ഇന്ത്യ കളിക്കും, ഇന്ത്യ ജയിക്കും’; ഇന്ന് ദേശീയ കായിക ദിനം
ഇന്ന് ദേശീയ കായിക ദിനം. ഇന്ത്യൻ ഹോക്കിയെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഇതിഹാസ താരം മേജർ ധ്യാൻ ചന്ദിൻ്റെ ജന്മദിനമാണ് ഈ ദിനം. 2012 മുതലാണ് ധ്യാൻ ചന്ദിനോടുള്ള ആദരസൂചകമായി ഈ ദിനം രാജ്യത്ത് ദേശീയ കായിക ദിനമായി…
കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ ആക്രമണം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട് ∙ വിലങ്ങാട് ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവിന് ദാരുണാന്ത്യം. വിലങ്ങാട് വടക്കേ വായാട് ഉന്നതി വേലിയേരി ഹൗസിൽ ചന്തുവിന്റെ മകൻ വി.സി.സുനിൽ (40) ആണ് മരിച്ചത്. ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനായ സുനിൽ ഓണം അവധിക്കായി നാട്ടിൽ…
ആഡംബര വാഹനങ്ങളിൽ രഹസ്യ അറയുണ്ടാക്കി ലഹരിക്കടത്ത്, ലക്ഷ്യം യുവാക്കൾ; 12 കിലോ എംഡിഎംഎയുമായി 3 പേർ പിടിയിൽ
മലപ്പുറം∙ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 12.800 കിലോഗ്രാം എംഡിഎംഎയുമായി വയനാട്, മലപ്പുറം സ്വദേശികൾ പിടിയിൽ. കേരളത്തിനകത്തും പുറത്തും കണ്ണികളുള്ള ലഹരിവിൽപന സംഘത്തിലെ മൂന്നുപേരാണ് മഞ്ചേരി പൊലീസിന്റെ പിടിയിലായത്. മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട്…
‘കാൻസർ ബാധിതരായ മക്കളുടെ വേദന കാണുന്നതാണ് വലിയ ശിക്ഷ’; ആ വാക്കുകൾ അഞ്ജന എന്ന നഴ്സിനെ ഗവേഷകയാക്കി
‘’ഞങ്ങൾക്ക് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ എന്താണന്നറിയുമോ? കാൻസർ ബാധിതരായ മക്കളുടെ വേദന കണ്ടുനിൽക്കുന്നതാണ്’’- കാൻസർ ബാധിച്ച കുഞ്ഞിന്റെ ചികിത്സയ്ക്കെത്തിയ അമ്മയുടെ ഈ വാക്കുകളാണ് തലശ്ശേരി മലബാർ കാൻസർ സെന്ററിലെ സ്റ്റാഫ് നഴ്സായ കൊയിലാണ്ടി സ്വദേശി ജി.എൻ. അഞ്ജനയെ മാറ്റിച്ചിന്തിച്ചത്.…
പ്രവാസികളെ, നാട്ടിൽ നിന്ന് തിരിച്ചുപോകാൻ ആശങ്ക വേണ്ട; വിമാന നിരക്ക് കുത്തനെ ഇടിയും
ദുബായ്∙ വേനലവധി കഴിഞ്ഞ് നാട്ടിൽ നിന്ന് യുഎഇയിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസവാർത്ത. സെപ്റ്റംബർ പകുതിയോടെ ഇന്ത്യയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കിൽ 49 മുതൽ 64 ശതമാനം വരെ കുറവുണ്ടാകുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ മാസം അവസാന വാരത്തിലെ…
കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന യുവതിയുടെ പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്
കണ്ണൂർ: യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന പരാതിയിൽ എസ്എഫ്ഐ നേതാവിനെതിരെ കേസ്. പൈസക്കരി ദേവമാതാ കോളേജിലെ എസ്എഫ്ഐ നേതാവും സർവകലാശാല യൂണിയൻ കൗൺസിലറുമായ ചുഴലി സ്വദേശി കെ. നവനീതിന് എതിരെയാണ് കേസ്. കണ്ണൂർ സ്വദേശിനിയാണ് പരാതിക്കാരി. ഈ മാസം…
ലക്ഷ്യം ഉയർന്ന പദവികൾ; പ്രൊഫഷണൽ കോഴ്സുകളിൽ സ്ത്രീ പങ്കാളിത്തം കൂടുന്നു
ന്യൂഡൽഹി: ഇന്ത്യൻ കോർപ്പറേറ്റ് മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തത്തിലും കരിയർ ലക്ഷ്യങ്ങളിലും വലിയ മാറ്റങ്ങൾ ദൃശ്യമാകുന്നതായി റിപ്പോർട്ട്. ജോലി നേടുക എന്നതിലുപരി, സ്ഥാപനങ്ങളുടെ നേതൃനിരയിലേക്കും ഉയർന്ന പദവികളിലേക്കും എത്തിച്ചേരുന്നതിനായി ഇന്ത്യൻ വനിതകൾ പ്രൊഫഷണൽ കോഴ്സുകളെ വലിയ രീതിയിൽ പ്രയോജനപ്പെടുത്തുന്നു. പ്രമുഖ ഹയർ എജ്യുക്കേഷൻ…
ഒടുവിൽ പൂട്ടി: 700 കോടിയുടെ തട്ടിപ്പ്; 3 പ്രതികൾ അറസ്റ്റിൽ, മുഖ്യപ്രതി ഇപ്പോഴും ഒളിവിൽ
കൊച്ചി / ന്യൂഡൽഹി ∙ യുഎസ് പ്രതിരോധ വകുപ്പിനുവേണ്ടി ഇന്ത്യയിൽ ആയുധം നിർമിക്കാനുള്ള വ്യാജകരാർ കാട്ടി 700 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ വിപിവിവി കമ്പനി ചെയർമാൻ കൊല്ലം കഴ്സൻ റോഡിൽ വെങ്കിട്ട വെങ്കിട് ഉൾപ്പെടെ 3 പ്രതികളെ ഡൽഹി പൊലീസ്…
പതിനാറിൽ 15 ലും അജ്ഞാതർ; ആലപ്പുഴയിൽ മോർച്ചറി നിറഞ്ഞ് അജ്ഞാത മൃതദേഹങ്ങൾ, തടസ്സം പൊലീസ് ക്ലിയറൻസ്
അമ്പലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലെ 16 ഫ്രീസറുകളിൽ 15 എണ്ണത്തിലും അജ്ഞാത മൃതദേഹങ്ങൾ. ഇവ മാറ്റാൻ വൈകുന്നതിനാൽ ആശുപത്രിയിൽ മരിക്കുന്നവരുടെ മൃതദേഹം സൂക്ഷിക്കാൻ കഴിയാതെ ബന്ധുക്കൾ പ്രതിസന്ധിയിൽ. കഴിഞ്ഞ ഫെബ്രുവരി മുതൽ സൂക്ഷിക്കുന്ന അജ്ഞാത മൃതദേഹം ഇവിടെ ഉണ്ട്.…
ദുബായ് പൊലീസിന്റെ ‘സ്നേഹചുംബനം’ വാങ്ങി വൈറലായ ആ മലയാളി കുരുന്നു ദാ ഇവിടെയുണ്ട്!
ദുബായ് ∙ പട്ടുപാവാടയണിഞ്ഞ്, തലയിൽ മുല്ലപ്പൂ ചൂടി, കൈയിൽ പൂക്കൂടയുമായി നിൽക്കുന്ന കുഞ്ഞ്. തൊട്ടുമുന്നിൽ ദുബായ് പൊലീസിന്‍റെ ജീപ്പ്. പൊലീസിനെ കണ്ടതോടെ അൽപം മാറിനിന്ന കുഞ്ഞിനെ സ്നേഹത്തോടെ അടുത്തേക്ക് വിളിച്ച് ജ്യൂസ് നൽകുന്ന ഉദ്യോഗസ്ഥൻ. ഒടുവിൽ നെറുകയിൽ ഒരു സ്നേഹമുത്തവും. ഓണദിനത്തിലെ…
















