പുരുഷൻമാർക്കും സീറോ ടിക്കറ്റ്; ‘പ്രിയദർശിനി’യിൽ വിജിലൻസ് പരിശോധന: കണ്ടക്ടറെ സ്ക്വാഡ് പിടികൂടി
കൊല്ലം ∙ ഫാസ്റ്റ് പാസഞ്ചറും സൂപ്പർ ഫാസ്റ്റുമൊക്കെ വിട്ട് പ്രിയദർശിനി ബസുകളിൽ വിജിലൻസ് ഇൻസ്പെക്ടർമാരുടെ പരിശോധന കർശനമാക്കാൻ കെഎസ്ആർടിസിയിൽ നിർദേശം. ചില ബസുകളിൽ പുരുഷൻമാർക്കും സീറോ ടിക്കറ്റ് നൽകി പണം വാങ്ങിയെന്ന പരാതികളെ തുടർന്നാണ് ജില്ലയിലെ പ്രിയദർശിനി ബസുകളിൽ പരിശോധന കർശനമാക്കിയത്.…
പണം അയച്ചാൽ ലഹരി വാങ്ങാനുള്ള ലൊക്കേഷൻ; ഓപ്പറേഷൻ തൂഫാനിൽ അധ്യാപികയും കുടുങ്ങി
വടകര ∙ സംസ്ഥാനത്ത് അധ്യാപികമാരെ ഇടനിലക്കാരാക്കിയും ലഹരിക്കടത്ത്. വടകരയിൽ ഓപ്പറേഷൻ തൂഫാനിൽ ഒരു അധ്യാപിക കൂടി പിടിയിലായി. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിയുമായ കാവ്യയാണ് പിടിയിലായത്. കഴിഞ്ഞ 11ന് അധ്യാപികയായ കീർത്തനയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരും വിൽപനക്കാരും…
സൈക്കിൾ തിരികെ നൽകിയാൽ ‘പ്രിയപ്പെട്ട കള്ളന്’ 5 ലക്ഷം നൽകാം; മാനസാന്തരപ്പെട്ടാൽ നല്ല ജോലിയും: ബോബി ചെമ്മണൂർ
കളമശേരി ∙ ഇടപ്പള്ളി ടോളിൽ നിന്നു മോഷ്ടാവ് എടുത്തുകൊണ്ടുപോയ പ്രകാശൻ ചേട്ടന്റെ സൈക്കിൾ തിരികെ നൽകിയാൽ മോഷ്ടാവിന് 5 ലക്ഷം രൂപ നൽകുമെന്നും മോഷ്ടാവ് മാനസാന്തരപ്പെട്ടാൽ ശിഷ്ടകാലം മോഷ്ടിക്കാതെ ജീവിക്കാൻ നല്ല ജോലിയും നൽകാമെന്നും വ്യവസായി ബോബി ചെമ്മണൂർ (ബോച്ചെ). തന്റെ…
തുണിത്തരങ്ങളെന്ന പേരിൽ കൊറിയർ, ഫിറ്റ്നസ് സെന്ററിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; രണ്ടുപേർ അറസ്റ്റിൽ
തൃശൂർ: ഫിറ്റ്നസ് സെന്ററിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. നെടുപുഴ സ്വദേശി വിഷ്ണു (32) ഫിറ്റ്നസ് സെന്ററിലെ ജീവനക്കാരനും സഹായിയുമായ അസം സ്വദേശി പ്രജാൾ ഗോഗോയ് (34) എന്നിവരാണ് അറസ്റ്റിലായത്. പടിഞ്ഞാറേക്കോട്ടയിൽ വിവ ഫിറ്റ്നസ് സെന്ററും ഇതിനോടനുബന്ധിച്ച്…
വീട്ടുകാരറിയാതെ വിദേശത്തു നിന്ന് കോഴിക്കോട് പ്രസവത്തിനെത്തി; കുഞ്ഞിനെ ഉപേക്ഷിച്ചത് പത്തനംതിട്ട സ്വദേശിനി
കോഴിക്കോട് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞ യുവതിയെ പൊലീസ് കണ്ടെത്തി. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതിയാണ് പൊലീസിന്റെ പിടിയിലായത്. വിദേശത്ത് ജോലി ചെയ്തു വന്ന യുവതിയുടെ പ്രസവ വിവരം വീട്ടുകാർ പോലും…
‘എന്നെ വിശ്വസിക്കൂ, ഇത് തുടക്കം മാത്രമാണ്’; എട്ട് വര്‍ഷം മുമ്പ് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്; കുറിപ്പ് വീണ്ടും ചര്‍ച്ചയാകുന്നു
