃപ്രങ്ങോട് ബീരാഞ്ചിറയ്ക്കും ചേമ്പുംപടിക്കും ഇടയിലുള്ള ക്വാർട്ടേഴ്സിൽ മൃതദേഹാവശിഷ്ടം ലഭിച്ചത്. ഇതേത്തുടർന്ന് ഇവിടെ മുൻപ് താമസിച്ചിരുന്ന 2 യുവതികളെ…

    കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര: സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

    തൃശൂര്‍: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കാനുള്ള സര്‍ക്കാര്‍ നടപടിക്കിടെ, സമരത്തിനൊരുങ്ങി സ്വകാര്യ ബസുകള്‍. കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കും. ബജറ്റില്‍ അനുകൂല പ്രഖ്യാപനം ഉണ്ടായില്ലെങ്കില്‍ 19ന് ശേഷം ബസ് സര്‍വീസ് നിര്‍ത്തിവെക്കുമെന്നാണ് ഓള്‍ കേരള…

    മാതാവിനൊപ്പം സഞ്ചരിക്കവെ സ്കൂട്ടർ ഗുഡ്സ് ഓട്ടോയിലിടിച്ചു; നാലുവയസ്സുകാരന് ദാരുണാന്ത്യം

    ബെംഗളൂരു∙ ഗുഡ്സ് ഓട്ടോയുടെ പിന്നിലിടിച്ച സ്കൂട്ടറിൽനിന്നു തെറിച്ചുവീണു നാലു വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു. മലപ്പുറം കോട്ടക്കയ്ൽ പറപ്പൂർ കിഴക്കേകുണ്ട് ചാലിൽ വീട്ടിൽ എം.സി ആദിലിന്റെ മകൻ ഈസ ആദിൽ ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മാതാവ് ഷഹീബയെ പരുക്കുകളോടെ വർത്തൂരിലെ…

    വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല; രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് രോഗബാധ

    കൊല്ലം: വയനാടിന് പുറമേ കൊല്ലത്തും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. രണ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടികളെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.   കൊല്ലത്തെ പരവൂര്‍, പാലത്തറ മേഖലയുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്നാണ് വിവരം. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട…

    ‘ദൈവത്തിന്റെ ക്യാച്ച്’; കെട്ടിടത്തിൽ തൂങ്ങിക്കിടന്ന കുട്ടിയെ രക്ഷിച്ച് മലയാളി

    ലണ്ടൻ∙ കെട്ടിടത്തിൽനിന്ന് പുറത്തേക്കു വീണ് ഭിത്തിയിൽ തൂങ്ങിക്കിടന്ന പെൺകുട്ടിയെ മലയാളി അദ്ഭുതകരമായി രക്ഷപ്പെടുത്തി. മലപ്പുറം ചങ്ങരംകുളം സ്വദേശി ജസീലാണ് പൊലീസിനൊപ്പം ചേർന്ന് കുട്ടിയെ രക്ഷിച്ചത്. ജസീലിന്റെ കയ്യിലേക്കാണ് കുട്ടി വീണത്. ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡ് ഹൈ റോഡിലുള്ള കെട്ടിടത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.…