ഒന്നേമുക്കാൽ കിലോയോളം തൂക്കമുള്ള ആനക്കൊമ്പ് വിൽക്കാൻ ശ്രമം: 5 പേർ പിടിയിൽ
ബത്തേരി∙ ആനക്കൊമ്പുകൾ വിൽക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് 5 പേർ വനംവകുപ്പിന്റെ പിടിയിൽ. വടക്കനാട് പണയമ്പം തെക്കേക്കുന്നത്ത് ഷെമിൻ ഫ്രാൻസിസ്(32), ചെതലയം ആറാംമൈൽ വെട്ടുപാറപ്പുറത്ത് അഭിലാഷ്(44), കുറിച്യാട് സ്വദേശികളായ രാജേഷ് (35), ബാലൻ(54), പണയമ്പം സ്വദേശി ജിത്തു(27) എന്നിവരാണ് പിടിയിലായത്. ഷെമിൻ, അഭിലാഷ്…
വലഞ്ഞ് യാത്രക്കാർ! യുഎഇ–ഇന്ത്യ വിമാന സർവീസുകൾ മണിക്കൂറുകളോളം വൈകുന്നു, ചിലത് റദ്ദാക്കി; സമയക്രമത്തിൽ വൻ മാറ്റം
ദുബായ് ∙ യുഎഇയിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും ചില വിമാന സർവീസുകൾക്ക് 13 മണിക്കൂർ വരെ വൈകുന്നത് തുടരുന്നു. ഗൾഫ് മേഖലയിലെ വിവിധ റൂട്ടുകളിലും ചില സർവീസുകൾ റദ്ദാക്കി. ഇതേസമയം വൈകുന്നതിന്റെയും റദ്ദാകുന്നതിന്റെയും കാരണം വിമാനക്കമ്പനികൾ വ്യക്തമാക്കിയിട്ടില്ല. ദുബായിലേക്കുള്ള വിമാനങ്ങളിൽ കൊച്ചിയിൽനിന്നുള്ള…
കാമുകനുമായുള്ള വിഡിയോ കോളിനിടെ യുവതി തൂങ്ങി മരിച്ചു; മരണശേഷവും 23 മിനിറ്റ് നീണ്ട് കോൾ
ന്യൂഡൽഹി∙ കാമുകനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ യുവതി ജീവനൊടുക്കി. യുവാവുമായി ഏറെ കാലമായി അടുപ്പത്തിലായിരുന്നെന്നും വിവാഹാഭ്യർഥന നിരസിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് വിവരം. മുപ്പത്തിനാലുകാരനായ യുവാവ് വിവാഹവാഗ്ദാനം നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. പൊലീസ് റിപ്പോർട്ട് പ്രകാരം…
വസ്ത്രമഴിക്കാൻ ശ്രമിച്ചതും മാറിടത്തിൽ സ്പർശിച്ചതും ബലാത്സംഗശ്രമമല്ലെന്ന വിധി: സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി
ന്യൂഡൽഹി: സ്ത്രീയുടെ വസ്ത്രമഴിക്കാൻ ശ്രമിച്ചതും മാറിടത്തിൽ സ്പർശിച്ചതും ബലാത്സംഗശ്രമത്തിന്റെ പരിധിയിൽ വരില്ലെന്ന പട്‌ന ഹൈക്കോടതിയുടെ വിവാദ വിധിയിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വിഷയത്തിൽ…
ശരീരം 9 കഷണങ്ങളായി മുറിച്ചു, രണ്ടു ബാഗുകളിലാക്കി പാര്‍ക്ക് ചെയ്ത കാറില്‍ ഉപേക്ഷിച്ചു; കര്‍ണാടക സ്വദേശിയുടെ കൊലപാതകത്തില്‍ ദുരൂഹത
ഷാര്‍ജ : കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിയെ യുഎഇയിലെ ഷാര്‍ജയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒമ്പതു കഷണങ്ങളായി മുറിച്ച നിലയില്‍, പാര്‍ക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ബാഗുകളിലാക്കിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഉഡുപ്പി സ്വദേശി ആല്‍വിന്‍ പ്രകാശ് കുന്ദര്‍ ആണ് കൊല്ലപ്പെട്ടത്.…
ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും: ധനമന്ത്രാലയത്തിന്റെ നിർദ്ദേശം 28 മുതൽ മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് കണക്കിലെടുത്ത്
ന്യൂഡൽഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) സെപ്റ്റംബർ 28 മുതൽ രാജ്യവ്യാപകമായി മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, ഇടപാടുകാർക്കായി സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും. സെപ്റ്റംബർ…
‘എന്റെ പ്രിയപ്പെട്ട സൂപ്പർ സ്റ്റാറിന്…’; മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി
മലയാള സിനിമയുടെ കാരണവർ നടൻ മധുവിന് ഇന്ന് 93-ാം പിറന്നാൾ. ആറു പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ നായകനായും സ്വഭാവനടനായും വില്ലനായും സംവിധായകനായും നിർമാതാവായും മധു മലയാള സിനിമയിൽ തന്റേതായൊരു അധ്യായം എഴുതിച്ചേർത്തു. 1933 സെപ്റ്റംബർ 23ന് തിരുവനന്തപുരത്ത് ജനിച്ച മാധവൻ…
പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായി, ഹാർട്ട് അറ്റാക്കിന് പിന്നിലെ നിശബ്ദ കാരണങ്ങൾ
ആരോഗ്യവാനായിരുന്നിട്ടും പെട്ടെന്ന് ഹൃദയാഘാതം വന്ന് ആളുകൾ മരിക്കുന്ന വാർത്തകൾ ഇപ്പോൾ വളരെ സാധാരണമായിരിക്കുകയാണ്. സാധാരണ ശരീരഭാരം, വ്യായാമം ചെയ്യുന്ന ശീലം, ഭക്ഷണത്തിൽ ശ്രദ്ധ, പുകവലിയോ മദ്യപാനമോ ഇല്ല. എന്നിട്ടും അപ്രതീക്ഷിതമായി ഹാർട്ട് അറ്റാക്ക് ഉണ്ടായി? പലപ്പോഴും എന്തെങ്കിലും ലക്ഷണങ്ങളോ അസ്വസ്ഥതകളോ…
കൂട്ടക്കൊല; യുവാവ് ഭാര്യയെയും മകനെയും 2 പൂജാരിമാരെയും കൊലപ്പെടുത്തി
ലക്നൗ∙ അസംഗഢിലെ ശംഭുഗഞ്ച് ഗ്രാമത്തിൽ കൂട്ടക്കൊല. ഭാര്യയെയും രണ്ട് പൂജാരിമാരെയും കൊലപ്പെടുത്തിയ ശേഷം മൂന്ന് മക്കളെ വീടിനുള്ളിൽ ബന്ദിയാക്കിയ അരവിന്ദ് സിങ് (40) പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. പൂജാരിമാരായ മഹേന്ദ്ര പാഠക് (60), അഖിലേഷ് മിശ്ര (50), അരവിന്ദിന്റെ ഭാര്യ ബബിത…
പിക്കപ് ക്രെയിൻ ശരീരത്തിലൂടെ കയറിയിറങ്ങി; വിദ്യാർഥിനിക്ക് ദാരുണാന്ത്യം
അഹമ്മദാബാദ്∙ പിക്കപ് ക്രെയിൻ ശരീരത്തിലൂടെ കയറിയിറങ്ങി പെൺകുട്ടി മരിച്ചു. സിൽവർ ഓക്ക് യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ ബിഎസ്‌സി വിദ്യാർഥിനിയായ പ്രേരണ നിനാമയാണ് (19) മരിച്ചത്. കോളജിലേക്ക് നടന്നുപോകുമ്പോഴായിരുന്നു അപകടം. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു. കോളജിന്റെ 200…
















