വാക്കുതര്‍ക്കം; 8 മാസം ഗർഭിണിയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; ക്രൂരകൃത്യം മക്കളുടെ മുന്നിൽ വച്ച്

മഹോബ∙ എട്ടുമാസം ഗർഭിണിയായ ഭാര്യയെ മക്കളുടെ മുന്നിൽ വച്ച് അരിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്. ഉത്തർപ്രദേശിലെ മഹോബയിലെ ബിജ്രാരിയിലാണ് നടുക്കുന്ന സംഭവം. മനിഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി ഹനീഫ് മൻസൂരിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചും രണ്ടും വയസ്സുള്ള മക്കളുടെ മുന്നിൽ‌…

സൗദിയിൽ മലയാളി നഴ്സുമാർ തട്ടിപ്പിനിരയായ സംഭവം; മുന്നറിയിപ്പുമായി രാജ്യം

റിയാദ്: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി സൗദി അറേബ്യ. പ്രവാസികളടക്കം നിരവധിപേർ തട്ടിപ്പിനിരയായ സാഹചര്യത്തിലാണ് ഓർമപ്പെടുത്തൽ. കഴിഞ്ഞ ദിവസം രണ്ട് മലയാളി നഴ്സുമാർ ഇത്തരം സംഘങ്ങളുടെ തട്ടിപ്പിനിരയായിരുന്നു.   ആഭ്യന്തര മന്ത്രാലയത്തിൽ നിന്നാണെന്നും പറഞ്ഞ് വിളിച്ചാണ് നിലവിലെ തട്ടിപ്പ്. മൊബൈലിൽ വിളിച്ച്…

സൗദിയിൽ അടുത്ത വർഷം വരെ ചൂടിലും മഴയിലും വൻ വ്യതിയാനങ്ങൾ; അറിയാം ‘എൽ നിനോ’ പ്രതിഭാസം….

റിയാദ്: ആഗോള കാലാവസ്ഥയെ വലിയ തോതിൽ സ്വാധീനിക്കുന്ന ‘എൽ നിനോ’ പ്രതിഭാസം കൂടുതൽ ശക്തമായ ഘട്ടത്തിലേക്ക് കടക്കുന്നതായി സൗദി അറേബ്യൻ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സൗദിയിലെ വരും സീസണുകളിലെ താപനിലയിലും മഴ ലഭ്യതയിലും വലിയ വ്യതിയാനങ്ങൾ വരുത്താൻ പോകുന്നതാണ് ഈ…

കുറ്റിപ്പുറം ബസ് അപകടം: ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ്

മലപ്പുറം: കുറ്റിപ്പുറം ബസ് അപകടവുമായി ബന്ധപ്പെട്ട് ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിനെതിരെ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.   ബസ് അമിതവേഗത്തിലായിരുന്നെന്നും ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന്…

കാത്തിരിപ്പിന് വിരാമം; ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കൂട്ടി, ആഴ്ചയിൽ 5 ദിവസവും ടെസ്റ്റ്

തിരുവനന്തപുരം: കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നതിനെത്തുടർന്നുണ്ടായ പരാതികളിൽ സർക്കാർ ഇടപെടൽ. ഇതിന്റെ ഭാഗമായി അടുത്ത മൂന്നു മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവർത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്താൻ തീരുമാനമായി. നിലവിൽ ഒരു ദിവസം അനുവദിച്ചിരുന്ന സ്ലോട്ടുകളുടെ എണ്ണം 50 ആക്കി ഉയർത്തിയിട്ടുണ്ട്.…

വെള്ളംനിറഞ്ഞ കുഴയിൽവീണ് ആറുവയസ്സുകാരൻ മുങ്ങിമരിച്ചു; അപകടം ക്രിക്കറ്റ് കളിക്കുന്നതിനിടെ

ലഖ്‌നൗ: നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച വെള്ളം നിറഞ്ഞ കുഴിയിൽവീണ് ആറുവയസ്സുകാരൻ മുങ്ങിമരിച്ചു. ഗ്രേറ്റർ നോയിഡയിൽ ഭവനസമുച്ചയത്തിന്റ നിർമാണം നടക്കുന്ന സ്ഥലത്ത് നിർമിച്ച 15 അടി താഴ്ചയുള്ള കുഴിയിലാണ് അവ്യാൻ സൂര്യ എന്ന കുട്ടി വീണത്. കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ കുട്ടി കുഴിയിലേക്ക്…

പരീക്ഷാ പരിഷ്കരണത്തിന് നന്ദൻ നിലേകനി; ഇൻസ്റ്റഗ്രാമിലൂടെ വൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പരീക്ഷാ നടത്തിപ്പിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ആഗോള സാങ്കേതിക വിദഗ്ധൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ഉന്നതാധികാര കർമ്മസമിതി രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പരീക്ഷാ സംവിധാനം കൂടുതൽ സുതാര്യവും വിശ്വസനീയവും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമാക്കുകയാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.…

കാവ്യയുടെ ആഡംബര കാറിൽ സഹപ്രവർത്തകർക്ക് സംശയം; അധ്യാപന ജീവിതം മറയാക്കി കൂട്ടുകാരികളുടെ ലഹരിക്കച്ചവടം

കോഴിക്കോട് ∙ ബിആര്‍സിക്കു കീഴില്‍ വര്‍ഷങ്ങളായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുകയായിരുന്ന കീര്‍ത്തന ലഹരിക്കച്ചവടം നടത്തിയത് അധ്യാപികയെന്ന സല്‍പേര് മറയാക്കി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സഹപ്രവര്‍ത്തകയും ഉറ്റ കൂട്ടുകാരിയുമായ കൂരാച്ചുണ്ട് സ്വദേശിനി കാവ്യയെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുന്‍പ് വടകര…

ഗർഭിണിയെ കൊലപ്പെടുത്തി ഗർഭസ്ഥ ശിശുവിനെ തട്ടിക്കൊണ്ടുപോയി; മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്ന കൊടുംക്രൂരത

ബൊഗോട്ട ∙ മനുഷ്യമനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്ന അതിക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് കൊളംബിയ. കാലി നഗരത്തിനടുത്തുള്ള പോൾവൊറീനസ് സ്വദേശിനിയായ എട്ടുമാസം ഗർഭിണിയായ മരിയ കമീല പൊട്ടോസി (21) എന്ന യുവതിയെ കുത്തിക്കൊന്നശേഷം ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൃത്യം നടത്തിയവർ ഗർഭസ്ഥ…

ഹിന്ദിയിൽ സംസാരിച്ച് ദുബായ് പൊലീസുകാരൻ; വഴിയിൽ ‘കുടുങ്ങിയ’ ഇന്ത്യൻ യുവതികൾക്ക് യുഎഇയുടെ കരുതൽ, സല്യൂട്ട്

ദുബായ്∙ തിരക്കേറിയ റോഡിൽ വാഹനത്തിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് വഴിയിൽ കുടുങ്ങിയ ഇന്ത്യൻ യുവതികൾക്ക് സുരക്ഷയൊരുക്കി ദുബായ് പൊലീസ്. സഹായം എത്തുന്നതുവരെ പൊലീസ് വാഹനം കാറിന് പിന്നിൽ നിർത്തി സുരക്ഷാ കവചമൊരുക്കിയ സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായതോടെ, പൊലീസിന്റെ മാതൃകാപരമായ സേവനസന്നദ്ധതയ്ക്കും…