ന്യൂഡല്‍ഹി: 2018 മാര്‍ച്ച് 29 ന് രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവെച്ച കുറിപ്പ് വീണ്ടും ചര്‍ച്ചയാകുന്നു. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷകളും ഭാവിയുമാണ് തകര്‍ക്കുന്നതെന്ന് 2018 മാര്‍ച്ച് 29ന് രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്തിരുന്നു. എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം നീറ്റ്…
1957ൽ അച്ഛൻ വാങ്ങിയ സൈക്കിൾ’, തിരികെക്കിട്ടാൻ കള്ളനോട് അപേക്ഷയുമായി പ്രകാശൻ ചേട്ടൻ
69 വർഷം സന്തതസഹചാരിയായിരുന്ന പ്രിയപ്പെട്ട സൈക്കിൾ നഷ്ടപ്പെട്ട ദുഃഖത്തിലാണ് ഇടപ്പള്ളി ടോൾ മാളോത്തുവീട്ടിൽ എം.ബി. പ്രകാശൻ (79). നീണ്ടകാലം ജോലി സ്ഥലത്തും മറ്റിടങ്ങളിലുമെല്ലാം കൃത്യമായി എത്തിച്ച സൈക്കിൾ തന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നുവെന്ന് പ്രകാശൻ പറയുന്നു. പതിവുപോലെ ചൊവ്വാഴ്ച…
പൊലീസ് വാഹനത്തില്‍ മദ്യക്കുപ്പി; പൊലീസുകാര്‍ മദ്യപിച്ചിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
തൊടുപുഴ: ഇടുക്കിയില്‍ പൊലീസ് വാഹനത്തില്‍ നിന്നും മദ്യക്കുപ്പി കണ്ടെടുത്ത സംഭവത്തില്‍ പൊലീസുകാര്‍ മദ്യപിച്ചിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. കരിമണ്ണൂര്‍ എസ് ഐ റോയ് സുകുമാരനും ഡ്രൈവര്‍ ജിജോ ആന്റണിയും മദ്യപിച്ചിരുന്നുവെന്നാണ് പരിശോധനാ ഫലത്തിലുള്ളത്. കാക്കനാട് റീജണല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലാബ് നടത്തിയ…
73,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ഓഗസ്റ്റ് മുതല്‍ സൗജന്യ റേഷന്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന റേഷന്‍കാര്‍ഡുകള്‍ നല്‍കുന്ന പദ്ധതിയാണു റെക്കോഡ് ലക്ഷ്യം നേടിയത്. അരലക്ഷം കാര്‍ഡുകള്‍ നല്‍കാനാണു ലക്ഷ്യമിട്ടതെങ്കിലും 73,024 അപേക്ഷകള്‍ അംഗീകരിച്ചതായി…
ഇനി ‘കണ്ണ്’ വെട്ടിക്കാനാകില്ല; സംസ്ഥാനത്ത് എഐ ക്യാമറകൾ വീണ്ടും സജീവമായി
തിരുവനന്തപുരം: ബിൽ കുടിശ്ശിക കാരണം ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ട മോട്ടോർ വാഹന വകുപ്പിന്റെ എ.ഐ ക്യാമറകൾ വീണ്ടും കണ്ണുതുറന്നു. കഴിഞ്ഞദിവസം മുതൽ പിഴ ചുമത്തിത്തുടങ്ങിയിട്ടുണ്ട്. അതിനാൽ നേരത്തേ ക്യാമറയിൽ പതിഞ്ഞ നിയമലംഘനങ്ങൾ ഉടൻ അപ്‌ലോഡ് ചെയ്യും. എ.ഐ ക്യാമറകളുടെ മേൽനോട്ടവും നടത്തിപ്പും…
















